കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിതയുടെ നെഞ്ചിലാണ് മുറിവുകളധികവും, കുപ്പുസ്വാമിയുടെ വൃഷണം തകര്‍ന്നിരുന്നു... വ്യാജ ഏറ്റുമുട്ടല്‍?

രണ്ട് പേരുടേയും ശരീരങ്ങളില്‍ മൊത്തം 26 വെടിയുണ്ടകള്‍ ഏറ്റിരുന്നു. വളരെ അടുത്ത് നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റിട്ടുള്ളത്.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്/കരുളായി: നിലമ്പൂരില്‍ മാവോവാദികളെ വെടിവച്ച് കൊന്നത് വ്യാജ ഏറ്റമുട്ടലില്‍ തന്നെ ആണോ എന്ന് സംശയിപ്പിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തമിഴ്‌നാട് സ്വദേശികളായ കുപ്പുസ്വാമി(ദേവരാജന്‍), അജിത പരമേശ്വരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരുടെ ശരീരത്തില്‍ 26 വെടിയുണ്ടകള്‍ ഏറ്റതായാണ് കണ്ടെത്തിയിട്ടുള്ളത്. ശരീരത്തില്‍ ഏറെ മുറിവുകളും ഉണ്ട്. ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് രണ്ട് പേരും മരിച്ചിരിക്കുന്നത്.

ഒരുപാട് ദൂരെ നിന്നല്ല ഇവര്‍ക്ക് വെടിയേറ്റിരിക്കുന്നത് എന്നാണ് ഫോറന്‍സിക് നിരീക്ഷണം. 20 മീറ്ററിനും 60 മീറ്ററിനും ഇടയില്‍ നിന്നാണ് വെടിയുതിര്‍ത്തിരിക്കുന്നത് എന്നാണ് കരുതുന്നത്. ഇതുതന്നെയാണ് വലിയ സംശയങ്ങളിലേക്കും നയിക്കുന്നത്.

 19 വെടിയുണ്ടകള്‍

19 വെടിയുണ്ടകള്‍

കൊല്ലപ്പെട്ട അജിതയുടെ ശരീരത്തില്‍ 19 തവണ വെടിയേറ്റിട്ടുണ്ട് എന്നാണ് മൃതദേഹ പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. അഞ്ച് വെടിയുണ്ടകള്‍ ശരീരത്തില്‍ നിന്ന് കണ്ടെടുത്തു.

തുളച്ച് പോയി

തുളച്ച് പോയി

അജിതയുടെ ശരീരം തുളച്ച് 13 വെടിയുണ്ടകള്‍ കടന്നുപോയിട്ടുണ്ട്. ഒരു വെടിയുണ്ട ശരീരത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

നെഞ്ചില്‍ മുറിവുകള്‍

നെഞ്ചില്‍ മുറിവുകള്‍

അജിതയുടെ നെഞ്ചിലാണ് ഏറ്റവും അധികം മറിവുകള്‍. അജിതയുടെ നട്ടെല്ലും ശ്വാസകോശവും പൂര്‍ണമായും നുറുങ്ങിപ്പോയ നിലയില്‍ ആയിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

പിറകില്‍ നിന്ന്

പിറകില്‍ നിന്ന്

കുപ്പുസ്വാമി എന്ന ദേവരാജന് വെടിയേറ്റത് പിറകില്‍ നിന്നാണ് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഴ് വെടിയുണ്ടകളാണ് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഏറ്റത്.

നാല് വെടിയുണ്ടകള്‍

നാല് വെടിയുണ്ടകള്‍

കുപ്പുസ്വാമിയുടെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുക്കാനായി. മൂന്ന് വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്ത് പോയിരുന്നു.

വൃഷണം

വൃഷണം

കുപ്പുസ്വാമിയുടെ വൃഷണം തകര്‍ന്ന നിലയിലായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുപ്പുസ്വാമിയും ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് മരിച്ചിട്ടുള്ളത്.

നേതാക്കള്‍

നേതാക്കള്‍

സിപിഐ-മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം ആയിരുന്നു കൃഷ്ണഗിരി ചെട്ടിയാന്‍പടി സ്വദേശിയായിരുന്ന കപ്പുസ്വാമി എന്ന ദേവരാജന്‍. 61 വയസ്സായിരുന്നു. ചെന്നൈ സ്വദേശിനി അജിതയ്ക്ക് പ്രായം 46 വയസ്സും.

ഏത് തോക്ക്

ഏത് തോക്ക്

ഏകെ 47, എസ്എല്‍ആര്‍ മാതൃകയിലുള്ള മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത് എന്നാണ് കരുതുന്നത്. ഇത്തരം തോക്കുകളില്‍ പയോഗിക്കുന്ന വെടിയുണ്ടകളാണ് കൊല്ലപ്പെട്ടവരുടെ ശരീരങ്ങളില്‍ നിന്ന് കണ്ടെത്തിയത്.

കോഴിക്കോട്

കോഴിക്കോട്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മൃതദേഹ പരിശോധന. നവംബര്‍ 26 ന് രാവിലെ 9.30 ന് തുടങ്ങിയ പരിശോധന വൈകീട്ട് 6.40 ന് ആണ് തീര്‍ന്നത്.

English summary
Nilambur Maoist Encounter: Postmortem report raises the doubt of fake encounter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X