സുഹൃത്തിനെ കാണാന്‍ ആഫ്രിക്കയിലെത്തിയ മലപ്പുറം സ്വദേശി ഉഗാണ്ടയില്‍ വെച്ച് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ിന്ന് ആഫ്രിക്കയിലെ ഉഗാണ്ടയിലെത്തിയ മലപ്പുറം സ്വദേശി ഉഗാണ്ടയില്‍ വെച്ച് മരിച്ചു. വേങ്ങര കുന്നുംപുറം തോട്ടശ്ശേരിയറ കല്ലാക്കന്‍തൊടി ഇസ്മായിലിന്റെ മകന്‍ ഫവാസ്(24) ആണ് മരണപ്പെട്ടത്. മൂന്ന് ദിവസം മുന്‍പാണ് ഫവാസ് സുഹൃത്ത് ഒതുക്കുങ്ങല്‍ സ്വദേശി യു .എന്‍ .ഉദ്യോഗസ്ഥനായ അസീമിനെ കാണാന്‍ എത്തിയത്.

പിതാവ് ഇസ്മായിലും ഫവാസിന്റെ കൂടെ ഉണ്ട്. ജിദ്ദയിലെ ജോലി സ്ഥലത്തു നിന്നുമാണ് ഇരുവരും ഉഗാണ്ടയിലേക്ക് പോയത്.. ഇവര്‍ സഞ്ചരിച്ച യു.എന്‍.ഓഫീസ് വാഹനത്തിന്റെ ടയര്‍പൊട്ടിയാണ് അപകടം. ഗുരുതരമായി പരിക്കുപറ്റിയ ഫവാസിനെ കംബാല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരണം .

favas

മരിച്ച ഫവാസ്

ഇസ്മായിലിനും നിസ്സാര പരിക്കുകളുണ്ട്. ഒന്നര മാസം മുമ്പാണ് നാട്ടില്‍ വന്നു പോയത്.മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമം നടന്നു വരികയാണ്.മാതാവ്. എം. ശരീഫ. ഭാര്യ. റോഷ്നി. സഹോദരങ്ങള്‍.ഫമീല, ഫസ്ന.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Malappuran native died in Uganda

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്