പോലീസ് സ്റ്റേഷനിൽ കാട് മൂടി കിടക്കുന്ന വാഹനങ്ങൾ കൂടുമ്പോൾ ആർക്കാണ് ലാഭം

  • Posted By:
Subscribe to Oneindia Malayalam

കാസർഗോഡ്: കാസറഗോഡ് പോലീസ് സ്റ്റേഷൻ വളപ്പിൽ തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടി കൂടി വരികയാണ്. ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുന്ന വാഹങ്ങൾ സൃഷ്ട്ടിക്കുന്ന പരിസ്ഥി പ്രശനങ്ങളും ഏറെയാണ്. കോടികൾ കുടക്കി വാങ്ങുന്ന വാഹങ്ങളാണ് പോലീസ് സ്റ്റേഷൻ വളപ്പിൽ ആർക്കും വേണ്ടാതെ കാട് മൂടി കിടന്ന് നശിക്കാൻ തുടങ്ങിട്ട് കാലമേറെയായി .നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വാഹനങ്ങൾ നശിക്കാനിടയാകുന്ന ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ കോടതിയും സർക്കാരും ഇടപെടണം. 500 ഓളം വാഹനങ്ങളുമാണ് കാസറഗോഡ് ടൗൺ പോലീസ് സ്റ്റേഷനിലും വിദ്യാനഗർ സ്റ്റേഷനിലുമായി കാട് മൂടി നശിക്കുന്നത്.

രണ്ടര വർഷത്തെ പ്രണയം, വിവാഹത്തിന് ഒരേ ഒരു തടസ്സം.. കാസർകോട്ടെ കമിതാക്കൾ ഒന്നിക്കാൻ കണ്ടെത്തിയ വഴി!

വെയിലും മഴയും കൊണ്ട് വർഷങ്ങളോളം ഈ വളപ്പിലുള്ള വാഹനങ്ങൾ ഏറെയാണ്. ലോറി, ബൈക്, കാർ,മിനി ലോറി,സുമോ അങ്ങനെ പോകുന്നു വാഹനങ്ങൾ. പൂർണമായും ഉപയോഗ ശൂന്യമായ വാഹങ്ങൾ കൂടി കിടക്കുന്നത് കൊണ്ട് ആർക്കാണ് ലാഭം.

pic

വണ്ടി ഉടമയ്‌ക്കോ അതോ അധികാരികൾക്കോ.വാഹനങ്ങൾ കുറ്റം ചെയ്യുന്നില്ല.നിയമം ലംഘിച്ച ആളെയാണ് ശിക്ഷിക്കേണ്ടത്. ഒന്നുകിൽ ഈ വാഹനങ്ങൾ സർക്കാർ ഏറ്റെടുക്കണം അല്ലെങ്കിൽ വാഹനങ്ങൾ വിട്ട് നൽകണം. ആർക്കും ഉപയോഗമില്ലാതെ ഇങ്ങനെ നശിക്കാൻ അനുവദിക്കരുത്.

English summary
seized vehicles in police station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്