കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠരര് രാജീവിരെ നീക്കാന്‍ ദേവസ്വം ബോര്‍ഡ്; പുതിയ ആളെ തേടുന്നു

  • By Rajendran
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശന വിധിക്കെതിരായ നിലപാട് സ്വീകരിക്കുന്ന തന്ത്രി കണ്ഠരര് രാജീവരെ മാറ്റി പകരം പുതിയ തന്ത്രിയെ നിയമിക്കാനുള്ള സാധ്യതകള്‍ ദേവശസ്വം ബോര്‍ഡ് തേടുന്നതായി സൂചന. സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി ആര്‍എസ്എസ്-ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണം ശക്തമാണ്.

യുവതീപ്രവേശനത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ അനുമതി തേടാതെ നട അടച്ച് ശുദ്ധിക്രിയ നടത്തയി സംഭവര്‍ത്തില്‍ സുനില്‍ കുമാര്‍, ജി സുധാകരന്‍ ഉള്‍പ്പടേുയുള്ള മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയെ മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.

പുതിയ തന്ത്രി

പുതിയ തന്ത്രി

കണ്ഠരര് രാജീവരെ മാറ്റി പുതിയ ആളെ തന്ത്രിയായി നിയമിക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ചര്‍ച്ച തുടങ്ങിയെന്നാണ് സൂചന. ഇതിനായി 19 പേരുടെ പട്ടിക ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിങ്ങ് തയ്യറാക്കിയെന്നാണ് വിവരം.

19 ല്‍ 16 പേരും

19 ല്‍ 16 പേരും

ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയ പട്ടികയിലെ 19 ല്‍ 16 പേരും അബ്രാഹ്മണരാണെന്നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കണ്ഠരര് രാജീവര്‍ക്ക് പകരം ആരെ നിയമിക്കും എന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനത്തിലെന്താന്‍ കഴിഞ്ഞിട്ടില്ല.

രാജീവര്‍ക്ക് പകരം

രാജീവര്‍ക്ക് പകരം

കണ്ഠരര് രാജീവര്‍ക്ക് പകരം തന്ത്രിയാകാന്‍ തന്ത്രിസമാജത്തില്‍ നിന്നും ആരും തയ്യറാവാത്തതും പുതിയ തന്ത്രിയെ നിയമിക്കുക എന്ന തീരുമാനം നടപ്പിലാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായേക്കും. ദേവസ്വം ബോര്‍ഡിന്റെ ചുമതല ക്ഷേത്രഭരണം മാത്രമാണെന്നാണ് തന്ത്രസമാജം സ്വീകരിക്കുന്ന നിലപാട്.

നട അടച്ച് ശുദ്ധിക്രിയ

നട അടച്ച് ശുദ്ധിക്രിയ

യുവതീ പ്രവേശനത്തെ തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ കണ്ഠരര് രാജീവര്‍ക്കെതിരെ മുഖ്യന്ത്രിയും മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും രംഗത്ത് വന്നെങ്കിലും അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് തന്ത്രി സമാജത്തിന്റെ തീരുമാനം.

സുപ്രീംകോടതിയെ സമീപിക്കും

സുപ്രീംകോടതിയെ സമീപിക്കും

രാജീവരെ മാറ്റി മറ്റാരെയെങ്കിലും തന്ത്രിസ്ഥാനം ഏല്‍പ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനമെങ്കില്‍ ആ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തന്ത്രി സമജത്തിന്റെ തീരുമാനം. വിശ്വാസ സമൂഹത്തിന്റെയും പിന്തുണ തന്ത്രിക്കുണ്ടാവുമെന്നും തന്ത്രി സമാജം വിലയിരുത്തുന്നു.

അന്തിമതീരുമാനം

അന്തിമതീരുമാനം

ക്ഷേത്രത്തിലെ പൂജയുടേയും ആചാരങ്ങളുടേയും കാര്യത്തില്‍ തന്ത്രിക്ക് അന്തിമതീരുമാനം എടുക്കാനുള്ള സര്‍വസ്വതന്ത്രവുമുണ്ടെന്ന്, ഷിരൂര്‍ മഠ് കേസില്‍ സൂപ്രീംകോടതി 1954 വിധി പുറപ്പെടുവിച്ചത് ശബരിമലയിലും ബാധകമാവുമെന്നാണ് സമാജത്തിനുള്ളില്‍ ഉയരുന്ന അഭിപ്രായം.

ക്ഷേത്രഭരണം മാത്രം

ക്ഷേത്രഭരണം മാത്രം

ദേവസ്വം ബോര്‍ഡിന്റെ ചുമതല ക്ഷേത്രഭരണം മാത്രമാണ്. ഒരു തന്ത്രിയെ മാറ്റാനോ, മറ്റൊരു തന്ത്രിയെ നിയമിക്കാനോ ബോര്‍ഡിന് അവകാശമില്ല. തന്ത്രിസ്ഥാനം പരമ്പരയായി കൈമാറി വന്നിട്ടുള്ളതാണ്. രാജീവരെ മാറ്റാനുള്ള ഏത് നീക്കത്തിനെതിരേയും സുപ്രീംകോടതിയെ സമീപിക്കുമെന്നും തന്ത്രി സമാജം ജനറല്‍ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതി വ്യക്തമാക്കി.

എ പദ്മകുമാര്‍

എ പദ്മകുമാര്‍

അതേസമയം എ പദ്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്ന പ്രചരണങ്ങള്‍ക്കെതിരെ ഇന്ന് അദ്ദേഹം തന്നെ രംഗത്തെത്തി. തന്റെ രാജി ചിലരുടെ സ്വപ്നം മാത്രമാണെന്നും ഇത് രാഷ്ട്രീയ എതിരാളികളുടെ പ്രചരണമാണെന്നും പദ്മകുമാര്‍ പറഞ്ഞു. താന്‍ കാലാവധി പൂര്‍ത്തീകരിക്കുമെന്നും എ. പദ്മകുമാര്‍ പറഞ്ഞു.

കടകംപള്ളി സുരേന്ദ്രനും

കടകംപള്ളി സുരേന്ദ്രനും

പത്മകുമാറിന്റെ രാജി രാജി വാര്‍ത്തകള്‍ നിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പദ്മകുമാര്‍ രാജിവെച്ചു എന്നത് ദുഷ്പ്രചരണം മാത്രമാണെന്നായിരുന്നു കടകംപള്ളി പറഞ്ഞത്.

പ്രചരിച്ച വാര്‍ത്ത

പ്രചരിച്ച വാര്‍ത്ത

എ പദ്മകുമാറില്‍ നിന്നും ദേവസ്വം ബോര്‍ഡി രാജി എഴുതിവാങ്ങി എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിന് പകരം ചുമതല നല്‍കുമെന്നും പ്രചാരണമുണ്ടായിരുന്നു. മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശേഷം രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
sabarimala latest issues in devaswam board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X