സെന്‍കുമാറിനെതിരേ വീണ്ടും കേസ്!!! ഇത്തവണ അഴിമതി, വ്യാജരേഖ!! ഗുരുതര ആരോപണം....

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിര മറ്റൊരു കേസ് കൂടി വരുന്നു. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയ കേസില്‍ ജാമ്യം നേടിയതിനു പിറകെയാണ് മറ്റൊരു കേസ് കൂടി വരുന്നത്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇത്തവണ ചട്ടങ്ങള്‍ ലംഘിച്ചും വ്യാജരേഖകള്‍ ചമച്ചും സെന്‍കുമാര്‍ അഴിമതി നടത്തിയെന്നാണ് ആരോപണം.

വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സെന്‍കുമാറിനെതിരേ ഹര്‍ജി നല്‍കിയത്. കെടിഡിസി മാനേജിങ് ഡയറക്ടറായിരുന്നപ്പോള്‍ ശ്രീകാര്യം സ്വദേശിക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ വായ്പ നല്‍കി, കൃത്രിമ രേഖകള്‍ ചമച്ച് മെഡിക്കല്‍ ലീവിവുള്ളപ്പോള്‍ ശമ്പളം വാങ്ങാന്‍ ശ്രമിച്ചുവെന്നുമാണ് ഹര്‍ജിക്കാരനായ മുന്‍ കൗണ്‍സിലര്‍ എ ജെ സുക്കര്‍ണ്ണോ ചൂണ്ടിക്കാട്ടുന്നത്.

റിപ്പോര്‍ട്ട് ഹാജരാക്കണം

റിപ്പോര്‍ട്ട് ഹാജരാക്കണം

ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു കഴിഞ്ഞു. ആഗസ്റ്റ് 26നുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

 50 കോടി വായ്പ നല്‍കി

50 കോടി വായ്പ നല്‍കി

കെടിഡിഎഫ്‌സി മാനേജരായി ജോലി ചെയ്യവെ ശ്രീകാര്യ സ്വദേശിയായ സലീമിന് ചട്ടങ്ങള്‍ ലംഘിച്ച് 50 കോടി രൂപ വായ്പയായി നല്‍കിയെന്നാണ് ആരോപണം.

പരമാവധി 10 കോടി മാത്രം

പരമാവധി 10 കോടി മാത്രം

പരമാവധി ഒരു വ്യക്തിക്ക് അനുവദിക്കാവുന്ന തുക 10 കോടിയായിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സലീമിലിന് അഞ്ചു തവണയായി സെന്‍കുമാര്‍ 50 കോടി അനുവദിക്കുകയായിരുന്നു.

 ബോര്‍ഡിന്റെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി

ബോര്‍ഡിന്റെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി

ആദ്യ രണ്ടു തവണകളിലെ തിരിച്ചവ് മുടങ്ങിയാല്‍ ബാക്കി തുക അനുവദിക്കരുതെന്നാണ് ബോര്‍ഡ് നിയമം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് ആറു മാസത്തിനിടെ സെന്‍കുമാര്‍ 50 കോടി വായ്പ അനുവദിച്ചത്.

സാമ്പത്തിക പ്രതിസന്ധി നേരിട്ടു

സാമ്പത്തിക പ്രതിസന്ധി നേരിട്ടു

സലീം വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലാായി. അതുകൊണ്ടു തന്നെ വായ്പ അനുവദിക്കുന്നതില്‍ സെന്‍കുമാറിന്റെ പ്രത്യേക താല്‍പ്പര്യം അഴിമതിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മെഡിക്കല്‍ ലീവെടുത്തു

മെഡിക്കല്‍ ലീവെടുത്തു

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയപ്പോള്‍ സെന്‍കുമാര്‍ മെഡിക്കല്‍ അവധിയില്‍ പോയിരുന്നു. ഇതിനായി സര്‍ക്കാരിനു സമര്‍പ്പിച്ചത് വ്യാജരേഖകളാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

English summary
Petition against Sen kumar in vigilence court.
Please Wait while comments are loading...