കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്ത് ചായയക്കും കാപ്പിക്കും 11 രൂപ: പുതുക്കിയ ഭക്ഷ്യ നിരക്ക് ഇങ്ങനെ, കളക്ടറുടെ ഉത്തരവ്

  • By Desk
Google Oneindia Malayalam News

പമ്പ: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കുകയായിരുന്നു.പുതുക്കിയ നിരക്ക് പ്രകാരം ചായ, കാപ്പി എന്നിവയ്ക്ക് സന്നിധാനത്ത് 11 രൂപയും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളിൽ 10 രൂപയുമായിരിക്കും ഈടാക്കുക. കടുംകാപ്പി, കടുംചായ, മധുരമില്ലാത്ത കാപ്പി, ചായ എന്നിവയ്ക്ക് സന്നിധാനത്ത് ഒന്‍പതു രൂപയും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിൽ എട്ട് രൂപയുമാണ് വില. ഇന്‍സ്റ്റന്റ് കാപ്പി/മെഷീന്‍ കാപ്പി/ ബ്രൂ/ നെസ്‌കഫേ 150 മില്ലി ലിറ്ററിന് 15 രൂപയും 200 മില്ലി ലിറ്ററിന് 20 രൂപയുമാണ് ഈടാക്കുക. ശബരിമലക്ക് സമീപത്തുള്ള എല്ലാ പ്രദേശങ്ങളിലും ഒരേ നിരക്ക് തന്നെയായിരിക്കും ഇവക്ക് ഈടാക്കുക. അതേസമയം ബോണ്‍വിറ്റ/ ഹോര്‍ലിക്സ് 150 മില്ലി ലിറ്ററിന് 20 രൂപയാണ് നിരക്ക്.

പരിപ്പ് വട, ഉഴുന്ന് വട, ബോണ്ട എന്നിവ 10 രൂപാ നിരക്കിലാകും ലഭിക്കുക. സന്നിധാനത്ത് പഴംപൊരി 11 രൂപയ്ക്കും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 10 രൂപയ്ക്കുമാണ് ലഭിക്കുക. ബജി 30 ഗ്രാമിന് സന്നിധാനത്ത് എട്ട് രൂപയാണ് വില. പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ എന്നിവിടങ്ങളിലേക്കെത്തുമ്പോൾ ബജിയുടെ വില ഏഴു രൂപയായി കുറയുന്നുണ്ട്. ദോശ (ഒന്ന്, ചട്നി, സാമ്പാര്‍ ഉള്‍പ്പടെ) ഇഡലി (ഒന്ന് ചട്നി, സാമ്പാര്‍ ഉള്‍പ്പടെ), പൂരി (ഒന്ന് മസാല ഉള്‍പ്പടെ) എന്നിവയ്ക്ക് ഒന്‍പതു രൂപാ നിരക്കില്‍ സന്നിധാനത്തും, എട്ടു രൂപ നിരക്കില്‍ പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളിലും ലഭിക്കും.

idly-157410

ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലെല്ലാം 10 രൂപയാണ് വില. പാലപ്പം, ഇടിയപ്പം എന്നിവയ്ക്ക് ഒന്‍പതു രൂപാ നിരക്കില്‍ സന്നിധാനത്തും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ എട്ടു രൂപയ്ക്കും ലഭിക്കും. കിഴങ്ങ്, കടല, ഗ്രീൻപീസ് എന്നിവയുടെ കറികള്‍ 25 രൂപാ നിരക്കില്‍ ലഭിക്കും. ഉപ്പുമാവിന് സന്നിധാനത്ത് 22 രൂപയും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 20 രൂപയുമാണ് വില നിർണയിച്ചിട്ടുള്ളത്. നെയ് റോസ്റ്റ് സന്നിധാനത്ത് 38 രൂപ നിരക്കിലും പമ്പയും നിലക്കലും ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ 35 രൂപ നിരക്കിലും ലഭിക്കും. മസാലദോശക്ക് സന്നിധാനത്ത് 45 രൂപയാണ് വില. എന്നാൽ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിൽ മസാലദോശയുടെ വില 40 രൂപയായി കുറയുകയും ചെയ്യും.

ഊണ്-പച്ചരി (സാമ്പാര്‍, രസം, മോര്, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍ ) ഊണ്-പുഴുക്കലരി (സാമ്പാര്‍, രസം, മോര്, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍), ആന്ധ്ര ഊണുകള്‍ക്കും വെജിറ്റബിള്‍ ബിരിയാണി (350 ഗ്രാം) എന്നിവയ്ക്കും പമ്പ, നിലയ്ക്കല്‍, സന്നിധാനം ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 60 രൂപയാണ് വില. പയര്‍, അച്ചാര്‍ എന്നിവ ഉള്‍പ്പെട്ട കഞ്ഞിക്ക് സന്നിധാനത്ത് 35 രൂപയും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 30 രൂപയുമാണ് നിരക്ക്. സന്നിധാനത്ത് കപ്പ 30 രൂപയ്ക്കും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 25 രൂപയ്ക്കും ലഭിക്കും. തൈര് സാദത്തിന് സന്നിധാനത്ത് 45 രൂപയാണ് വില. നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 43 രൂപയാണ് തൈര് സാദത്തിനായി നൽകേണ്ടത്.

തൈര് (ഒരു കപ്പ് ) സന്നിധാനത്ത് 12 രൂപയും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 10 രൂപയുമാണ് വില. പമ്പയിലും നിലക്കലിലും 40 രൂപയുള്ള ലെമൺ റൈസിന് സന്നിധാനത്ത് 43 രൂപയാണ് വിലയിനത്തിൽ ഈടാക്കുക.
വെജിറ്റബിള്‍, ദാല്‍ കറികള്‍ക്ക് 20 രൂപയാണ് വില. തക്കാളി ഫ്രൈയുടെ നിരക്ക് സന്നിധാനം, നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 30 രൂപയാണ്. പായസത്തിന് സന്നിധാനത്ത് 15 രൂപയും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 12 രൂപയുമാണ് നിരക്ക്. തക്കാളി ഊത്തപ്പം, സവാള ഊത്തപ്പം എന്നിവയ്ക്ക് സന്നിധാനത്ത് 55 രൂപയും നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 50 രൂപയുമാണ്

English summary
Sabarimala pilgrimage: food prices fixes by district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X