കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷ് കുമാര്‍ അറസ്റ്റില്‍?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്‌. സെന്‍ട്രല്‍ എക്‌സൈസ് വിഭാഗമാണ് നികേഷിനെ കസ്റ്റഡിയില്‍ എടുത്തത്. പരസ്യദാതാക്കളില്‍ നിന്ന് കൈപ്പറ്റിയ സേവന നികുതി അടക്കാത്തത്തിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഇന്ത്യാവിവിഷന്‍ ഓഫീസിലും സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു. സമാനമായ വിഷയത്തിലായിരുന്നു ഇത്. അന്ന് ഇന്ത്യാവിഷന്‍ റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയെ സെന്‍ട്രല്‍ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ സിഇഒയും ചീഫ് എഡിറ്ററും ആണ് നികേഷ് കുമാര്‍. അന്തരിച്ച സിഎംപി നേതാവ് എംവി രാഘവന്റെ മകനാണ്.

അറസ്റ്റ് എന്തിന്?

അറസ്റ്റ് എന്തിന്?

പരസ്യ ഏജന്‍സികളില്‍ നിന്നും പരസ്യ ദാതാക്കളില്‍ നിന്നും കൈപ്പറ്റിയ സേവന നികുതി അടക്കാത്തതാണ് അറസ്റ്റിന് കാരണം എന്നാണ് റിപ്പോര്‍ട്ട്.

എത്ര കോടി?

എത്ര കോടി?

ഒന്നര കോടി രൂപയുടെ സേവന നികുതിയാണ് റിപ്പോര്‍ട്ടര്‍ ടിവി അടയ്ക്കാനുള്ളത്.

നോട്ടീസ് പലതവണ

നോട്ടീസ് പലതവണ

പല തവണ ഇത് സംബന്ധിച്ച് സെന്ട്രല്‍ എക്‌സൈസ് വിഭാഗം ചാനലിന് നോട്ടീസ് നല്‍കിയിരുന്നു.

തുക അടച്ചില്ലെങ്കില്‍ റിമാന്‍ഡ്

തുക അടച്ചില്ലെങ്കില്‍ റിമാന്‍ഡ്

ഒന്നര കോടി രൂപ ഇന്ന് തന്നെ അടച്ചില്ലെങ്കില്‍ നികേഷ് കുമാറിനെ റിമാന്‍ഡ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യാവിഷനിലും

ഇന്ത്യാവിഷനിലും

പ്രവര്‍ത്തനം നിര്‍ത്തിവച്ച ഇന്ത്യാവിഷന്റെ ഓഫീസിും കഴിഞ്ഞമാസം സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു. ചാനലിന്റെ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയെ അന്ന് അറസ്റ്റ് ചെയ്തിരുന്നു

നികേഷ്

നികേഷ്

കേരളത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന്‍റെ പുതിയ വഴി തെളിയിച്ചുകൊണ്ടാണ് നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ എന്ന 24 മണിക്കാര്‍ വാര്‍ത്താ ചാനല്‍ തുടങ്ങുന്നത്.

ഏഷ്യാനെറ്റില്‍ നിന്ന്

ഏഷ്യാനെറ്റില്‍ നിന്ന്

ഏഷ്യാനെറ്റില്‍ നിന്നാണ് നികേഷ് കുമാര്‍ ഇന്ത്യാവിഷനിലേക്കെത്തുന്നത്.

ഇന്ത്യാവിഷനില്‍ നിന്ന് റിപ്പോര്‍ട്ടറിലേക്ക്

ഇന്ത്യാവിഷനില്‍ നിന്ന് റിപ്പോര്‍ട്ടറിലേക്ക്

ഇന്ത്യാവിഷന്‍ മികച്ച നിലയില്‍ എത്തിച്ചതിന് ശേഷമാണ് നികേഷ് ചാനല്‍ വിടുന്നത്. പിന്നീടാണ് മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങുന്നത്.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

പിതാവ് എംവി രാഘവന്‍റെ മരണത്തോടെ നികേഷ് കുമാര്‍ സജീവ രാഷ്ട്രീയത്തിലിറങ്ങും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിപിഎമ്മിനൊപ്പം

സിപിഎമ്മിനൊപ്പം

സിപിഎമ്മിന്‍റെ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന മാധ്യമ സെമിനാറുകളില്‍ നികേഷ് പങ്കെടുത്തിരുന്നു

English summary
Nikesh Kumar under arrest: Reprot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X