എൻഎസ്എസ് മേഖലാ സമ്മേളനത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: നായർ സർവീസ് സൊസൈറ്റിയുടെ മേഖലാ സമ്മേളനം നവംബർ അഞ്ചിന് ഞായറാഴ്ച ഉച്ചയ്ക്ക്.2 മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. ഹോസ്ദുർഗ് താലൂക്ക് യൂണിയനു കീഴിൽ സംഘടിപ്പിക്കുന്ന ആറു മേഖലാ സമ്മേളനങ്ങളിൽ ആദ്യത്തേതാണ് കാഞ്ഞങ്ങാട്ട് നടക്കുകയെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോണ്‍ഗ്രസിന് ഹര്‍ദികിന്‍റെ പരസ്യ പിന്തുണ: മോദിയും ബിജെപി കോണ്‍ഗ്രസിന്‍റെ കരുത്തറിയും!

നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കാഞ്ഞങ്ങാട്ട് നായർ മഹാസമ്മേളനം നടക്കുന്നത്. പ്രവർത്തകബാഹുല്യവും സമ്മേളനം സംഘടിപ്പിക്കുമ്പോൾ ഗതാഗതക്കുരുക്കു മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന പ്രയാസവും കണക്കിലെടുത്താണ് ഇത്തവണ മേഖലകളായി തിരിച്ച് സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ താലൂക്ക് യൂണിയൻ തീരുമാനിച്ചത്.

nss

കാഞ്ഞങ്ങാട് മേഖലയിൽ ഉൾപ്പെടുന്ന കോട്ടച്ചേരി, കാഞ്ഞങ്ങാട് സൗത്ത്, അജാനൂർ, പടിഞ്ഞാറേക്കര, നെല്ലിക്കാട്, മാവുങ്കാൽ, തടത്തിൽ, ഹരിപുരം, ബല്ല, കൊടവലം, കൊടവലം തെക്ക്, മീങ്ങോത്ത്, ബാലൂർ ലാലൂർ, ക്ലായി പൊടവടുക്കം, ബേളൂർ നായർ യോഗക്ഷേമസഭ എന്നീ കരയോഗങ്ങളുടെ സംയുക്തസമ്മേളനമാണ് കാഞ്ഞങ്ങാട്ട് നടക്കുക. ഉച്ചയ്ക്ക് 1.30ന് കോട്ടച്ചേരി കുന്നുമ്മൽ എൻഎസ്എസ് ഓഫീസ് പരിസരത്തു നിന്നുമാരംഭിക്കുന്ന പ്രകടനത്തിനു ശേഷം മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന പൊതുസമ്മേളനം എൻഎസ്എസ് രജിസ്ട്രാർ പി എൻ സുരേഷ്ഉദ്ഘാടനം ചെയ്യും.

പ്രചരിക്കുന്നത് എല്ലാം വ്യാജവാര്‍ത്ത.. ഭാവനയുടെ വിവാഹത്തിന്റെ സത്യം ഇതാണ്!

രാവിലെ 10 മണിക്ക് താലൂക്ക് യൂണിയൻ ഓഫീസിൽ എൻഎസ്എസ് രജിസ്ട്രാർക്ക് സ്വീകരണം നൽകും. താലൂക്ക് യൂണിയനു കീഴിലുള്ള കരയോഗം ഭാരവാഹികളും വനിതാസംഘം ഭാരവാഹികളും സ്വയംസഹായസംഘം പ്രതിനിധികളും പങ്കെടുക്കുന്ന പ്രവർത്തകയോഗം തുടർന്നു നടക്കും. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളുടെ വിതരണവും ഇതോടനുബന്ധിച്ചുണ്ടായിരിക്കും.സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.


ഒരു രാഷ്ട്രീയപാർട്ടിയോടും എതിർപ്പോ പ്രത്യേക അടുപ്പമോ പുലർത്താതെ സമദൂരസിദ്ധാന്തത്തിൽ ഉറച്ചു നിൽക്കുന്ന എൻ എസ് എസിന്റെ സമ്മേളനത്തോട് ചില കേന്ദ്രങ്ങൾ പുലർത്തുന്ന അസഹിഷ്ണുത അപലപനീയമാണെന്ന് ഭാരവാഹികൾ പറഞ്ഞു. സമ്മേളനത്തിന്റെ പ്രചരണാർത്ഥം മാവുങ്കാൽ,നെല്ലിക്കാട്ട്, ബല്ല, ചെമ്മട്ടംവയൽ തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിച്ച് ബോർഡുകളൊക്കെ നശിപ്പിക്കുകയുണ്ടായി.

ജനാധിപത്യപരമായ പ്രവർത്തനരീതികളോടുള്ള ഇത്തരം അസഹിഷ്ണുതകൾ അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. താലൂക്ക് യൂണിയൻ പ്രസിഡണ്ടും സംഘാടകസമിതി ചെയർമാനുമായ പി യു ഉണ്ണികൃഷ്ണൻ നായർ, എൻഎസ്എസ് പ്രതിനിധിസഭാംഗം ജനറൽ കൺവീനർ കോടോത്ത് ശ്രീകുമാർ നെല്ലിക്കാട്ട്, യൂണിയൻ ഇൻസ്‌പെക്ടർ ശ്യാം ഘോഷ്, പി സജിത്കുമാർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English summary
nss zone meeting is in kanjagadu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്