ഉദ്യോഗസ്ഥർ കണ്ട് പഠിയ്ക്ക്!കൊച്ചി മെട്രോയിൽ നിന്ന് മിച്ചം പിടിച്ച 400 കോടി തിരികെ നൽകും: ഇ ശ്രീധരൻ

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി:  15 ലക്ഷം രൂപയ്ക്ക് ഒരു ചെറിയ ബസ്റ്റോപ്പ്, അരക്കോടി രൂപയ്ക്ക് രണ്ട് ക്ലാസ് മുറികള്‍, ഇത്തരത്തില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിയ്ക്കുന്ന വാര്‍ത്തകളല്ലേ നമുക്ക് കേട്ട് പരിചയമുള്ളു. എന്നാല്‍ വ്യത്യസ്തമായ വാര്‍ത്തയാണ് കൊച്ചിയിലെ മെട്രോ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. മെട്രോ നിര്‍മ്മാണം പ്രതീക്ഷിച്ച ചെലവിലും കുറഞ്ഞ തുകയ്ക്ക് തീര്‍ക്കാനാവുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ വ്യക്തമാക്കി. 

നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആയാല്‍ കോടികളുടെ ലാഭം ഉണ്ടാക്കാന്‍ ആകുമെന്നാണ് 'മെട്രോ മാന്റെ' കണക്ക് കൂട്ടല്‍.

കമ്മീഷനിംഗ് ഉടന്‍

കൊച്ചി മെട്രോയുടെ കമ്മീഷനിംഗ് ഉടന്‍ ഉണ്ടാകുമെന്ന സൂചനകളാണ് ഇ ശ്രീധരന്‍ നല്‍കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗം മാര്‍ച്ച് അവസാനത്തോടെ കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ

സര്‍വ്വീസ് ഉടന്‍

മാര്‍ച്ചില്‍ തന്നെ മെട്രോ സര്‍വ്വീസ് തുടങ്ങാനാണ് മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ തീരുമാനം. ഒന്നാംഘട്ടത്തില്‍ ആലുവ മുതല്‍ പേട്ടവരെയും രണ്ടാം ഘട്ടത്തില്‍ പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുമാണ് സര്‍വ്വീസ് തീരുമാനിച്ചിട്ടുള്ളത്.

മൂന്നാംഘട്ടം

മെട്രോ റെയിലിന്റെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ഇ ശ്രീധരന്‍ അറിയിച്ചു. ആദ്യഘട്ട സര്‍വ്വവീസ് മഹാരാജാവ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പാലാരിവട്ടം വരെ സര്‍വ്വീസ് നടക്കാനെ സാധ്യത ഉള്ളൂ.

കരാര്‍

ഡിഎംആര്‍സിയും കെഎംആര്‍എല്ലും തമ്മിലുള്ള കരാര്‍ ജൂണില്‍ അവസാനിക്കും. ഇനി കരാര്‍ നീട്ടണോ എന്ന് തീരുമാനിക്കേണ്ടത് കെഎംആര്‍എല്‍ ആണ്. വൈറ്റില മുതല്‍ പേട്ട വരെയുള്ള ഭാഗത്തേക്കുള്ള നിര്‍മ്മാണത്തിന് ഉടനെ പുതിയ ടെണ്ടര്‍ വിളിയ്ക്കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

ലാഭം

മെട്രോയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്ലിന്റെ ശ്രമം. ഇതിലൂടെ 400 കോടി മിച്ചം പിടിയ്ക്കാനാണ് കഴിയുക. ഈ പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കും.

English summary
Metro Man E Sreedharan Say's that Kochin Metro can finish with in less money.
Please Wait while comments are loading...