കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറുടെ ചെയറിൽ കെകെ രമ, ഈ അഭിമാന നിമിഷം സ: ടിപിക്ക് സമർപ്പിക്കുന്നുവെന്ന് എംഎൽഎ

Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇക്കുറി സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകളാണ് ഇടം പിടിച്ചിരിക്കുന്നത്. സ്പീക്കര്‍ ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നത് ഈ പാനല്‍ ആയിരിക്കും. ഭരണപക്ഷത്ത് നിന്ന് യു പ്രതിഭ, സികെ ആശ എന്നിവരും പ്രതിപക്ഷത്ത് നിന്ന് കെകെ രമയുമാണ് പാനലില്‍ ഉളളത്.

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഈ നിര്‍ദേശത്തിന് തികഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. മൂന്ന് വനിതാ എംഎല്‍എമാരും ഇന്ന് സഭ നിയന്ത്രിക്കുകയും ചെയ്തു. ഈ അഭിമാന നിമിഷം ടിപി ചന്ദ്രശേഖരന് സമര്‍പ്പിക്കുന്നതായി കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!

kk rema

കെകെ രമയുടെ കുറിപ്പ്: ''ഇന്ന് സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിച്ചു. ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയത്. നല്ല നിലയിൽ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവൻ സഹപ്രവർത്തകരേയും സ്നേഹമറിയിക്കുന്നു.

എങ്കിലും സ്പീക്കർ പാനലിൽ മൂന്ന് വനിതകൾ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്. ആ ആത്മവിമർശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദർഭം. ഈ അഭിമാനനിമിഷം സ:ടി.പിക്ക് സമർപ്പിക്കുന്നു''.

Teeth whitener-പല്ലിന്റെ മഞ്ഞ നിറം മാറ്റാം; വെളുപ്പിക്കാന്‍ ഇതാ വഴികൾ

സ്പീക്കറെ അഭിനന്ദിച്ച് മുൻ മന്ത്രി കൂടിയായ പികെ ശ്രീമതി രംഗത്ത് വന്നിട്ടുണ്ട്. ''
പാനൽ ചെയർമാനായി മൂന്ന് വനിതാ സാമാജികർ. കൊള്ളാം, പ്രിയപ്പെട്ട സ്പീക്കർ ഷംസീർ. കീഴ്‌വഴക്കങ്ങൾ അതു പോലെ തുടരാതെ ചരിത്രപരമായ തീരുമാനമെടുത്തതിനും അത്‌ മുഖ പുസ്തകത്തിൽ റെക്കോർഡ്‌ ചെയ്തതിനും ഒരു വലിയ സല്യൂട്ട്‌ '' എന്ന് പികെ ശ്രീമതി കുറിച്ചു.

English summary
KK Rama in the speaker's chair, MLA dedicated this proud moment to TP Chandrasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X