ശ്രീജേഷിന് 2 കോടിയും ജോലിയിൽ സ്ഥാനക്കയറ്റവും; ഒളിംപിക്സിൽ പങ്കെടുത്ത എല്ലാ മലയാളികൾക്കും 5 ലക്ഷം വീതം
ശ്രീജേഷിന് 2 കോടിയും ജോലിയിൽ സ്ഥാനക്കയറ്റവും;ഒളിംപിക്സിൽ പങ്കെടുത്ത എല്ലാ മലയാളികൾക്കും 5 ലക്ഷം വീതം
തിരുവനന്തപുരം: ഒളിംപിക്സിൽ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം താരം പി.ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹോക്കി ടീമിന്റെ നെടുംതൂണായി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് പി.ആർ ശ്രീജേഷ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോടൊപ്പം ജോലിയിലും സ്ഥാനക്കയറ്റവും നൽകും. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിട്ടാകും സ്ഥാനക്കയറ്റം നൽകുക.
ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

ഒളിംപിക്സിൽ പങ്കെടുത്ത മറ്റെല്ലാ മലയാളി താരങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ആകെ ഒൻപത് മലയാളികളാണ് ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ കുപ്പായത്തിലെത്തിയത്. അത്ലറ്റിക്സ് വിഭാഗത്തില്‍ ഏഴ് പേരും, നീന്തല്‍, ഹോക്കി ഇനങ്ങളില്‍ ഓരോരുത്തരും. സജന്‍ പ്രകാശ് (നീന്തല്‍), കെ.ടി ഇര്‍ഫാന്‍ (നടത്തം), എം ശ്രീശങ്കര്‍ (ലോങ് ജമ്പ്), എം.പി ജാബിര്‍ (ഹര്‍ഡില്‍സ്), പി.ആര്‍ ശ്രീജേഷ് (ഹോക്കി), മുഹമ്മദ് അനസ്, അമോജ് ജേക്കബ്, നോഹ് നിര്‍മല്‍ ടോം, അലക്സ് ആന്റണി (റിലേ). ഇതിൽ മൂന്ന് മലയാളികൾ അടങ്ങുന്ന ഇന്ത്യൻ 4X400 മീറ്റർ റിലേ ടീം ടോക്കിയോയിൽ ഏഷ്യൻ റെക്കോർഡും സ്ഥാപിച്ചിരുന്നു.
ശ്രീജേഷ് നാട്ടിലെത്തിയിട്ടും പാരിതോഷികം പ്രഖ്യാപിക്കാത്തത് വിവാദമായിരുന്നു. എന്നാൽ ഇന്ന് പ്രഖ്യാപനമുണ്ടാകും എന്നാണ് കായിക മന്ത്രി വി അബ്ദു റഹ്മാൻ അറിയിച്ചിരുന്നു. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്. ജോയിന്റ് ഡയറക്ടറായിട്ടാകും ശ്രീജേഷിന് സ്ഥാനക്കയറ്റം ലഭിക്കുക.
മന്ത്രിസഭാ യോഗം ചേരാത്തതാണ് തീരുമാനം എടുക്കാതിരുന്നതിന് കാരണമെന്നായിരുന്നു മന്ത്രി നൽകിയ വിശദീകരണം. ഒളിംപക്‌സില്‍ ശ്രീജേഷ് മെഡല്‍ നേടിയ ശേഷം മന്ത്രിസഭ യോഗം ചേര്‍ന്നിട്ടില്ല. മന്ത്രിസഭ യോഗമാണ് ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളെല്ലാം തീരുമാനിക്കുന്നത്. കായിക താരങ്ങള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോയ മലയാളി താരങ്ങള്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങാന്‍ 5 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു. മറ്റ് സൗകര്യങ്ങളും കായിക താരങ്ങള്‍ക്ക് ഒരുക്കി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഹോക്കിയിൽ നാല് പതിറ്റാണ്ടിൽ ഏറെയായുള്ള ഇന്ത്യൻ കായിക പ്രേമികളുടെ കാത്തിരിപ്പിന് വിരാമിമിട്ടുകൊണ്ടാണ് ഇന്ത്യ ടോക്കിയോയിൽ വെങ്കലം നേടിയത്.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications