Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരദേശ സംരക്ഷണത്തിന് 4013 കോടി രൂപയുടെ മെഗാ പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: തീരദേശ ജനതയ്ക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ. തീരദേശ മേഖലകളിലെ രൂക്ഷമായ കടലാക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും ഉപജീവനമാർഗ്ഗവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി.

'കേരള സുസ്ഥിര തീരദേശ സംരക്ഷണ-കാലാവസ്ഥാ പ്രതിരോധ പദ്ധതി' (Kerala Sustainable Coastal Protection and Climate Resilient Planning Project) യാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. 4,013 കോടി രൂപയുടെ ഈ ബൃഹദ്പദ്ധതി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ (ADB) സാമ്പത്തിക സഹായത്തോടെയാണ് സർക്കാർ നടപ്പിലാക്കുന്നത്.

'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി

പരിമിതികളെ മറികടന്ന് അതിജീവനം

വർഷങ്ങളായി കേരളത്തിലെ 65 കിലോമീറ്ററോളം വരുന്ന തീരപ്രദേശം രൂക്ഷമായ കടലാക്രമണ ഭീഷണിയുടെ നിഴലിലാണ്. അതിനാൽ താൽക്കാലിക നടപടികൾക്ക് പകരം ശാശ്വതമായ പരിഹാരമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലോകബാങ്ക് നൽകിയ 755 കോടി രൂപ തീരദേശ പ്രതിസന്ധി പരിഹരിക്കാൻ അപര്യാപ്തമായിരുന്നു. തുടര്‍ന്ന്, മറ്റ് ഫണ്ടിംഗ് സാധ്യതകൾ തേടുകയും, ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കിൽ നിന്ന് 466.67 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4,013 കോടി രൂപ) സാമ്പത്തിക പാക്കേജ് നേടുകയും ചെയ്തു. ഈ പദ്ധതിച്ചെലവിന്റെ 70% (2,809 കോടി രൂപ) എ.ഡി.ബി വായ്പയും 30% (1,204 കോടി രൂപ) സംസ്ഥാന വിഹിതവുമാണ്.

Kerala

കല്ലിടൽ മാത്രമല്ല, ശാസ്ത്രീയമായ ആധുനിക പ്രതിരോധം

ഈ പദ്ധതി കേവലം കടൽഭിത്തി നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നില്ല. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ മാർഗ്ഗങ്ങളിലൂടെയാണ് 90 കിലോമീറ്റർ തീരപ്രദേശം സംരക്ഷിക്കപ്പെടുക.

തീരക്കടലിൽ കൃത്രിമ പവിഴപ്പുറ്റുകളുടെ നിർമ്മാണം, നഷ്ടപ്പെട്ട തീരം വീണ്ടെടുക്കുന്നതിനുള്ള ബീച്ച് നറിഷ്‌മെന്റ്, മണൽ സംരക്ഷണ ഘടനകൾ, തകർന്ന കടൽഭിത്തികളുടെ പുനർനിർമ്മാണം എന്നിവയും പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. മാത്രമല്ല തീരദേശ നിവാസികളുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രത്യേക ഉപജീവന പദ്ധതികളും നൈപുണ്യ വികസന പരിപാടികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ആദ്യഘട്ടത്തിൽ 10 ഹോട്ട്‌സ്‌പോട്ടുകൾ

പദ്ധതി കാലതാമസമില്ലാതെ നടപ്പിലാക്കുന്നതിനായി നിലവിലുള്ള മിഷൻ ഡയറക്ടറേറ്റിനെയാണ് (PMU-WRD) ചുമതലപ്പെടുത്തിയിരിക്കുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തരമായി ഇടപെടേണ്ട 10 തീരദേശ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്:

തിരുവനന്തപുരം - ശംഖുമുഖം
തിരുവനന്തപുരം - വർക്കല
കൊല്ലം - ആലപ്പാട്
ആലപ്പുഴ - വലിയഴീക്കൽ - തൃക്കുന്നപ്പുഴ
എറണാകുളം - വൈപ്പിൻ
തൃശ്ശൂർ - കൊടുങ്ങല്ലൂർ- കയ്പമംഗലം
മലപ്പുറം - പൊന്നാനി
കോഴിക്കോട് - കാപ്പാട്
കണ്ണൂർ - തലശ്ശേരി
കാസർഗോഡ് - വലിയപറമ്പ

ഒരു നിർമ്മാണ പദ്ധതിയെന്നതിലുപരി തീരദേശ ജനതയുടെ ജീവനും സ്വത്തിനും സർക്കാർ ഒരുക്കുന്ന സുരക്ഷാ കവചം കൂടിയാണിത്. കടലാക്രമണങ്ങൾ നാളുകളായി തീരദേശജനതയുടെ അതിജീവനത്തിന് ഭീഷണിയായിരിക്കുമ്പോഴാണ് ശാശ്വത പരിഹാരമെന്ന നിലയ്ക്ക് 4013 കോടിയുടെ വമ്പൻ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+