ചുരിദാര്‍ ധരിച്ച് എത്തുന്നവരെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് കടകംപള്ളി; അനുകൂല നിലപാടുമായി പ്രമുഖര്‍

  • By: Nihara
Subscribe to Oneindia Malayalam


ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് നിലവില്‍ വന്ന് മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളൂ. ഹൈന്ദവ സംഘടനകളും ക്ഷേത്ര ജീവനക്കാരും ഇടപെട്ട് ഉത്തരവിന്റെ കാര്യം തീര്‍പ്പാക്കി. ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് മരവിപ്പിച്ചു.

സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്താമെന്ന ഉത്തരവ് ചൊവ്വാഴ്ച വൈകിട്ടാണ് നിലവില്‍ വന്നത്. ക്ഷേത്രം എക്‌സിക്യുട്ടീവ് കെ എന്‍ സതീഷാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം സ്വദേശിയായ അഡ്വ റിയാ രാജുവാണ് ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍സനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനായി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്താമെന്ന ഉത്തരവ് ഇറക്കിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തരവ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.

 വിവാദം

വിവാദം

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്താന്‍ അനുവദിക്കാറില്ല. ചുരിദാറിന് മുകളില്‍ മേല്‍മുണ്ട് ധരിച്ചാലേ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ കഴിയൂ. മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ഇത്തരമൊരു സ്ഥിതിവിശേഷം നിലനിന്നിരുന്നു. പിന്നീടത് പരിഷ്‌കരിച്ചു. മാന്യമായി വസ്ത്രം ധരിച്ചു വരുന്ന എല്ലാവരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാണ് 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തില്‍ പറയുന്നത്.

 മാറ്റം

മാറ്റം

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാണ് ക്ഷേത്രത്തില്‍ വേണ്ടതെന്നാണ് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറയുന്നത്. മുന്‍പ് മൃഗബലി പോലുള്ള അനാചാരങ്ങള്‍ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്നു. അതെല്ലാം കാലക്രമേണ മാറി. അത്തരമൊരു മാറ്റമാണ് വരേണ്ടത്. ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തേണ്ട കാര്യമില്ല.

എതിര്‍ക്കേണ്ടതില്ലെ

എതിര്‍ക്കേണ്ടതില്ലെ

സമാധാനത്തിനും ശാന്തിക്കും വേണ്ടിയുള്ളതാണ് ക്ഷേത്രങ്ങള്‍. വിശ്വാസികളാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നത്. അതുകൊണ്ട് സ്ത്രീകള്‍ ആഗ്രഹിക്കുന്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം. തര്‍ക്കമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

വസ്ത്ര ഭംഗി

വസ്ത്ര ഭംഗി

ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് വെള്ളാപ്പള്ളി നടേശന്‍. വസ്ത്രത്തിന്റെ ഭംഗിയല്ല നോക്കേണ്ടത്. പദ്മനാഭ സ്വാമി ക്ഷേത്രത്തെ വിവാദ ഭൂമി ആക്കേണ്ടതില്ല.

English summary
any of our leaders were supporting churidar wearing entry of Sree Padmanabhaswamy Temple. The order in this regard was issued by the Executive Officer of the temple only by wearing a saree or wrapping a dhoti above the churidar.
Please Wait while comments are loading...