മഴക്കാല രോഗങ്ങളോട് ബൈ പറയണോ ?? 'മ്യൂസിക് ഒാഫ് ഡെത്ത്' സഹായിക്കും!!

  • By: Nihara
Subscribe to Oneindia Malayalam

മലപ്പുറം: മഴക്കാല രോഗങ്ങൾ, കൊതുക് നിർമാർജ്ജനം, മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കെസി ഫിറോസ് സംവിധാനം ചെയ്ത ഡോക്യുമെന്‍ററി സിനിമ 'മ്യൂസിക് ഓഫ് ഡെത്ത്' മലപ്പുറം ജില്ലാ കലക്ടർ അമിത് മീണ ഐഎഎസ് റിലീസ് ചെയ്തു. സിനിമയുടെ സിഡി മലപ്പുറം ഡിഎംഒ കെ സക്കീനക്ക് നല്കിയാണ് പ്രകാശനം നിർവഹിച്ചത്.

തികച്ചും ശാസ്ത്രീയമായ വിവരണ രീതിയും ഉള്ളടക്കവുമുള്ള ഡോക്യുമെന്ററി ജില്ലക്കകത്തും പുറത്തുമുള്ള ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണം സാധ്യമാക്കുമെന്ന് ജില്ലാ കളക്ടർ അമിത് മീണ ഐഎഎസ് പറഞ്ഞു.

Music of death

ജില്ലാ ആരോഗ്യ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സഹകരണത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് -വേങ്ങരയിലെ മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് ആണ് ഡോക്യുമെന്ററി നിർമ്മിച്ചത്.

ഇതേ കോളേജിലെ ജേർണലിസം ഡിപ്പാർട്മെന്റ് എച്ഒഡിയും എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസറുമാണ് സംവിധായകനായ കെസി ഫിറോസ്. ഡോക്യൂമെന്ററിയുടെ എഡിറ്റിംഗ് നിർവഹിച്ചത് മൾട്ടിമീഡിയ എച്ഒഡി നമീർ മടത്തിൽ ആണ്. ഇതേ ഡിപ്പാർട്മെന്റ് ലെ അധ്യാപകരായ എം നിതിൻ ക്യാമറയും പി ടി നൗഫൽ ഗ്രാഫിക്‌സും കൈകാര്യം ചെയ്തു.

English summary
Music of death documentary release.
Please Wait while comments are loading...