കമ്യൂണിസ്റ്റുകാര്‍ ഗാന്ധിയെ പേടിക്കുന്നത് എന്തിന്: ബി രാജീവൻ

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കീഴാളര്‍ക്കുവേണ്ടി സമരം ചെയ്യുമെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ ഗാന്ധിജിയെ ശത്രുവായി കാണുന്നത് എന്തുകൊണ്ടെന്ന് പ്രശസ്ത നിരൂപകന്‍ ബി രാജീവന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെഹ്‌റയെ നിയമിച്ചത് ചട്ടം ലംഘിച്ച്, വിജിലന്‍സിനെതിരെ ആക്ഷേപം കടുക്കുന്നു, കേസുകള്‍ക്ക് തുമ്പില്ല

ഗാന്ധിയെ ഗോഡ്‌സെ കൊന്നപ്പോള്‍ ഇന്ത്യന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഗാന്ധിയുടെ രാഷ്ട്രീയത്തെയാണ് കൊന്നത്. വൈവിധ്യമാര്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ബ്രിട്ടീഷ് ശ്രമത്തെയെതിര്‍ത്ത് ഹിന്ദുക്കളേയും മുസ്‌ലിംകളേയും ഒന്നിച്ചുനിര്‍ത്താന്‍ ശ്രമിച്ച നേതാവാണ് ഗാന്ധിജി. എന്നാല്‍ ഇന്ന് ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ ഹിന്ദുരാഷ്ട്രമാക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്.

 ghandhir-klf-

സമുദായത്തിന്റെ പൊതുസ്വത്തായ കൃഷിയെ സ്വകാര്യവല്‍ക്കരിക്കുവാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. ഇന്ത്യയുടെ കേന്ദ്ര വ്യവസായങ്ങളില്‍ ബ്രിട്ടീഷുകാര്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത് അവര്‍ക്ക് നമ്മുടെ വളര്‍ച്ചയില്‍ അസൂയപൂണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പിവിസജീവ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

മലപ്പുറത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു...

English summary
progressivism failed to understand Gandhian philosophy says B Rajeevan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്