കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥരെ സംരക്ഷിക്കാന്‍ ജാതി നോക്കണോ: പിണറായി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അനാഥാലയ വിവാദത്തില്‍ ഒടുവില്‍ സിപിഎം നേതൃത്വവും പ്രതികരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ് പ്രതികരണവുമായി ആദ്യം എത്തിയത്.

അനാഥരായവരെ സംരക്ഷിക്കാന്‍ ജാതിയും മതവും നോക്കണോ എന്ന ചോദ്യമാണ് പിണറായി വിജയന്‍ ഉയര്‍ത്തുന്നത്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വര്‍ഗ്ഗീയ ചേരിതിരിവിനെതിരെ ശക്തമായ ചോദ്യവുമായാണ് പിണറായി രംഗത്തെത്തിയിരിക്കുന്നത്.

Pnarayi Vijayan

മതനിരപേക്ഷ അടിസ്ഥാനത്തില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സമയമായെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. കുട്ടികളെ കൊണ്ടുവന്നതില്‍ നിയമലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പിണറായി പറഞ്ഞു.

ആരോപണ വിധേയമായ യത്തീംഖാന നല്ല നിലയില്‍ പ്രവര്‍ത്തിരുന്നതായാണ് കേട്ടിട്ടുള്ളത്. അന്വേഷണത്തോട് എല്ലാവരും സഹകരിക്കണം. നിയമത്തിന് അതീതരല്ലെന്ന് യത്തീംഖാന നടത്തുന്നവരും മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.

കുട്ടികളുടേത് മനുഷ്യത്വപ്രശ്‌നമാണ്. ഈ പ്രശ്‌നം ഉപയോഗിച്ച് വര്‍ഗ്ഗീയ ചേരിതിവ് ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ പിണറായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.

English summary
Orphanages should act in secular manner: Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X