'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ
നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തി നിൽക്കെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെ വെട്ടിലാക്കി ഗുരുതര ആരോപണങ്ങൾ. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ ആണ് മന്ത്രിക്കെതിരെ തുറന്നടിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. വാളകത്തുളള വീട്ടിൽ മന്ത്രിയെ മറ്റൊരു സ്ത്രീക്കൊപ്പം വളരെ മോശമായ സാഹചര്യത്തിൽ കണ്ടുവെന്നും ഇക്കാര്യത്തിൽ ഫോട്ടോകളടക്കമുളള തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തി.
പോലീസിനെ സഹായത്തിന് വിളിച്ചെങ്കിലും തനിക്ക് സഹായം ലഭിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബിന്ദു മേനോൻ പറഞ്ഞു. 112ലേക്ക് ഭാര്യ വിളിച്ച കാര്യത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ വട്ടുളളവർ അങ്ങനെയൊക്കെ ചെയ്യുമെന്ന് മന്ത്രി ആക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിന്ദു മേനോൻ ഗണേഷ് കുമാറിനെതിരെ പരസ്യമായി രംഗത്ത് വന്നത്.
ബിന്ദു മേനോന്റെ വാക്കുകൾ ഇങ്ങനെ: '' 2014ല്‍ വിവാഹം കഴിഞ്ഞ ശേഷം കുറേ വര്‍ഷങ്ങളായി തനിക്ക് പ്രശ്നങ്ങള്‍ തന്നെയാണ്. 2019ല്‍ ഒരു വലിയ പ്രശ്നമുണ്ടായപ്പോഴും ശ്രീലേഖയെ വിളിച്ചിരുന്നു. അന്ന് കോംപ്രമൈസ് ചെയ്തു. മന്ത്രിയായിക്കഴിഞ്ഞ ശേഷം വളരെ പ്രശ്നങ്ങളാണ് തനിക്കുണ്ടായത്. പല സ്ത്രീകളുടേയും പേരില്‍ താന്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. താന്‍ ആരെയാണ് ഫോണില്‍ വിളിക്കുന്നത് എന്ന് നോക്കി തനിക്ക് അവരുമായി ബന്ധമുണ്ടെന്ന് പറയും. അങ്ങനെയാണ് തന്നെ കണ്ട്രോള് ചെയ്ത് നിര്‍ത്തിയിരുന്നത്.

കഴിഞ്ഞ രണ്ട് മാസമായി തന്റെ ഫോണ്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വാളകത്തെ വീട്ടില്‍ ഇതെല്ലാം നടക്കുന്നുണ്ട് എന്ന് അറിഞ്ഞ് താന്‍ പല സത്രീകളേയും വിളിച്ചു. പക്ഷേ ഒന്നും ശരിയാകുന്നില്ല തനിക്ക് സംശയരോഗമാണ് എന്നാണ് പറയുന്നത്. ഇതിനൊരു അവസാനം വേണം എന്ന് കരുതി. ഇത് കണ്ടുപിടിക്കണം എന്ന് കരുതിയാണ് ആരോടും പറയാതെ വാളകത്തേക്ക് പോയത്.
ബെഡ്റൂമില്‍ കണ്ടത് മോശത്തേക്കാള് മോശം സാഹചര്യമായിരുന്നു. എല്ലാ ഫോട്ടോകളും തന്റെ കയ്യിലുണ്ട്. മന്ത്രിയേയോ മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആളെയോ ഒന്നും ചെയ്തില്ല. ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ശാന്തനോട് തന്റെ ഫോണ്‍ പിടിച്ച് വാങ്ങാന്‍ മന്ത്രി ആവശ്യപ്പെട്ടു. താനത് സമ്മതിച്ചില്ല. ഉടനെ തന്നെ ശ്രീലേഖ ചേച്ചിയെ വിളിച്ചു.
ചേച്ചിയാണ് ഉടനെ 112വിലേക്ക് വിളിച്ചത്. പോലീസ് വന്നപ്പോള്‍ പ്രദീപ് എന്നയാള്‍ തന്നെ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല. താന്‍ സഹായത്തിന് വേണ്ടി നിലവിളിച്ചു. പോലീസ് വരുന്നതിന് മുന്‍പ് ആ സ്ത്രീയെ ശാന്തന് കൊണ്ടുവന്ന് കാറില്‍ കയറ്റി. ഗണേഷ് കുമാര്‍ അകത്തേക്ക് പോയി വാതിലടച്ചു.
പോലീസ് വന്നപ്പോള്‍ പറഞ്ഞത് ഇത് തങ്ങളുടെ പരിധിയില്‍ വരുന്നതല്ല എന്നാണ്. മന്ത്രിയുടെ സ്റ്റാഫായ മനോജ് വന്ന് പറഞ്ഞു, ചേച്ചി ഒന്നും ചെയ്യല്ലേ, സാറിനൊരു തെറ്റ് പറ്റിപ്പോയി, ക്ഷമിക്ക് എന്ന്. മനോജ് തന്റെ കാലില്‍ വീണു. താന്‍ അകത്തേക്ക് പോയി പെട്ടി പാക്ക് ചെയ്തു. മന്ത്രി തന്നോട് സംസാരിക്കാന്‍ പോലും തയ്യാറായില്ല. പ്രദീപ് തന്നെ പെട്ടിയുമായി പുറത്തേക്ക് പോകാന്‍ സമ്മതിച്ചില്ല. വാതില്‍ തുറന്ന് നോക്കുമ്പോള്‍ പോലീസ് ഇല്ല.
മന്ത്രി തന്നെ വിളിച്ച് ഒരു ക്ഷമ പോലും പറഞ്ഞില്ല. ഫോണിലെ ബ്ലോക്ക് മാറ്റി സോറി പറഞ്ഞിരുന്നുവെങ്കില്‍ താന്‍ ഓകെ ആയിരുന്നു. മന്ത്രിക്ക് ആയിരമല്ല രണ്ടായിരം പ്രണയങ്ങള്‍ ഉണ്ടാകുമായിരിക്കും. അത്തരമൊരാള്‍ക്ക് മന്ത്രിയായും തുടരാന്‍ സാധിക്കുമായിരിക്കും, കുഴപ്പമില്ല. ഇത് പറഞ്ഞത് കൊണ്ട് വട്ടാണ് എന്ന് പറഞ്ഞതിനാലാണ് പ്രതികരിച്ചത്. നിയമപരമായോ മറ്റ് വഴിക്കോ മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകളേയും വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്, ഫോട്ടോകൾ തെളിവായി ഉണ്ടെന്നും മന്ത്രിയേയോ സർക്കാരിനെയോ തകർക്കാനുളള ഉദ്ദേശം തനിക്ക് ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ബിന്ദു മേനോൻ പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications