പിണറായിക്കെതിരെ പന്ന്യന്റെ ഒളിയമ്പ്; എല്ലാം ഉപദേശികള്‍ വരുത്തിവച്ച വിന, ദോഷം എല്‍ഡിഎഫിന് മാത്രം!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ പിണറായിക്കെതിരെ ഒളിയമ്പെറിഞ്ഞ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വിധി സര്‍ക്കാരിന് ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം ഉപദേശികള്‍ വരുത്തിവെച്ച വിനയാണ് . ഉപദേശികള്‍ക്ക് നഷ്ടമൊന്നുമില്ല, ദോഷം എല്‍ഡിഎഫിനാണെന്നും പന്ന്യന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പെറിഞ്ഞുകൊണ്ടാണ് പന്ന്യന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

 മുന്നണി

മുന്നണി

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കള്‍ക്കെതിരായ രഹസ്യ വിമര്‍ശനം കഴിഞ്ഞ കുറേ കാലമായി മുന്നണിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്.

 വിമര്‍ശനം

വിമര്‍ശനം

ഉപദേഷ്ടാക്കള്‍ക്കെതിരെയുള്ള മുന്നണിയിലെ രഹസ്യ വിമര്‍ശനമാണ് ഇന്ന് മറ നീക്കി പുറത്തു വന്നിരിക്കുന്നത്.

 ഹര്‍ജി തള്ളി

ഹര്‍ജി തള്ളി

സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തളളുകയായിരുന്നു. സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തളളിയത്.

 കോടതിയലക്ഷ്യ നോട്ടീസ്

കോടതിയലക്ഷ്യ നോട്ടീസ്

കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു. ഡിജിപിയായി പുനര്‍നിയമിക്കണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

English summary
Pannyan Raveendran's comments on Supreme Court order for TP Senkumar case
Please Wait while comments are loading...