ഇടതു മുന്നണി കൈയേറ്റ മുന്നണി, ജോയ്സ് ജോര്‍ജ് എംപി സ്ഥാനം രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഇടതുമുന്നണി കൈയേറ്റ മുന്നണിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നു വ്യക്തമായതോടെ ജോയ്സ് ജോര്‍ജ്ജ്, എംപി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം തിരൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗതാഗതമന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയിരിക്കുന്നു, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കൈയേറി റിസോട്ട് നിര്‍മിച്ചിരിക്കുകയാണ് ഇടത് എംഎല്‍എയായ പി.വി. അന്‍വര്‍.

15 കിലോ സ്വര്‍ണം,കോടികളുടെ പണക്കെട്ട്, ശശികല കുടുംബത്തിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കില്ലാത്ത സ്വത്ത്

ഇപ്പോള്‍ ഇടുക്കി എംപി ജോയ്സ് ജോര്‍ജ് കൈയേറിയ ഭൂമിയുടെ പട്ടയം മൂന്നാര്‍ സബ് കലക്റ്റര്‍ റദ്ദാക്കിയിരിക്കുകയാണ്. കുടുംബത്തോടെ കള്ളന്‍മാര്‍ എന്നു പറയും പോലെ മുന്നണിയാകെ കൈയേറ്റക്കാരാണ്. ഇവരെയൊക്കെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. ജോയ്സ് ജോര്‍ജ്ജിന്റെ ഭൂമി കൈയേറ്റം പി.ടി. തോമസ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇടുക്കി എംപിയുടെ ഭൂമി കൈയേറിയിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ചത്. നിയമസഭയെ തെറ്റിധരിപ്പിച്ച മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. തോമസ് ചാണ്ടിയുടെ കാര്യത്തിലും ഇതേ പിന്തുണ തന്നെയാണ് മുഖ്യമന്ത്രി നല്‍കുന്നത്. കലക്റ്ററുടെ റിപ്പോര്‍ട്ട് എതിരായിട്ടും ചാണ്ടിയെ മന്ത്രി സഭയില്‍ തുടരാന്‍ സമ്മതിക്കുന്നത് പിണറായി വിജയനാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ഇ.പി. ജയരാജനു നല്‍കാത്ത എന്തു പ്രത്യേകതയാണ് തോമസ് ചാണ്ടിക്കുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

chennithala

തിരൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തുന്നു.

പടയൊരുക്കം വന്‍ വിജയമായി മാറിയിരിക്കുകയാണ്. ജനം ജാഥയെ ഏറ്റെടുത്തിരിക്കുന്നു. ഇതിനു മുമ്പ് നടന്ന രണ്ടു ജാഥകളുമായി താരതമ്യം ചെയ്തു നോക്കിയാല്‍ തന്നെയിതു മനസലിക്കാന്‍ സാധിക്കും. സോളാര്‍ റിപ്പോര്‍ട്ടൊന്നും ജാഥയെ ബാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു ഭയവുമില്ല, ഏത് അന്വേഷണത്തെയും യുഡിഎഫ് ഒറ്റെക്കെട്ടായി നേരിടും. സരിതയുടെ കത്തില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ ഫെനി ജോപ്പന്‍ വെളിപ്പെടുത്തിയതായി വാര്‍ത്തയുണ്ട്. ഇതു ശരിയാണെങ്കില്‍ വന്‍ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. സരിതയുടെ പേരില്‍ മൂന്നും നാലും കത്തുള്ളതായാണ് പറയുന്നത്.

സോളാര്‍ റിപ്പോര്‍ട്ടിനെതിരേ കോടതിയില്‍ പോകുന്ന കാര്യമൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. യുഡിഎഫ് വിപുലീകരിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. തിരൂര്‍ എംഎല്‍എ സി. മമ്മൂട്ടി, ഡിസിസി വി.വി. പ്രകാശ്, കെപിസിസി സെക്രട്ടറി കെ.പി. അബ്ദുള്‍ മജീദ്, ഡിസിസി സെക്രട്ടറി പന്ത്രോളി മുഹമ്മദലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Ramesh Chennithala; Joyce George should resign

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്