പുഴയില്‍ ബോട്ടുകള്‍ താഴ്ത്തിവെച്ച് പൂഴി മാഫിയയുടെ പുതിയ തന്ത്രം

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: ചേരൂര്‍, ചെങ്കള, വയലാംകുഴി കടവുകളിലെ പൂഴിക്കടത്ത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ അറുപതംഗ സംഘമാണ് ഈ കടവുകളില്‍ രാത്രി മുഴുവന്‍ ഭീതി വിതയ്ക്കുന്നത്. കടവുകള്‍ക്ക് സമീപത്തെ ഏതാനും കുടുംബങ്ങള്‍ താമസം മാറിയതായാണ് വിവരം. ചീമേനി കൊലക്കേസുണ്ടാക്കിയ ഭയപ്പാടാണ് കുടുംബം മാറിത്താമസിക്കാന്‍ കാരണം.

ഖത്തര്‍ വീണ്ടും ഞെട്ടിക്കുന്നു; സമ്പൂര്‍ണ ഉടമസ്ഥാവകാശം, നിയന്ത്രങ്ങള്‍ നീക്കി, നിയമം പ്രാബല്യത്തില്‍

പൂഴിക്കടത്തിന് രാഷ്ട്രീയ പിന്‍ബലമുള്ള ചിലരാണ് നേതൃത്വം നല്‍കുന്നത്. ചെര്‍ക്കള, ചട്ടഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചില ക്വാര്‍ട്ടേഴ്‌സുകളിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നത്. വൈകിട്ട് ടെമ്പോയിലും ഓട്ടോറിക്ഷകളിലുമാണ് ഇവരെ കടവുകളില്‍ എത്തിക്കുന്നത്. വീടിന്റെ പരിസരങ്ങളില്‍ കൂട്ടത്തോടെ എത്തുന്ന ഇവരെ സ്ത്രീകള്‍ ഏറെ ഭയക്കുന്നു. നേരം പുലരും വരെ ഇവര്‍ കടവുകള്‍ക്ക് സമീപത്തെ പറമ്പുകളില്‍ ഉണ്ടാവും. ചിലര്‍ ഇന്‍ഫോര്‍മര്‍മാരായി റോഡുകളില്‍ നില്‍ക്കും.

sand

കാസര്‍കോട് സി.ഐ. അബ്ദുല്‍ റഹിം, വിദ്യാനഗര്‍ എസ്.ഐ. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നേരത്തെ മൂന്ന് തവണ റെയ്ഡ് നടന്നിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു പ്രത്യേക സ്‌ക്വാഡായി അന്വേഷണം നടന്നത്. പൂഴിക്കടത്തിന് ഉപയോഗിക്കുന്ന തോണികള്‍ കൂട്ടത്തോടെ നശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഫൈബര്‍ ബോട്ടുകളാണ് പൂഴിക്കടത്തിനായി ഉപയോഗിക്കുന്നത്. പൂഴി കടത്തിയ ശേഷം ആഴം കുറഞ്ഞ ഭാഗങ്ങളില്‍ തോണികള്‍ വെള്ളത്തില്‍ താഴ്ത്തി വെച്ച് പൊലീസിനെ കബളിപ്പിക്കുകയാണ് സംഘം. നിരവധി തോണികള്‍ ഇത്തരത്തില്‍ പുഴയുടെ അടിത്തട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

പൂഴിക്കടത്തിനെതിരെ നടപടി സ്വീകരിക്കേണ്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലാ ഒത്താശകളും ചെയ്യുന്നതായി ആരോപണമുണ്ട്. പ്രതിമാസം ഒരു ലക്ഷത്തിലേറെ പ്രതിഫലം പൂഴിക്കടത്തുകാരില്‍ നിന്ന് ഇവര്‍ വാങ്ങുന്നുണ്ടത്രെ. കഴിഞ്ഞ ദിവസം ചേരൂര്‍, ചെങ്കള, വയലാംകുഴി ഭാഗങ്ങളില്‍ പൂഴി കടത്തുന്ന വിവരം ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചറിയിച്ചിരുന്നു. ഉടന്‍ റെയ്ഡ് ചെയ്യാമെന്നാണത്രെ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പൂഴിക്കടത്തുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നുവത്രെ. ചോര്‍ത്തിയതിന്റെ ഉത്തരവാദിത്വം പൊലീസുകാരുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്തു.

വിദ്യാനഗര്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്ന ചുമതല മാറിയതോടെ കൂച്ചുവിലങ്ങിട്ട നിലയിലാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
New trick of sand mafia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്