കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉമ്മൻചാണ്ടിയുടെ ഊർജം ആൾക്കൂട്ടമാണ്; കൂടുതൽ പ്രസരിപ്പോടെ ജനക്കൂട്ടത്തിൽ അലിയാൻ അദ്ദേഹം തിരിച്ചെത്തും'

Google Oneindia Malayalam News

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകളുമായി പിസി വിഷ്ണുനാഥ് എംഎൽഎ. വിശ്രമിക്കുമ്പോൾ ക്ഷീണിക്കുന്ന മനുഷ്യനാണ് ഉമ്മൻചാണ്ടിയെന്നും ആൾക്കൂട്ടമാണ് അദ്ദേഹത്തിൻ്റെ ഊർജ്ജമെന്നും വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു.മത്സ്യം ജലാശയത്തിൽ എന്ന പോലെ ആൾക്കൂട്ടത്തെ കണ്ടാൽ ആ മനുഷ്യൻ അതിൽ അലിഞ്ഞൊഴുകും. ആൾത്തിരക്കിൽ നിന്ന് ഊർജ്ജം സംഭരിക്കും. ആ സ്നേഹ രസതന്ത്രമാണ് അഞ്ചര പതിറ്റാണ്ടിലേറെയായ് അദ്ദേഹത്തിന്റെ മരുന്നും മന്ത്രവും. ഇപ്പോഴത്തെ ആരോഗ്യ ബുദ്ധിമുട്ടിനെ അതിജീവിച്ച് കൂടുതൽ പ്രസരിപ്പോടെ ജനക്കൂട്ടത്തിൽ അലിയാൻ അദ്ദേഹം തിരിച്ചു വരുമെന്ന് ഉറപ്പാണെന്നും പോസ്റ്റിൽ വിഷ്ണുനാഥ് പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

പ്രയാസമാണ് സാറിന്റെ വാക്കുകളിൽ


രണ്ടുദിവസം മുമ്പാണ് കൊച്ചിയിൽ വെച്ച് ഉമ്മൻചാണ്ടി സാറിനെ കണ്ടത്. കണ്ടപ്പോൾ തന്നെ എന്നോട് ചോദിച്ചു "താൻ സതീശന്റെ അടുത്ത് പോയില്ലേ ... ? " സതീശൻ പച്ചേനിയുടെ വിയോഗമറിഞ്ഞ് അവിടേക്ക് പോയില്ലേ എന്നതാണ് അദ്ദേഹം ആരാഞ്ഞത്. ഞാൻ പറഞ്ഞു " പോയിരുന്നു. ഇന്നലെ വൈകുന്നേരം വരെ ഡിസിസി ഓഫീസിൽ ഉണ്ടായിരുന്നു. ഇന്നാണ് അവിടുന്ന് മടങ്ങിയത്..." തന്റെ പ്രിയ സഹപ്രവർത്തകനെ അവസാനമായ് കാണാൻ കഴിയാത്തതിലുള്ള പ്രയാസമാണ് സാറിന്റെ വാക്കുകളിൽ എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.

കേരളപ്പിറവി ദിനം: ഐക്യകേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് അറുപത്തിയാറ് വർഷംകേരളപ്പിറവി ദിനം: ഐക്യകേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് അറുപത്തിയാറ് വർഷം

വ്യക്തിപരമായ എല്ലാ വിഷമതകളെയും മാറ്റിവെച്ച്


ചികിത്സയുടെ ഭാഗമായി വിദേശത്ത് പോകുന്നതുകൊണ്ട് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം യാത്രകളെല്ലാം കുറച്ചതായിരുന്നു. അതുകൊണ്ടാണ് സാറിന് കണ്ണൂരിൽ പോവാൻ കഴിയാതിരുന്നത്. പക്ഷേ സാറിനെ അടുത്തറിയുന്ന ഞങ്ങൾക്കെല്ലാം തിരിച്ചറിയാനാവും അദ്ദേഹത്തിന്റെ വിഷമത്തിന്റെ ആഴം. എപ്പോഴും പ്രിയപ്പെട്ടവർക്ക് വേണ്ടി തന്റെ വ്യക്തിപരമായ എല്ലാ വിഷമതകളെയും മാറ്റിവെച്ച് ഓടി നടക്കുന്നതാണല്ലോ സാറിന്റെ പ്രകൃതം.

ഭാരത് ജോഡോ യാത്രയിൽ ആൾക്കൂട്ടത്തിനൊപ്പം


ഭാരത് ജോഡോ യാത്രയിൽ ആൾക്കൂട്ടത്തിനൊപ്പം ഉമ്മൻചാണ്ടിയും നടക്കാൻ വന്നിരുന്നു. കുറേ ദൂരം നടന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞു " ഇത്രയും നടന്നത് മതി. ഇനി കാറിൽ യാത്ര തുടർന്നാൽ മതി ...." കുഴപ്പമില്ല താൻ നടന്നോളാം എന്ന് പറഞ്ഞ് സിരകളിൽ ആവേശം നിറച്ച് വീണ്ടും കുറച്ചു ദൂരം കൂടി അദ്ദേഹം നടന്നു. ഒടുവിൽ രാഹുൽ ഗാന്ധി സ്നേഹത്തോട് കൂടി പറഞ്ഞു "ചാണ്ടിജി ഞാൻ പറയുന്നത് കേൾക്കണം. കാറിൽ കയറണം " രാഹുൽ ഗാന്ധി തന്നെ അദ്ദേഹത്തെ കൈപിടിച്ചു കൊണ്ടുവന്ന് ഡോർ തുറന്ന് കാറിനകത്ത് ഇരുത്തിയപ്പോഴാണ് മനസില്ലാ മനസ്സോടെ ഉമ്മൻചാണ്ടി നടത്തം അവസാനിപ്പിച്ചത്.

ഉമ്മൻചാണ്ടിയെ കാണാൻ വന്ന മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപ്പെട്ടുഉമ്മൻചാണ്ടിയെ കാണാൻ വന്ന മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപ്പെട്ടു

ആൾക്കൂട്ടമാണ് അദ്ദേഹത്തിൻ്റെ ഊർജ്ജം


ആൾക്കൂട്ടമാണ് അദ്ദേഹത്തിൻ്റെ ഊർജ്ജം. വിശ്രമിക്കുമ്പോൾ ക്ഷീണിക്കുന്ന മനുഷ്യനാണ് ഉമ്മൻചാണ്ടി. മത്സ്യം ജലാശയത്തിൽ എന്ന പോലെ ആൾക്കൂട്ടത്തെ കണ്ടാൽ ആ മനുഷ്യൻ അതിൽ അലിഞ്ഞൊഴുകും; ആൾത്തിരക്കിൽ നിന്ന് ഊർജ്ജം സംഭരിക്കും. ആ സ്നേഹ രസതന്ത്രമാണ് അഞ്ചര പതിറ്റാണ്ടിലേറെയായ് അദ്ദേഹത്തിന്റെ മരുന്നും മന്ത്രവും. ഇപ്പോഴത്തെ ആരോഗ്യ ബുദ്ധിമുട്ടിനെ അതിജീവിച്ച് കൂടുതൽ പ്രസരിപ്പോടെ ജനക്കൂട്ടത്തിൽ അലിയാൻ അദ്ദേഹം തിരിച്ചു വരുമെന്ന് ഉറപ്പാണ്.പ്രിയ നേതാവിന് പിറന്നാൾ ആശംസകൾ

ഉമ്മൻചാണ്ടിക്ക് പിറന്നാൾ ആശംസനേരാൻ മുഖ്യമന്ത്രി നേരിട്ടെത്തി; നിറഞ്ഞചിരിയോടെ പൊന്നാട അണിയിച്ചുഉമ്മൻചാണ്ടിക്ക് പിറന്നാൾ ആശംസനേരാൻ മുഖ്യമന്ത്രി നേരിട്ടെത്തി; നിറഞ്ഞചിരിയോടെ പൊന്നാട അണിയിച്ചു

English summary
Pc Vishnunath MLA About Oommen chandy; Says He Will Come Back With Full Energy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X