താമരശേരി ഹയര്‍ സെക്കന്‍ഡറിയില്‍ പൂര്‍വവിദ്യാര്‍ഥികള്‍ക്കായി ഓര്‍മമതില്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പൂര്‍വവിദ്യാര്‍ഥികള്‍ സ്‌കൂളുകള്‍ക്ക് മൈക്ക് സെറ്റും കൂളറും ഫര്‍ണിച്ചറും പുസ്തകങ്ങളുമൊക്കെ സംഭാവന ചെയ്യുന്നത് സാധാരണയാണ്. എന്നാല്‍, ഇവിടെ ഒരു സ്‌കൂളിനെ പൂര്‍വവിദ്യാര്‍ഥികള്‍ അവിസ്മരണീയമാക്കുന്നത് അവരുടെ ഓര്‍മകള്‍ മതിലില്‍ കോറിയിട്ടാണ്. താമരശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പൂര്‍വവിദ്യാര്‍ഥികള്‍ക്കായി ഓര്‍മമതില്‍ ഒരുങ്ങുന്നത്.

മുക്കം കത്തിച്ചത് 'പുറത്തുള്ളവര്‍'; പോപ്പുലര്‍ ഫ്രണ്ടിന് പങ്ക്? പാതിരാത്രി വീട്ടില്‍ കയറി പോലീസ്

പൊതുവിദ്യാലയങ്ങളെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി താമരശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറിയില്‍ ഇന്‍സ്‌പെയര്‍ 2020 എന്ന പേരില്‍ പിടിഎ കമ്മിറ്റി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ ഈ പദ്ധതി വഴി സമഗ്ര ഭൗതിക പുരോഗതി, അക്കാദമിക മികവ്, സര്‍ഗാത്മക പരിശീലന പരിപാടികള്‍, കായിക മുന്നേറ്റം തുടങ്ങിയവ യാഥാര്‍ഥ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിന് 10 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. സര്‍ക്കാരും ജില്ലാ പഞ്ചായത്തും നല്‍കുന്ന പണം മതിയാവില്ല. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളില്‍നിന്നും പണം സ്വരൂപിക്കാന്‍ പിടിഎ തീരുമാനിക്കുകയായിരുന്നു.

alumini

ഇതിന്റെ ഭാഗമായാണ് സ്‌കൂളിന് 900 മീറ്റര്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നത്. ഓരോ 10 മീറ്ററും ആവശ്യപ്പെടുന്ന ഓരോ പൂര്‍വവിദ്യാര്‍ഥിക്കായി നല്‍കും. അതില്‍ മനോഹരമായ ആലേഖനങ്ങള്‍ക്കൊപ്പം പൂര്‍വവിദ്യാര്‍ഥിയുടെ പേരും എഴുതിച്ചേര്‍ക്കും. ഇതിനായി അവരില്‍നിന്ന് സംഭാവന സ്വീകരിക്കും. ഓര്‍മ മതില്‍ നിര്‍മിച്ചശേഷം അവശേഷിക്കുന്ന തുക സ്‌കൂളിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും പിടിഎ ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം, ആര്‍ക്കിടെക്റ്റ് ടോണി ജോസഫ്, പിടിഎ പ്രസിഡന്റ് എം. സുല്‍ഫിക്കര്‍, പ്രിന്‍സിപ്പല്‍ എം. സന്തോഷ് കുമാര്‍, പ്രധാനാധ്യാപിക സുഗതകുമാരി, എ.പി മുസ്തഫ, അബ്ദുല്‍ മജീദ്, കെ.ആര്‍ രാജന്‍, ശംസുദ്ദീന്‍, റോഷന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
'ormamathil' group for thamarasherry higher secondary school alumini

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്