കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശങ്കറിന്റെ പേരില്‍ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: കാര്‍ട്ടൂണ്‍ ഇതിഹാസം ശങ്കറിന്റെ പേരില്‍ ഒരു കാര്‍ട്ടൂണ്‍ മ്യൂസിയം. അതും ശങ്കറിന്റെ ജന്മ നാട്ടില്‍ തന്നെ. സംസ്ഥാനത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ മ്യൂസിയം എന്നും ഇതിനെ വിശേഷിപ്പിക്കാം.

ശങ്കറിന്റെ ജന്മ നാടായ കായംകുളത്ത് ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം ആസ്വാദകര്‍ക്കായി തുറന്നുകൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു ഉദ്ഘാടം നിര്‍വ്വഹിച്ചത്. ശങ്കറിന്റെ കുടുംബാംഗങ്ങളും കേരളത്തില്‍ നിന്നുള്ള പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളും ചടങ്ങില്‍ പങ്കെടുത്തു.

Shankar

ശങ്കര്‍ വരച്ച കാര്‍ട്ടൂണുകളുടെ ശേഖരം തന്നെയുണ്ട് ഈ കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍. വരക്കാനായി ശങ്കര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കാര്‍ട്ടൂണുകള്‍ വരച്ച ശങ്കറിന്റെ ആരാധകരില്‍ പ്രധാനി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരുന്നു. ശങ്കര്‍ സ്ഥാപിച്ച ശങ്കേഴ്‌സ് വീക്കിലിയിലൂടെയാണ് രാജ്യത്തെ പല പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളും ജോലിതുടങ്ങിയത്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ഒവി വിജയനും അതില്‍ ഒരാളാണ്.

1905 ല്‍ കായംകുളത്തായിരുന്നു ശങ്കറിന്റെ ജനനം. യഥാര്‍ത്ഥ പേര് കെ ശങ്കര പിള്ള. രാജ്യത്ത് ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്ന ശങ്കേഴ്‌സ് മാസികയുടെ പ്രസിദ്ധീകരണം അടിയന്തരാവസ്ഥയോടെയാണ് നിലച്ചത്.

English summary
The National Cartoon Museum and Art Gallery, set up as a tribute to doyen of Indian political cartooning Shankar at his hometown here, has been opened for visitors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X