എൻജിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു,ഒന്നാം റാങ്ക് ഷഫീൽ മഹീന്!ആദ്യ 10റാങ്കും ആൺകുട്ടികൾക്ക്

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഈ വർഷത്തെ കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. കോഴിക്കോട് പുതിയറ സ്വദേശി ഷഫീൽ മഹീനാണ് ഒന്നാം റാങ്ക്. ജെഇഇ മെയിൻ പരീക്ഷയിൽ ഉന്നത വിജയം നേടി കേരളത്തിന്റെ അഭിമാനമായ വിദ്യാർത്ഥിയാണ് ഷഫീൽ മഹീൻ.

ശശീന്ദ്രന്റെ ലൈംഗിക വിവാദത്തിന് പിന്നാലെ കേരളത്തെ ഞെട്ടിക്കാൻ എൻസിപി?കേരളത്തിലേക്ക് ഇല്ലെന്ന് പവാർ

റിയാസ് മൗലവി പിടയുന്നതിനിടെ പുറത്തിറങ്ങിയ പള്ളി ഖത്തീബിനെ കല്ലെറിഞ്ഞു! കേസിൽ കുറ്റപ്പത്രം സമർപ്പിച്ച

കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശും, അഭിലാഷ് ഘാറും യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി. ആദ്യത്തെ പത്തു റാങ്കുകളും ആൺകുട്ടികൾക്കാണ്. വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസാണ് രാവിലെ 10.30ഓടെ ഫലപ്രഖ്യാപനം നടത്തിയത്.

entranceresult

ജൂലൈ 10 ന് ആദ്യ അലോട്ട്മെന്റും, ജൂലൈ 30നകം അവസാന അലോട്ട്മെന്റും പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സുപ്രീംകോടതി നിർദേശപ്രകാരം അലോട്ട്മെന്റ് പ്രക്രിയകൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ഉഷ ടൈറ്റസ് അറിയിച്ചു.

English summary
keam 2017;kerala engineering entrance exam result published.
Please Wait while comments are loading...