കൊലയാളി മല്‍സരിക്കാമോ? കാരായി രാജനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍, ഫിദയോട് എന്തുപറയും
തലശേരി നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ഇത്തവണ മല്‍സരിക്കുന്നത് കാരായി രാജന് ആണ്. സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആണ് ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. തലശേരി ഫസല്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് കാരായി രാജന്. ഏറെ കാലം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഇയാള്‍ക്ക് വിലക്കുണ്ടായിരുന്നു.
പത്ര വിതരണത്തിന് പുലര്‍ച്ചെ സൈക്കിളില്‍ പോകുമ്പോഴാണ് ഫസലിനെ വെട്ടിക്കൊന്നത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണ് എന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാല്‍ അന്വേഷണ സംഘം പിടികൂടിയത് സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയുമാണ്. ഒടുവില്‍ ഇവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. കാരായി രാജനെ സ്ഥാനര്‍ഥി ആയി പ്രഖ്യാപിച്ചിരിക്കെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''അറിഞ്ഞില്ലേ തലശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.
കാരായി രാജന്...
ആരാണ് കാരായി രാജന്?
ഓര്‍മ്മയില്ലേ ഒരു ഫസലിനെ?
പത്ര വിതരണവുമായി നടന്ന 33 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്.
ആ ചെറുപ്പക്കാരനെ ഒരു പെരുന്നാള്‍ തലേന്ന് ഒരു സംഘം കൊലയാളികള്‍ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊന്നത് മറന്നോ?
കൊന്ന ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം ഒരു അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വര്‍ഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ച ആ ക്രൂരത മറന്നോ?
സിപിഎം കൊന്നിട്ട് ആ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നു പറഞ്ഞു അതിനു വര്‍ഗ്ഗീയ നിറം ചാര്‍ത്താന്‍ നടത്തിയ സിപിഎം നടത്തിയ ശ്രമം മറന്നോ?
ആ അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജന്.
ഒരിക്കല്‍ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിലാണ് മറ്റൊരു കലാപത്തിന് വെടി മരുന്നിട്ട ഒരാളെ സിപിഎം ജനങ്ങള്‍ക്ക് മുകളില്‍ സ്ഥാനാര്‍തിയായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
ഒരു പെരുന്നാള്‍ കാലത്ത് തന്റെ അച്ഛനെ കൊന്നവനെ മറ്റൊരു പെരുന്നാള്‍ കാലത്ത് മത്സരിപ്പിക്കാന്‍ ഇറക്കുമ്പോള്‍ അന്നത്തെ രണ്ടര വയസ്സുകാരി ഫിദയോട് എന്ത് മറുപടിയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്?
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന് ഒരിക്കല്‍ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂര്‍ ജില്ലയില്‍ തന്നെ മത്സരിപ്പിച്ച് നിങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്?
കേരളം മുഴുവന്‍ മെയ് 9 ന് വേണ്ടിയുള്ള കാത്തിരിപ്പിലാകുമ്പോള്‍ തലശ്ശേരിയിലെ സ്ഥാനാര്‍ഥി മെയ് 4 നു ആയാണ് കാത്തിരിക്കുന്നത്, കാരണം അന്നാണ് ഫസല്‍ വധ കേസിലെ ഉപരി വാദം.
കാരായി രാജനെ പോലെ ഒരു കൊലയാളി ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇടത് സംസ്കാരിക നായ കര് മിണ്ടിയോ?
ഇടത് ചിന്തകര്‍ വിലപിച്ചോ?
കോട്ടിട്ട ചില ഇടത് മാധ്യമ ജഡ്ജികള്‍ ആര്‍ത്തലച്ചോ?
ധാര്‍മികതയെ പറ്റി കവിതകള്‍ വന്നോ?
മനുഷ്യത്വത്തെ പറ്റിയുള്ള കഥാപ്രസംഗങ്ങള്‍ വന്നോ?
ഇല്ലാ....
ചോദ്യങ്ങള്‍ ഇല്ല, അക്രോശങ്ങള്‍ ഇല്ല, പൊതു വിചാരണയില്ല...
ഓഹ് മറന്നു, കൊലയാളി ആണെങ്കിലും കാരായി രാജന് സിപിഎം ആണല്ലോ...
അപ്പോള്‍ ആ കമ്മി ഇമ്മ്യൂണിറ്റി ഉണ്ട്.''
-
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ














Click it and Unblock the Notifications