കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രികൂടൊരുക്കി; അങ്ങാടികുരുവികള്‍ താമസം തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അങ്ങാടി കുരുവികള്‍ക്ക് താമസിക്കാന്‍ മന്ത്രി കൂടൊരുക്കി. കൂടു കണ്ടതും കുരുവികള്‍ താമസവും തുടങ്ങി.

വനം വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സാമൂഹ്യ വനവത്കരണ പദ്ധതിയും നാച്വറല്‍ ലവേഴ്‌സ് ഫോറവും ചേര്‍ന്നാണ് തിരുവനന്തപുരം പാളയത്തെ കണ്ണിമേറ മാര്‍ക്കറ്റില്‍ പദ്ധതിക്ക് തുടക്കമിട്ടത്. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂടൊരുക്കി ഉദ്ഘാടവും നിര്‍വ്വഹിച്ചു.

ഉദ്ഘാടനം കഴിഞ്ഞ് അല്‍പ നേരം കഴിഞ്ഞപ്പോഴേക്കും കൂട് പരിശോധിക്കാന്‍ കുരുവികളെത്തിത്തുടങ്ങിയിരുന്നു. പുതിയ കൂടുകള്‍ കുരുവികള്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

മന്ത്രി കൂടൊരുക്കി; അങ്ങാടി കുരുവികള്‍ താമസം തുടങ്ങി

കുരുവി വന്നാല്‍ മതിയായിരുന്നു

കുരുവി വന്നാല്‍ മതിയായിരുന്നു

അങ്ങാടി കുരുവികളുടെ സംരക്ഷണത്തിനായി കൂടൊരുക്കുന്ന മന്ത്രി. മേയര്‍ ചന്ദ്രിക സമീപം.

കൂടെങ്ങനെ

കൂടെങ്ങനെ

പാളയം കണ്ണിമേറ മാര്‍ക്കറഅറില്‍ തുടങ്ങിയ കുരുവി പാര്‍ക്കിലെ കൂട്ടില്‍ അങ്ങാടി കുരുവി എത്തിയപ്പോള്‍.

ഇങ്ങനെ വച്ചാല്‍ പോരെ

ഇങ്ങനെ വച്ചാല്‍ പോരെ

കൂട് വെറുതേ ഇങ്ങനെ വച്ചാല്‍ കുരുവി വരുമോ എന്നാണ് മന്ത്രിയുടെ സംശയം. എന്നാല്‍ കുരുവികള്‍ അങ്ങനെ ഒരു സംശയവും ഉണ്ടായിരുന്നില്ല.

അപ്പോള്‍ ഇതാണ് കുരുവിക്കൂടുകള്‍

അപ്പോള്‍ ഇതാണ് കുരുവിക്കൂടുകള്‍

പാളയം കണ്ണിമേറ മാര്‍ക്കറ്റില്‍ സ്ഥാപിക്കാനുള്ള കൂടുകളുമായി മന്ത്രിയും മേയറും ഫോട്ടോക്ക് പോസ് ചെയ്യുന്നു.

കൂടും കുടുംബവും ആയി

കൂടും കുടുംബവും ആയി

മാര്‍ച്ച് മാസത്തില്‍ സ്ഥാപിച്ച കൂടുകളില്‍ ഇപ്പോള്‍ പക്ഷികള്‍ കുടുംബമായിട്ടാണ് താമസം. കുരുവിക്കുട്ടിക്ക് തീറ്റ കൊടുക്കുന്ന അമ്മക്കുരുവി.

സുഖവാസം

സുഖവാസം

പൂച്ചയേ പേടിക്കണ്ട, മറ്റ് ഉപദ്രവങ്ങളൊന്നും ഇല്ല. അങ്ങാടി കുരുവികള്‍ക്ക് പാര്‍ക്കില്‍ ഇപ്പോള്‍ സുഖവാസമാണ്.

വംശനാശ ഭീഷണി

വംശനാശ ഭീഷണി

ഒരുകാലത്ത് കേരളത്തില്‍ സുലഭമായിരുന്ന അങ്ങാടി കുരുവികള്‍ ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്. ഇവയെ സംരക്ഷിക്കാനാണ് കുരുവി പാര്‍ക്ക് പദ്ധതി.

English summary
Minister provided nest, house sparrows started living
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X