കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറോളജി ലാബുണ്ടായിട്ട് കാര്യമില്ല, നിപ്പ ടെസ്റ്റുകള്‍ കേരളത്തില്‍ നടക്കില്ല, ബിഎസ്എല്‍ 3 ലാബില്ല

Google Oneindia Malayalam News

തിരുവനന്തപുരം: നിപ തരംഗം ആഞ്ഞടിക്കുമ്പോള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സേവനം കേരളത്തില്‍ ലഭ്യമാക്കിയിരിക്കുകയാണ്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇക്കാര്യത്തില്‍ വരുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ ടെസ്റ്റുകള്‍ നടത്താനാവില്ല എന്നതാണ് വാസ്തവം. 2019ലാണ് തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ കേരളം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാസ്ഡ് വൈറോളജി അഥവാ ഐഎവിയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. 2018ലെ നിപാ വൈറസ് തരംഗത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. വേഗത്തില്‍ രോഗത്തെ തിരിച്ചറിയാനും, അതിനെ കുറിച്ചുള്ള പഠനങ്ങള്‍ക്കുമായിട്ടാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.

1

2018ലെ നിപ്പ കേസുകള്‍ക്ക് പിന്നാലെ 2019 ജൂണിനും നിപ തിരിച്ചുവന്നു. എന്നാല്‍ ഇത് വേഗം മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും, കൃത്യമായി പറഞ്ഞാല്‍ മൂന്നാം തവണ കേരളത്തില്‍ നിപ എത്തിയിരിക്കുകയാണ്. പന്ത്രണ്ടുകാരന്റെ ജീവനാണ് നഷ്ടമായത്. മുമ്പ് രണ്ട് തവണ നിപ വന്നപ്പോഴും സ്രവ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ അയച്ചിരുന്നത്. കേരളത്തിലെ ഐഎവി ഇപ്പോഴും പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനമല്ല നടത്തുന്നത്. നിപ ടെസ്റ്റുകള്‍ ഇവിടെ നടത്താനാവില്ല. അതുകൊണ്ട് എന്ത് ഉദ്ദേശം വെച്ചാണോ ഇത് ആരംഭിച്ചത്, അത് നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ടെസ്റ്റ് നടത്താന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ഇവിടെയില്ല.

ഐഎവിയില്‍ ബയോസേഫ്റ്റി ലെവലിലുള്ള ബിഎസ്എല്‍ 3 ലാബില്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ. നിപ്പ ടെസ്റ്റുകള്‍ നടത്തണമെങ്കില്‍ ബിഎസ്എല്‍ 3 ലാബുകള്‍ ആവശ്യമാണ്. കേരളത്തില്‍ ഐഎവിയുടെ മറ്റൊരു യൂണിറ്റ് കൂടിയുണ്ട്. ആലപ്പുഴയിലാണ് ഈ യൂണിറ്റ്. എന്നാല്‍ ഇവിടെയും സ്ഥിതി മാറ്റമില്ല. നിപ്പ ടെസ്റ്റുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെയുമുള്ളത്. ബിഎസ്എല്‍ 3 ലാബ് ഇവിടെയുമില്ല. രോഗത്തെ കൃത്യമായി പഠിച്ച് വിലയിരുത്തുന്നതിനാണ് ഈ ലാബുകളുടെ ആവശ്യമുള്ളത്. ബിഎസ്എല്‍ 1 ആണ് ഇതില്‍ ഏറ്റവും കുറഞ്ഞ ബയോസേഫ്റ്റി തലമാണ്. ബിഎസ്എല്‍ 4 ആണ് ഏറ്റവും ശക്തമായി കാര്യങ്ങള്‍ പരിശോധിക്കുന്ന ലാബ്.

ബിഎസ്എല്‍ 3 ലാബ് സ്ഥാപിക്കണമെങ്കില്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ നടപ്പാക്കണം. സുരക്ഷാ ഉപകരണങ്ങളും റെസ്പിറേറ്ററുകളും നിര്‍ബന്ധമാണ്. ബയോസേഫ്റ്റി ക്യാമ്പിനുള്ളില്‍ കൃത്യമായ കാര്യങ്ങള്‍ ആവശ്യമാണ്. ലബോറട്ടിയിലേക്ക് കൃത്യമായ വായു സഞ്ചാരം ഉണ്ടാവണം. ഈ ലാബിലേക്കുള്ള വാതിലുകള്‍ തനിയെ അടഞ്ഞ് ലോക്കാവുന്ന തരത്തിലുള്ളതായിരിക്കണം. കണ്ണുകള്‍ കഴുകാനുള്ള സൗകര്യം അടക്കം പുറത്തേക്കുള്ള വാതിലിന് സമീപം ഉണ്ടാവണം. എന്നീ നിബന്ധനകളുമുണ്ട്. നിപ്പ എന്നത് വളരെ വേഗം വ്യാപിക്കുന്ന മാരകമായ രോഗമാണ്. 60 ശതമാനത്തോളം ഇത് മരണത്തിലേക്ക് നയിക്കാവുന്ന രോഗമാണ്. അതുകൊണ്ടാണ് ബിഎസ്എല്‍ 3 ലാബിന്റെ ആവശ്യം. കൊറോണവൈറസ് ടെസ്റ്റിന് ബിഎസ്എല്‍ 2 ലാബാണ് ആവശ്യം. കേരളത്തിലെ എല്ലാ ലാബിലും ഇത് ലഭ്യമാണ്.

അടുത്തു വാ.. അടുത്തു വാ.. അടുത്ത് വന്നാട്ടെ; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗായി ജീവയും അപര്‍ണയും

കേരളത്തിന് ഈ പറഞ്ഞ കാര്യങ്ങള്‍ കൊണ്ടാണ് പൂനെയിലേക്ക് സാമ്പിളുകള്‍ അയക്കേണ്ടി വരുന്നത്. ബിഎസ്എല്‍ 3 സ്ഥാപിച്ചാലും പ്രൈമര്‍ ആര്‍എന്‍എ സംവിധാനം ലാബില്‍ അത്യാവശ്യമായി വേണ്ടതുണ്ട്. 2019ല്‍ ഐഎവി കേരളത്തില്‍ സ്ഥാപിക്കുമ്പോള്‍ ഐസിഎംആറിന്റെ സര്‍ട്ടിഫിക്കേഷനൊക്കെ വേണ്ടി അപേക്ഷിക്കേണ്ടതായിരുന്നു. എന്നാല്‍ മാത്രമേ നിപാ വൈറസ് ടെസ്റ്റിന് അനുമതി ലഭിക്കൂ. ഇതിന് കേന്ദ്രമാണ് അനുമതി നല്‍കുക. എന്നാല്‍ കൊവിഡിന് വേണ്ടിയോ നിപ്പയ്ക്ക് വേണ്ടിയോ ഉള്ള ടെസ്റ്റിനായുള്ള അപേക്ഷകള്‍ ഇതുവരെ ഐഎവി അയച്ചിട്ടില്ലെന്നാണ് ആരോപണം. വിചാരിച്ച രീതിയില്‍ ഐഎവി കേരളത്തില്‍ വളര്‍ന്നിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം സമ്പൂര്‍ണ പ്രൊജക്ട് റിപ്പോര്‍ട്ട് അടക്കം വൈകുകയാണ്. വിചാരിച്ച വേഗം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കില്ലെന്ന് കുറ്റപ്പെടുത്തലുണ്ട്. ഐഎവിയില്‍ ബിഎസ്എല്‍ 2 ലാബ് നിലവിലുണ്ട്. എന്നാല്‍ ഇതുണ്ടായിട്ടും കൊവിഡ് ടെസ്റ്റുകള്‍ പോലും ഇവിടെ നടത്തുന്നില്ല. കേരളത്തിലെ ഐഎവി ഡയറക്ടറായി നേരത്തെ അഖില്‍ ബാനര്‍ജിയെ നിയമിച്ചിരുന്നു. എന്നാല്‍ തുടരാന്‍ അദ്ദേഹം വിസമ്മതിച്ചു. നിലവില്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡയറക്ടറില്ല. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞനെ ഇവിടെ നിയമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല.

Recommended Video

cmsvideo
Nipah virus, fake news alerts

English summary
kerala virology labs lacks quality, doesnt do nipah test, faces setback in sample checking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X