കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹിജയുടെ സമരം തീര്‍ന്നു... പക്ഷേ പണികിട്ടാന്‍ പോകുന്നത് കൃഷ്ണദാസിനേയും വെല്ലുന്ന വമ്പന്‍മാര്‍ക്ക്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ അമ്മ മഹിജയും ബന്ധുക്കളും സമരം അവസാനിപ്പിച്ചു. വെറുതേ സമരം അവസാനിപ്പിക്കുക മാത്രമല്ല ചെയ്തത്, അത് സംബന്ധിച്ച് സര്‍ക്കാരുമായി ഒരു കരാര്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിനെ ചൊല്ലി വലിയ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. എന്നാല്‍ ആ കരാര്‍ കരുതുന്നതുപോലെ ലളിതമായ ഒന്നല്ല. മാത്രമല്ല, ഇതുവഴി ഇനി പണി കിട്ടാന്‍ പോകുന്നത് സ്വാശ്രയ മേഖലയിലെ പല വമ്പന്‍മാര്‍ക്കും ആയിരിക്കും. തങ്ങളുടെ സമരത്തിന്റെ ഫലം കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കണം എന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍.

ജിഷ്ണു പ്രണോയുടെ മരണവും മഹിജയും കുടുംബവും നടത്തിയ സമരവും വെറുതെയാവില്ലെന്ന് കരുതാം. എന്തൊക്കെയാണ് ആ കരാറില്‍ ഉള്ളത്...

സ്വാശ്രയം

സ്വാശ്രയം

സ്വാശ്രയ സ്ഥാപനങ്ങളില്‍ നടക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകും എന്നാണ് കരാറിലെ ആദ്യത്തെ ഉറപ്പ്.

ഇനി വേണ്ട ജിഷ്ണുമാര്‍

ഇനി വേണ്ട ജിഷ്ണുമാര്‍

ഇനിയും ജിഷ്ണു പ്രണോയ്മാര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട എല്ലാ കരുതല്‍ നടപടികളും സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉണ്ടാക്കും. മറ്റ് കുട്ടികള്‍ക്ക് ഇത്തരം അനുഭവം ുണ്ടാകാത്ത സാഹചര്യം സൃഷ്ടിക്കും.

കേസ് അന്വേഷണം

കേസ് അന്വേഷണം

ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസിലെ അന്വേഷണത്തില്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. അന്വേഷണം തൃപ്തികരമാണോ എന്നും പരിശോധിക്കും.

മൃതദേഹ പരിശോധന

മൃതദേഹ പരിശോധന

ജിഷ്ണുവിന്റെ മൃതദേഹ പരിശോധനയില്‍ അപാകം സംഭവിച്ചിട്ടുണ്ടെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ഇക്കാര്യവും സര്‍ക്കാര്‍ പരിശോധിക്കും.

അന്വേഷണ സംഘം

അന്വേഷണ സംഘം

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണ സംഘം വിപുലീകരിക്കുംയ

സമരം ഇനി ഇല്ലെന്നല്ല

സമരം ഇനി ഇല്ലെന്നല്ല

കേസിലെ മൂന്നാം പ്രതിയായ ശക്തി വേല്‍ ആണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. അതുകൊമ്ട് മറ്റ് പ്രതികള്‍ പിടിയിലാകുന്നത് വരെ ഇനി സമരം ചെയ്യില്ലെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഉറപ്പ് നല്‍കി. മറ്റ് പ്രതികളെ ഉടന്‍ പിടികൂടാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാരിന്റെ ുറപ്പ്.

ഷാജര്‍ഖാന് പങ്കില്ല, ഷാജഹാനെ അറിയില്ല

ഷാജര്‍ഖാന് പങ്കില്ല, ഷാജഹാനെ അറിയില്ല

സമരത്തില്‍ എം ഷാദര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവര്‍ തങ്ങളെ സഹായിക്കാന്‍ എത്തിയവരാണ്. ഇവര്‍ക്ക് സമരത്തില്‍ പങ്കില്ല. എന്നാല്‍ ഹിമവല്‍ ഭദ്രാനന്ദയും കെഎം ഷാജഹാനും എങ്ങനെ എത്തിയെന്ന് അറിയില്ല.

 കുറ്റക്കാരായ പോലീസുകാര്‍

കുറ്റക്കാരായ പോലീസുകാര്‍

ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി. മുഖ്യമന്ത്രി ആയിരിക്കും ഇക്കാര്യം തീരുമാനിക്കുക.

മുഖ്യനുമായി

മുഖ്യനുമായി

മുഖ്യമന്ത്രിയുമായി ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കും. മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും ഇത്.

നടപടികള്‍

നടപടികള്‍

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എപി ഉദയഭാനുവും അറ്റോര്‍ണി കെവി സോഹനും ആയിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയത്. കരാറിലെ തീരുമാനങ്ങളും അവയുടെ നടത്തിപ്പും ഇവരെ ധരിപ്പിക്കും എന്നും കരാറില്‍ ഉണ്ട്.

English summary
Jishnu Pranoy Issue: Agreement with Government- 10 Points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X