എസ്ബിഐ ബാങ്കിലേക്ക് തപാലില്‍ ലഭിച്ച പൊതി ഭീതി വിതച്ചു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് എസ്ബിഐ ബാങ്കിലേക്ക് തപാലില്‍ ലഭിച്ച പൊതി ഭീതി വിതച്ചു. പൊലീസിനെയും വട്ടം കറക്കി. ഉച്ചയോടെയാണ് ബാങ്കിന്റെ വിലാസത്തില്‍ തപാലില്‍ പൊതിയെത്തിയത്. മലപ്പുറത്ത് നിന്നുള്ള വിലാസത്തിലായിരുന്നു പൊതി. ഈ വിലാസം ബാങ്ക് അധികൃതരില്‍ സംശയത്തിനിടയാക്കി.

ബോംബ് എന്ന് സംശയിച്ച് പൊലീസില്‍ വിവരമറിയിച്ചു. കാസര്‍കോട് എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി പൊതി എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെ മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് പരിശോധിച്ചപ്പോള്‍ ബീപ് ശബ്ദം അടിച്ചു. ഇത് പൊലീസിനെയും ആശങ്കയിലാക്കി. തുടര്‍ന്ന് പൊലീസ് നായ പരിശോധിച്ചു.

bank

പൊതി അഴിച്ചു നോക്കിയപ്പോഴാണ് ആശങ്ക ഒഴിവായത്. ആറു പാക്കറ്റ് ബിസ്‌കറ്റുകളും എഴുതിവെച്ച കടലാസുകളുമായിരുന്നു അകത്ത്. താന്‍ മലപ്പുറം സ്വദേശിയാണെന്നും ബിസിനസ് തകര്‍ന്നുവെന്നുമൊക്കെയാണ് കടലാസില്‍ എഴുതിയിട്ടുള്ളത്. എന്നാല്‍ പൊതി കാസര്‍കോട്ട് നിന്ന് തന്നെ അയച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതേ കുറിച്ച് അന്വേഷിച്ച് വരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Scared of the package received in SBI

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്