അധ്വാനിക്കാന്‍ ശേഷിയില്ലാത്ത പട്ടികജാതി വൃദ്ധദമ്പതികള്‍ 'പടിക്ക് പുറത്ത്'

  • Posted By:
Subscribe to Oneindia Malayalam

തിരുത്താന്‍ നല്‍കിയിട്ടും അര്‍ഹരായ നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ പട്ടികക്ക് പുറത്തുതന്നെ. അനര്‍ഹരായ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും മുന്‍ഗണനാപട്ടികയില്‍തന്നെയുണ്ട്. വേങ്ങരയില്‍ കച്ചേരിപ്പടി 118-ാം നമ്പര്‍ റേഷന്‍ കടയില്‍ വിതരണത്തിനെത്തിയ കാര്‍ഡുകളില്‍ വ്യാപകമായ അപാകത കണ്ടതിനാല്‍ 856കാര്‍ഡുകളാണ് തിരിച്ചയച്ചത്. ഇത് തിരുത്തി എത്തിയപ്പോഴും നിരവധി പേര്‍ മുന്‍ഗണനാ പട്ടികയിലിടം നേടിയില്ല.

സൗദിക്കെതിരെ ലബനണ്‍ യുദ്ധം പ്രഖ്യാപിച്ചു? പൗരന്‍മാരോട് ഒഴിഞ്ഞുപോകാന്‍ ബഹ്‌റൈന്‍; പശ്ചിമേഷ്യ കത്തും

കച്ചേരിപ്പടി അരീക്കല്‍ കോളനിയില്‍ താമസിക്കുന്ന 73-കാരനായ മാര്‍ട്ടിനും, 60കാരിയായ ഭാര്യ കാളിയും ഇക്കൂട്ടത്തില്‍ പെടുന്നു. അധ്വാനിക്കാന്‍ ശേഷിയില്ലാത്ത ഇരുവരും എല്ലാ നിലയിലും പട്ടികയില്‍പെടേണ്ടവരാണ്. മക്കളില്ലാത്ത ഇവരുടെ ഏക വരുമാനം നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധിയില്‍ നിന്നും മാര്‍ട്ടിന് ലഭിക്കുന്ന 1100 രൂപ പെന്‍ഷന്‍ മാത്രമാണ്. എന്നാല്‍ റേഷന്‍ കാര്‍ഡില്‍ ഇവര്‍ സര്‍വീസ് പെന്‍ഷനറാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആരുടേയോ അശ്രദ്ധമൂലം വന്ന പിശകിന് വന്‍ വിലയാണ് ഈ കടുംബം നല്‍കി വരുന്നത്.

vengara


കച്ചേരിപ്പടിയിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട വൃദ്ധദമ്പതികളായ മാര്‍ട്ടിനും ഭാര്യ കാളിയും സ്വന്തം വീടിനു മുമ്പില്‍

വേങ്ങര പഞ്ചായത്ത് 2009-ല്‍ തയ്യാറാക്കിയ ബി.പി.എല്‍.ലിസ്റ്റില്‍ 245-ാം നമ്പറായി മാര്‍ട്ടിനും കുടുംബവുമുണ്ട്. പട്ടികജാതി വിഭാഗത്തില്‍ പെട്ട ഇവര്‍ 2009-ല്‍ ഇ.എം.എസ്.ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് താമസിക്കുന്നത്.നേരത്തെ വിതരണത്തിനെത്തിയ കാര്‍ഡുകളില്‍ വ്യാപകമായ അപാകത കണ്ടതിനാല്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് വേങ്ങര പഞ്ചായത്തിലും തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിലും നടന്ന സിറ്റിംഗുകളിലും തങ്ങളുടെ അവസ്ഥ ബോധിപ്പിച്ചിരുന്നുവെങ്കിലും പരിഗണനാര്‍ഹരുടെ കൂട്ടത്തില്‍ ഇവര്‍പെട്ടില്ല. നാല്‍പത് വര്‍ഷം മുമ്പു തിരുവിതാംകൂറില്‍ നിന്നും തൊഴില്‍ തേടി വേങ്ങരയിലെത്തിയ മാര്‍ട്ടിന്‍ കാളിയെ വിവാഹം കഴിച്ച് ഇവിടെ താമസമാക്കിയതാണ്.ഇത്തരത്തില്‍ അര്‍ഹരായിരുന്നിട്ടും പരിഗണന ലഭിക്കാത്ത നിരവധി കുടുംബങ്ങള്‍ പരാതിക്കാരായി അവശേഷിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
SC old couples unable to do work

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്