കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ രജിസ്ട്രേഷൻ വിവാദം; ദമ്പതികൾക്ക് നേരിട്ട അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് ഗുരുവായൂർ നഗരസഭ!

Google Oneindia Malayalam News

ഗുരുവായൂർ: വധുവിന് ഹിന്ദു പേരല്ല എന്ന് കാരണം പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തിയ ദമ്പതികളെ മടക്കി അയച്ചസംഭവം കഴിഞ്ഞ ദിവസം വൻ വിവാദത്തിലേക്ക് വഴിമാറിയിരുന്നു. ഗുരുവായൂർ നഗരസഭയിൽ നിന്നാണ് ദമ്പതികളെ മടക്കി അയച്ചത്. മാതാപിതാക്കൾ ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകളും ഭരണ കക്ഷി മെമ്പർ ആയ അഭിലാഷ് വി ചന്ദ്രന്റെ ശുപാർശ കത്തുംഅപേക്ഷയ്ക്കൊപ്പം മുനിസിപ്പാലിറ്റിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ അത് പോരെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥൻ.


വധുവിന്റെ പേരിൽ ഉദ്യോഗസ്ഥന് തോന്നിയ ആശയക്കുഴപ്പം മൂലം വിവാഹം രജിസ്റ്റർ ചെയ്യാതെ തിരിച്ചയച്ച ദമ്പതികളോട് മാപ്പ് പറഞ്ഞിരിക്കുകയാണ് ഗുരുവയൂർ നഗരസഭ. ഇതിന് പിന്നാലെ വിവാഹം രജിസ്റ്റർ ചെയ്ത് കൊടുക്കുകയും ചെയ്തു. വധുവിന്റഎ രേഖകൾ വീണ്ടും പരിശോധിച്ച് ഹിന്ദുവാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് രജിസ്ട്രാർ സർട്ടിഫിക്കറ്റ് അനുവദിച്ചത്.

ക്രിസ്ത്യൻ പേര്

ക്രിസ്ത്യൻ പേര്


ഹിന്ദുവായ മാതാപിതാക്കളുടെ രേഖകളെല്ലാം പരിശോധിച്ചെങ്കിലും മകൾക്ക് ക്രിസ്ത്യാനി പേരെന്ന് പറഞ്ഞാണ് നഗരസഭ അധികൃതർ കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ തടഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് നഗരസഭ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ദമ്പതികൾക്ക് പ്രയാസമുണ്ടായ സാഹചര്യത്തിലാണ് നഗരസഭയ്ക്ക് വേണ്ടി വൈസ് ചെയർമാൻ കെപി വിനോദ് മാപ്പ് പറഞ്ഞത്.

വിവാഹം കഴിഞ്ഞത് ആഗസ്റ്റ് 24ന്

വിവാഹം കഴിഞ്ഞത് ആഗസ്റ്റ് 24ന്

മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദ കനകത്തിന്റെയും മകളാണ് ക്രിസ്റ്റീന എമ്പ്രസൈസിനാണ് പേര് 'പണി' കൊടുത്തത്. ഭർത്താവ് ദീപക് രാജിനൊപ്പം തിങ്കളാഴ്ചയായിരുന്നു ക്രിസ്റ്റീന വിവാഹം രജിസ്റ്റർ ചെയ്യാൻ ഗുരുവായൂർ നഗരസഭയിൽ എത്തിയത്. കഴിഞ്ഞ മാസം 24ന് ഗുരുവായൂരിലായിരുന്നു ക്രിസ്റ്റീനയുടെയും ദീപക് രാജിന്റെയും വിവാഹം കഴിഞ്ഞത്.

കൃഷ്ണനും ക്രിസ്തുവും നബിയും ചേർന്നാൽ 'ക്രിസ്തീന

കൃഷ്ണനും ക്രിസ്തുവും നബിയും ചേർന്നാൽ 'ക്രിസ്തീന"


നഗരസഭയ്ക്ക്ക്കെതിരെ ക്രീസ്റ്റീനയുടെ അമ്മ അഭിഭാഷക ആനന്ദ കനകം രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. മകൾക്ക് ക്രിസ്റ്റീന എന്ന് പേരിട്ടത് വിശാലമായ ചിന്താഗതിയിലായിരുന്നെന്ന് അവർ പറഞ്ഞു. നവോത്ഥാനം പ്രസംഗിച്ച് നടക്കുന്നവർ ഭരിക്കുന്ന നഗരസഭയിൽ നിന്ന് ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രതീക്ഷിച്ചില്ലെന്നും അവർ‌ പറഞ്ഞു. കൃഷ്ണനും ക്രിസ്തുവും നബിയും ചേർന്നതിന്റെ ചുരുക്കപേരാണ് 'ക്രിസ്തീന' എന്നവർ പറഞ്ഞു.

എമ്പ്രസൈസ് എന്നാൽ ചക്രവർത്തിനി

എമ്പ്രസൈസ് എന്നാൽ ചക്രവർത്തിനി

എമ്പ്രസൈസ് എന്നാൽ ചക്രവർത്തിനി എന്നാണ് അർത്ഥം. ക്രിസ്ത്രീന എമ്പ്രസൈസ് എന്നാൽ മതേതരത്തിന്റെ ചക്രവർത്തിയെന്നാണ് അർത്ഥമെന്ന് ആനന്ദ കനകം പറഞ്ഞു. അതേസമയം വിവാഹ രജിസ്ട്രേഷന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍ മാറ്റിവെയ്ക്കാനുള്ള വിവേചനാധികാരമുണ്ടെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. കേരളത്തിലെ സ്കൂളുകളിൽ ജാതി മതച കോളങ്ങൾ ഒഴിച്ച് ഫോം പൂരിപ്പിക്കുന്ന രക്ഷിതാക്കളഅ‍ കൂടി വരുന്ന കാലത്താണ് നവോത്ഥാനം പ്രസംഗിക്കുന്ന രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന നഗരസഭയിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നതെന്നത് ആശ്ചര്യം ഉളവാക്കുന്ന കാര്യമാണ്.

English summary
Marriage registration issue: Guruvayur Municipality has apologized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X