മദ്രസ അധ്യാപകര്‍ സൈക്കോളജി വിദ്യാഭ്യാസം പഠിച്ചിരിക്കണം: മന്ത്രി കെ ടി ജലീല്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മദ്രസ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ മനസ്സും അവരുടെ ബുദ്ധിയും അറിയുന്നതിന് സൈക്കോളജി വിദ്യാഭ്യാസം അറിഞ്ഞിരിക്കണമെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. താനൂര്‍ നടക്കാവ് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് മിഫ്ത്താഹുസിബിയാന്‍ മദ്രസയുടെ 50-ാം വാര്‍ഷികത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു. ഉയര്‍ന്ന വിദ്യഭ്യസം പെണ്‍കുട്ടിക്കും നല്‍കി അവരെ ഉന്നത പതവിയില്‍ നില്‍ക്കാന്‍ എല്ലാ രക്ഷിതാക്കളും ശ്രമിക്കണമെന്നും കെ.ടി ജലീല്‍. സി.കെ.ബാവഹാജി അദ്യക്ഷത വഹിച്ചു. വിപിഒ അസ്‌കര്‍,കുഞ്ഞാമുഫൈസി, റഷീദ് ഫൈസി എന്നിവര്‍ സംസാരിച്ചു.

മലപ്പുറത്തിന്റെ സൂപ്പര്‍ ഹീറോ ആഷിഖ് കുരുണിയന്‍ ഐഎസ്എല്ലിലും ഹീറോ

താനൂര്‍ നടക്കാവ് മുഹിയുദ്ദീന്‍ ജുമാമസ്ജീദ് മിഫ്ത്താഹുസിബിയിന്‍ മദ്രസയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചു വിവിധ പരിപാടികളാണ് നടക്കുന്നത്.

kt

നടക്കാവ് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് മിഫ്ത്താഹുസിബിയാ9 മദ്രസയുടെ 50-ാം വാ4ഷികത്തില്‍ തദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ മുഖ്യ പ്രഭാഷണം നടത്തിന്നു

ഇതോടനുബന്ധിച്ചു നടക്കുന്ന വിവിധ ചടങ്ങുകളിലായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മന്ത്രി കെ.ടി.ജലീല്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ജമുലു ല്ലൈലി, ഡോ-കെ മുഹമ്മദ് ബഷിര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി., വിഅബ്ദുറഹിമാന്‍ എം എല്‍ എ, കെ കുട്ടി അഹമ്മദ്കുട്ടി, എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, മുഹമ്മദ് മുഹസീന്‍ എം.എല്‍.എ, ഒളിബ്യന്‍ ഇര്‍ഫാന്‍, ഹാജി മരക്കാര്‍ ഫൈസി, സയ്യിദ് റഷിദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Madrasa teachers should study psychology-K T Jaleel

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്