കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിവുകെട്ട ഒരു പോലീസ് നേതൃത്വവും അതിലേറെ ദുർബലമായ ഭരണ നേതൃത്വവും: രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെയുണ്ടാവന്ന അതിക്രമങ്ങളില്‍ സംസ്ഥാന സർക്കാർ നോക്കുകുത്തിയാവുന്നുവെന്ന വിമർശനവുമായി മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീ പുരുഷ സമത്വവും തുല്യ നീതിയും മരീചികയായി മാറുകയാണ്. സ്ത്രീ സുരക്ഷ അനുനിമിഷം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും വിമർശനങ്ങൾ വക വെയ്ക്കാതെ "ഒറ്റപ്പെട്ട സംഭവങ്ങൾ " എന്ന് പറഞ്ഞ് സ്ത്രീ പീഡനങ്ങളെ നിസ്സാര വല്കരിക്കുകയാണ് ബഹു. മുഖ്യ മന്ത്രിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു മുല്ലപ്പള്ളിയുടെെ വിമർശനം..

നടിയുടെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ടാണ് പിടി തോമസ് കൂടെ നിന്നത്: എന്‍എസ് നുസൂർനടിയുടെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ടാണ് പിടി തോമസ് കൂടെ നിന്നത്: എന്‍എസ് നുസൂർ

മഹിളാ പ്രസ്ഥാനങ്ങൾ ഇനിയും രംഗത്ത് വരാൻ വൈകരുത്

മറെറാരു വനിതാ ദിനം കൂടി കടന്ന് പോയിരിക്കുന്നു. എങ്ങും വഴിപാട് ചടങ്ങുകളും പതിവ് പരിപാടികളും. വിവിധ തലങ്ങളിൽ പാദമുദ്ര പതിപ്പിച്ച മഹിളകളെ ആദരിക്കാൻ തലസ്ഥാനത്ത് മുഖ്യ മന്ത്രി തന്നെയെത്തി. വളരെ നല്ല തീരുമാനം. പക്ഷെ കൂരമ്പ് പോലെ നമ്മുടെ മനസാക്ഷിയിൽ ചെന്നു പതിക്കുന്ന ഒട്ടേറെ മൂർത്തമായ ചോദ്യങ്ങൾ നമ്മെ ഇപ്പോഴും തുറിച്ചു നോക്കുകയാണ്.

mullappally-

സ്ത്രീ പുരുഷ സമത്വവും തുല്യ നീതിയും മരീചികയായി മാറുകയാണ്. സ്ത്രീ സുരക്ഷ അനുനിമിഷം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും വിമർശനങ്ങൾ വക വെയ്ക്കാതെ "ഒറ്റപ്പെട്ട സംഭവങ്ങൾ " എന്ന് പറഞ്ഞ് സ്ത്രീ പീഡനങ്ങളെ നിസ്സാര വല്കരിക്കുകയാണ് ബഹു. മുഖ്യ മന്ത്രി . എത്ര യെത്ര സ്ത്രീ പീഡനങ്ങളാണ് നാം കേട്ടു കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തുടർ ക്കഥയാകുമ്പോൾ, മനുഷ്യന്റെ മനസ്സുകളിലാണ് മാറ്റമുണ്ടാകേണ്ടതെന്ന് വേദികളിൽ പ്രഭാഷണം നടത്തുന്ന ഭരണാധികാരികൾ, തങ്ങളുടെ ചുമതലകൾ കൃത്യമായും സത്യസന്ധമായും നിർവ്വഹിക്കുന്നുണ്ടോയെന്ന് ആത്മ പരിശോധന കൂടി നടത്തണം.

കഴിവുകെട്ട ഒരു പോലീസ് നേതൃത്വവും അതിലേറെ ദുർബലമായ ഭരണ നേതൃത്വവും നിയമവാഴ്ച്ച ഉറപ്പു വരുത്തുന്നതിന് ഒരിക്കലും സഹായകമല്ലെന്നത് ആർക്കാണറിയാത്തത്. ഭരണകക്ഷിയുടെ തുടരെ ത്തുടരെയുള്ള അവിഹിത ഇടപെടലുകളും കുറ്റവാളികളെ നിയമത്തിന് മുമ്പിൽ എത്തിക്കുന്നതിന് തടസ്സം നിൽക്കുകയാണ്. അങ്ങേയറ്റം സങ്കീർണമായ ഒരു രാഷ്ട്രീയ സാമൂഹിക അന്തരീക്ഷമാണിവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

വാളയാറിലെ ദളിത് ബാലികമാർക്കെതിരെ നടന്ന പീഡനം. തുടർന്നുള്ള ദുരന്തമരണങ്ങൾ. പിന്നിടിങ്ങോട്ട് സംഭവപരമ്പരകൾ തന്നെ. ഏറ്റവുമൊടുവിൽ അഞ്ച് വർഷം മുമ്പ് പീഡനത്തിന് വിധേയമാക്കപ്പെട്ട യുവ ചലചിത്ര നടി. നീതിയുടെ അവസാന വാതിലും അടയുന്നുവെന്ന് ബോധ്യപ്പെട്ടപ്പോൾ ബഹു: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കും അവരെഴുതിയ കണ്ണീരിൽകുതിർന്ന കത്തുകൾ. ഒടുവിൽ, അതിജീവിത സമൂഹമാധ്യമത്തിലൂടെ താൻ അനുഭവിച്ച അഗാധമായ ദു:ഖവും ആത്മസംഘർഷവും ബുദ്ധിമുട്ടുകളും തുറന്നു പറയുകയുണ്ടായി.

ഫോർട്ട് കൊച്ചിയിലെ നിശാപാർട്ടിയിൽ പങ്കെടുത്ത രണ്ട് മോഡലുകളുടെ ദാരുണമായ അന്ത്യം. ഭരണാധികാരികളോടൊപ്പം രാഷ്ട്രീയ നേതൃത്വവും കുംഭകർണന്മാരെപ്പോലെ ഉറങ്ങുകയാണ്. കുപ്രസിദ്ധ തട്ടിപ്പുകാരന്റെ പുരാവസ്തു ശേഖരകേന്ദ്രത്തിൽ എന്തു നടന്നുവെന്ന് കേരളം കണ്ടതാണ്. അവിടെ സ്ഥിര സന്ദർശകരായിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കേരളത്തിന് കൃത്യമായിട്ടറിയാം. കുറ്റകൃത്യങ്ങളുടെ രക്ഷാകവചമായി അവർ മാറുകയായിരുന്നോ. കേരളം അത്ഭുതപ്പെട്ടുപോയി. സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചും സ്ത്രീ വിമോചനത്തെ കുറിച്ചും സിംപോസിയങ്ങളും സെമിനാറുകളും നടത്തിയാൽ മതിയോ.

അതിജീവിതയുടെ വിലാപവും മോഡലുകളുടെ ദു:ഖപര്യവസായിയായ അന്ത്യവും നമ്മുടെ മഹിളാ സംഘടനകൾക്ക് പ്രതിഷേധത്തിനും പ്രതിരോധത്തിനും വിഷയമാകുന്നില്ല എന്നത് അങ്ങേയറ്റം അപലപനീയമാണ്. ഈ മൗനം പുരുഷമേധാവിത്വത്തെ ഭയപ്പെടുന്നത് കൊണ്ടാണോ? കുറ്റകൃത്യങ്ങളുടെ നാടായി കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ മരവിച്ചു നിൽക്കുന്ന മനുഷ്യരുടെ ഇടയിൽ ഇരകൾക്ക് നീതി കിട്ടുമെന്ന് എങ്ങിനെ പ്രതീക്ഷിക്കാം. മഹിളാ പ്രസ്ഥാനങ്ങൾ സ്റ്റാറ്റസ് ക്വോ വാദം വെടിഞ്ഞ് സമരസജജരായി രംഗത്തു വരിക. പുരുഷമേധാവിത്വത്തിന്റെ കൽപ്പനകളല്ല ഇത്തരമൊരു ഘട്ടത്തിൽ സ്വീകരിക്കേണ്ടതെന്ന് തിരിച്ചറിയുക.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
Mullappally Ramachandran sharply criticized state government on issues including Dileep actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X