സമവായത്തിന് പിറകെ ഐഎൻഎലിൽ പ്രകോപനം; ഇത് മന്ത്രി അഹമ്മദ് ദേവർകോവിൽ വക... അണികളിൽ വൻ പ്രതിഷേധം
മലപ്പുറം/കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഇടപെട്ട് ഐഎൻഎലിലെ പ്രശ്നങ്ങൾ അവസാനിപ്പിച്ച് 24 മണിക്കൂർ തികയും മുമ്പ് വീണ്ടും പ്രശ്നങ്ങൾ. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നടപടി സമവായ ചർച്ചകളിലെ ധാരണകൾക്ക് വിരുദ്ധമാണെന്നാണ് അണികളുടെ ആരോപണം. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാക്കുകൾക്ക് വില കൽപിക്കാത്ത നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്നും അണികൾ പ്രതികരിക്കുന്നുണ്ട്.
മഞ്ചേരി നഗരസഭയിൽ മന്ത്രിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണം നടത്തി എന്നതാണ് ആക്ഷേപത്തിന് ആധാരമായ സംഭവം. ഐഎൻഎൽ വിട്ട് മുസ്ലീം ലീഗിനൊപ്പം പോയ ആൾക്കാണ് ഇപ്പോൾ മന്ത്രി സമവായത്തിലെ ധാരണകൾ അട്ടിമറിച്ച് അംഗത്വം നൽകിയിരിക്കുന്നത് എന്നും പ്രവർത്തകർ ആരോപിക്കുന്നു.

മെമ്പർഷിപ് കാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു ഐഎൻഎൽ തർക്കത്തിൽ വലിയ പ്രശ്നങ്ങളുണ്ടായിരുന്നത്. എന്നാൽ ഈ വിഷയങ്ങൾ എല്ലാം പരിഹരിക്കപ്പെടും എന്നാണ് സമവായ ചർച്ചകളിൽ ധാരണയായത്. അംഗത്വ പ്രവർത്തനങ്ങൾക്കായി ഇരു വിഭാഗങ്ങളിൽ നിന്നുള്ളവരേയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് മുന്നോട്ട് പോകാൻ ആയിരുന്നു ധാരണ. എന്നാൽ ഈ ധാരണ മറികടന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഏകപക്ഷീയമായി നീക്കങ്ങൾ നടത്തുന്നു എന്നതാണ് ആക്ഷേപം.

2003 ൽ മഞ്ചേരിയിൽ എൽഡിഎഫ് ഭരണം അട്ടിമറിച്ച ഐഎൻഎൽ വിമതൻ കുറ്റിക്കാടൻ കുഞ്ഞിമുഹമ്മദിന് മന്ത്രി നേരിട്ട് അംഗത്വവിതരണം നടത്തി എന്നാണ് പ്രാദേശിക പ്രവർത്തകരുടെ ആരോപണം. കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ എത്തിയാണ് മന്ത്രി അംഗത്വ വിതരണം നടത്തിയത് എന്നാണ് പറയുന്നത്. ഇത് സമവായ ചർച്ചകളിലെ ധാരണയ്ക്ക് വിരുദ്ധമാണെന്നാണ് ആരോപണം. ഈ പരിപാടിൽ മന്ത്രിയെ അനുഗമിച്ചിരുന്നവരിൽ ഒരാൾ, പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് പുറത്താക്കപ്പെട്ട ആളെന്നും പ്രാദേശിക പ്രവർത്തകർ പറയുന്നു.

മഞ്ചേരിയിലെ കുടക്കല്ല് സന്ദർശനത്തിനായിരുന്നു മന്ത്രി എത്തിയത്. ഇത് സംബന്ധിച്ചും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഐഎൻഎൽ പ്രാദേശിക നേതൃത്വത്തേയോ എൽഡിഎഫ് നേതൃത്വത്തേയോ അറിയിക്കാതെയാണ് മന്ത്രിയുടെ പലപരിപാടികളും എന്ന് നേരത്തേ പരാതിയുണ്ടായിരുന്നു. മഞ്ചേരിയിലെ പരിപാട് സംബന്ധിച്ചും അത്തരത്തിൽ വലിയ ആക്ഷേപം ആണ് ഇപ്പോൾ ഉയരുന്നത്. ഐഎൻഎൽ മണ്ഡലം കമ്മിറ്റിയേയോ എൽഡിഎഫ് പ്രാദേശിക നേതൃത്വത്തേയോ അറിയിക്കാതെയാണ് മന്ത്രി പ്രദേശത്ത് സന്ദർശനം നടത്തിയത് എന്നാണ് പരാതി. മലപ്പുറം ജില്ലയിലെ ഇരുന്പുചോലയിലും മന്ത്രി നടത്തിയ സന്ദർശനം ഇതുപോലെ പ്രാദേശിക നേതൃത്വമോ എൽഡിഎഫ് നേതൃത്വമോ അറിയാതെ ആയിരുന്നു എന്നും ആക്ഷേപമുണ്ട്.

മന്ത്രി സന്ദർശിച്ച വീടുകളും, മന്ത്രിയെ അനുഗമിച്ച വ്യക്തികളും എല്ലാം പ്രാദേശികമായി ഐഎൻഎൽ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഐഎൻഎൽ മുൻ ജില്ലാ പ്രസിഡന്റും, മഞ്ചേരി നഗരസഭയിൽ എൽഡിഎഫ് ഭരണം അട്ടിമറിക്കാൻ കൂടെ നിന്ന ആളും ആയ സലാം കുരിക്കൾ എന്തുകൊണ്ട് മന്ത്രിക്കൊപ്പം ഉണ്ടായി എന്നാണ് പ്രവർത്തകരുടെ ചോദ്യം. മുസ്ലീം ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട വല്ലാഞ്ചിറ നാസർ എന്ന ആളും മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു എന്ന് പ്രാദേശിക ഐഎൻഎൽ പ്രവർത്തകർ പറയുന്നു. ഒരു വിവാദ കള്ളക്കടത്തുകാരന്റെ വീട് സന്ദർശിച്ച് മന്ത്രി ഉച്ചഭക്ഷണം കഴിച്ചു എന്നും ഇവർ ആരോപിക്കുന്നുണ്ട്.

മന്ത്രി ഇത്തരം ഒരു നീക്കം നടത്തിയതിൽ കടുത്ത എതിർപ്പാണ് പ്രാദേശിക നേതൃത്വത്തിനുള്ളത്. മണ്ഡലം കമ്മിറ്റി ഇക്കാര്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിയുടെ കുടക്കല്ല് സന്ദർശനം മറ്റൊരു ദിവസം നടത്താമെന്ന അഭ്യർത്ഥന മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം മുന്നോട്ട് വച്ചിരുന്നത്രെ. മന്ത്രിയുടെ സൗകര്യത്തിന് അനുസരിച്ച് പരിപാടി സംഘടിപ്പിക്കാം എന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇത് അവഗണിച്ചുകൊണ്ടാണ് പാർട്ടിയ്ക്ക് അനഭിമതരായ ആളുകൾക്കൊപ്പം മന്ത്രി എത്തിയത് എന്നതാണ് മണ്ഡലം കമ്മിറ്റിയെ പ്രകോപിപ്പിക്കുന്നത്.

ഐഎൻഎലുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. കടുത്ത എതിർപ്പാണ് പല പ്രവർത്തകരും ഉന്നയിക്കുന്നത്. കാന്തപുരത്തിന്റെ മധ്യസ്ഥതയിൽ നടന്ന ഒത്തുതീർപ്പിനെ മന്ത്രി അവഗണിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് ഇവരുടെ വാദം. മഞ്ചേരിയിൽ മന്ത്രി ചെയ്തത് ഗ്രൂപ്പ് പ്രവർത്തനം തന്നെയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് നേതൃത്വം ഈ വിഷയത്തിൽ ഇടപെടാത്തത് എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു.

നേതാക്കൾക്കിടയിൽ ഒത്തുതീർപ്പ് സാധ്യമായെങ്കിലും അണികൾക്കിടയിൽ മഞ്ഞുരുകൽ പൂർത്തിയായിട്ടില്ല എന്ന് കൂടി വ്യക്തമാകുന്നതാണ് മഞ്ചേരിയിലെ ഇപ്പോഴത്തെ പ്രതികരണങ്ങൾ. സമവായ ചർച്ചകൾക്കിടയിൽ തന്നെ മന്ത്രി നടത്തിയ പ്രതികരണങ്ങൾ അണികൾക്കിടയിൽ വലിയ എതിർപ്പുണ്ടാക്കിയിരുന്നു. ഇപ്പോൾ, സമവായ ചർച്ചകൾക്ക് ശേഷവും മന്ത്രി ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് ദുരുദ്ദേശപരമാണെന്നാണ് മഞ്ചേരിയിലെ ഐഎൻഎൽ പ്രവർത്തകരുടെ വാദം. എന്തായാലും വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂലായ് 25 ന് കൊച്ചിയിൽ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ആയിരുന്നു ഐഎൻഎൽ പിളർപ്പിലെത്തിയത്. പിന്നീട് കാന്തപുരം വിഭാഗത്തിന്റെ ഇടപെടലുകളെ തുടർന്നായിരുന്നു സമവായ ചർച്ചകൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ കാന്തപുരത്തിന്റെ മകൻ ഡോ അബ്ദുൾ ഹക്കീം അസ്ഹരിയായിരുന്നു ചർച്ചകൾ നയിച്ചിരുന്നത്. ഒത്തുതീർപ്പ് ധാരണകൾ ഒരു വിഭാഗം പാലിക്കാത്തതിനെ തുടർന്ന് ചർച്ചകൾ മരവിപ്പിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ തന്നെ നേരിട്ട് കളത്തിലിറങ്ങിയപ്പോൾ ആയിരുന്നു മഞ്ഞുരുക്കം സാധ്യമായത്. കാന്തപുരത്തിന്റെ സാന്നിധ്യത്തിലാണ് ഇരുവിഭാഗവും ഒരിമിച്ചിരുന്ന് ഒത്തുതീർപ്പിൽ എത്തിയതും.

മന്ത്രിയുടെ ഇപ്പോഴത്തെ നീക്കം കാന്തപുരം വിഭാഗത്തേയും പ്രകോപിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ അവസരം ഒരുങ്ങിയപ്പോൾ മന്ത്രിയുടെ നേതൃത്വത്തിൽ ഇങ്ങനെ ഒരു നടപടി തെറ്റായിപ്പോയി എന്നാണ് കാന്തപുരത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ഇത് മധ്യസ്ഥ ചർച്ചകളെ തന്നെ അവമതിയ്ക്കുന്നതിന് തുല്യമാണെന്നും അവർ വിലയിരുത്തുന്നു.
Recommended Video

കഴിഞ്ഞ ദിവസത്തെ വിജയകരമായ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം എപി അബ്ദുൾ വഹാബും കാസിം ഇരിക്കൂറും വലിയ പ്രതീക്ഷയോടെയാണ് മുന്നോട്ടുള്ള നീക്കങ്ങളെ വിലയിരുത്തിയിരുന്നത്. എല്ലാ വിഷയങ്ങളും ഒത്തൊരുമിച്ച്, ആലോചിച്ച് തീരുമാനിച്ച് മുന്നോട്ടുപോകും എന്ന സന്ദേശം തന്നെ ആയിരുന്നു ഇരുവരും പ്രവർത്തകർക്ക് നൽകിയത്. എൽഡിഎഫിലെ സ്ഥാനവും മന്ത്രിസ്ഥാനവും സംബന്ധിച്ച പ്രതിസന്ധികൾക്ക് അവസാനം കണ്ട ആശ്വാസവും പ്രകടമായിരുന്നു.
തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്










Click it and Unblock the Notifications