അകകണ്ണിന്റെ വെളിച്ചത്തില്‍ സ്പീക്കര്‍ക്കെതിരെകരുക്കള്‍ നീക്കി നൗഷാദ് താരമായി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സ്പീക്കര്‍ക്കെതിരെ അകകണ്ണിന്റെ വെളിച്ചത്തില്‍ കരുക്കള്‍ നീക്കി നൗഷാദ് താരമായി. പൊന്നാനി സാംസ്‌കാരിക മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ബ്രെയ് ലി ചെസ് മത്സരത്തിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മത്സരിക്കാനിറങ്ങിയത്.

മനോഹര കാഴ്ചകള്‍ കാണാന്‍ വിധി തടസ്സമായവരെയും, സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നയനേതര കാഴ്ചകള്‍ക്ക് മിഴി തുറക്കാന്‍ ബ്രെയ് ലി ചെസ് മത്സരം സംഘടിപ്പിച്ചത്.

specker

നൗഷാദും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും തമ്മില്‍ നടന്ന ചെസ്സ് മത്സരം.

ആഘോഷങ്ങളുടെ വര്‍ണ്ണ കാഴ്ചകള്‍ ആ കണ്ണിലൂടെ കാണാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യമാണ് ചെസ് മത്സരത്തിലൂടെയാഥാര്‍ത്ഥ്യമാക്കിയത്.

പൊന്നാനി സാംസ്‌ക്കാരികോത്സവത്തിന്റെ രണ്ടാം ദിനത്തിലാണ് ഏവി.ഹയര്‍ സെക്കണ്ടറി അങ്കണത്തില്‍ ചെസ് മത്സരം നടന്നത്. നയനേതര കാഴ്ചയുള്ള പത്ത് ടീമുകളാണ് പ്രത്യേകം സജ്ജമാക്കിയ ചെസ് ബോര്‍ഡില്‍ മാറ്റുരച്ചത്.

ഇതിനിടെ മത്സരവേദിയിലെത്തിയ സ്പീക്കര്‍ ബ്രെയ് ലി ദേശീയ താരവും, കോഴിക്കോട്എ.ഡബ്ല്യു.എച്ച്. കോളേജിലെ ക്രാഫ്റ്റ് അധ്യാപകനുമായ നൗഷാദുമായി കരുക്കള്‍ നീക്കാനെത്തി.

വെളുത്ത കരുക്കള്‍ കൊണ്ട് സ്പീക്കര്‍ ആദ്യ നീക്കം നടത്തിയെങ്കിലും, മൂന്നാമത്തെ നീക്കത്തില്‍ തന്നെ നൗഷാദ് കളി തന്റെ വറുതിയിലാക്കി.

പിന്നീട് നടന്ന ചടങ്ങ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആ കണ്ണിന്റെ വെളിച്ചത്തില്‍ മനോഹര കാഴ്ചകള്‍ കാണുന്നവരാണ് നയനേ രരെന്നും, പൊന്നാനിയിലെ കലാഗ്രാമം ഇവര്‍ക്ക് കൂടി അനുഭവേദ്യമാകുന്ന തരത്തിലാണ് നിര്‍മ്മിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.കലാഗ്രാമം ക്യൂറേറ്റര്‍ യാസിറിന്റെ നേതൃത്വത്തിലാണ് ബെയ് ലി ചെസ് മത്സരം സംഘടിപ്പിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Noushad won the chess with Speaker P Sreeramakrishnan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്