ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്‌സോ ചുമത്തിയത്, പ്രതിഷേധം ശക്തമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: യൂണിഫോം വിവാദമായ സാഹചര്യത്തില്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്‌സോ ചുമത്തിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. കോട്ടയം ഈരാറ്റുപേട്ട അല്‍ഫോന്‍സാ സ്‌കൂളിലെ യൂണിഫോമാണ് വിവാദത്തിലായത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ പകര്‍ത്തിയ ബോസ് ഈപ്പനെതിരെയാണ് പോക്‌സോ ചുമത്തിയത്.

സ്‌കൂളിലെ യൂണിഫോം വളരെ മോശമായ രീതിയില്‍ ഡിസൈന്‍ ചെയ്തുവെന്ന് ആരോപിച്ച് സ്‌കൂളിലെ മൂന്ന് പെണ്‍കുട്ടികളുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടികളുടെ മുഖം വ്യക്തമല്ലാത്ത രീതിയിലാണ് പ്രചരിപ്പിച്ചത്. സ്‌കൂളിലെ അനീതികളെ പുറത്ത് കാട്ടിയതിനുള്ള പ്രതികാരണിതെന്ന് ബോസ് ഈ ഈപ്പന്‍ പ്രതികരിച്ചു.

pocso-02

പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ഫോട്ടോ എടുത്തതെന്നും മാനേജ്‌മെന്റിനെ ഭയന്നാണ് ഇവര്‍ പുറത്ത് പറയാതിരുന്നതെന്നും ബോസ് ഈപ്പന്‍ പറഞ്ഞു. പോക്‌സോ ചുമത്തിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ബോസ് ഈപ്പന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

യൂണിഫോം സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ യൂണിഫോം പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഫോട്ടോ മോശമായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സ്‌കൂള്‍ പിടിഎയാണ് പോലീസില്‍ പരാതി നല്‍കിയത്.

English summary
Photographer who took pictures of girl students charged under pocso.
Please Wait while comments are loading...