ദിലീപിന് പിന്തുണയേറുന്നു ? ഇത്തവണ പിന്തുണയുമായെത്തിയത് സാക്ഷാല്‍ നെയ്മര്‍!! കേരളം ഞെട്ടി!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് പിന്തുണയേകാന്‍ പിആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനകള്‍ പുറത്തുവരുന്നതിനിടെ ഞെട്ടിക്കുന്ന വാര്‍ത്ത. ബ്രസീല്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം നെയ്മര്‍ ദിലീപിനു പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് നെയ്മര്‍ ദിലീപിനെ പിന്തുണയറിയിച്ചതത്രേ. കേസില്‍ കുടുങ്ങിയ പ്രതിച്ഛായക്കു മങ്ങലേറ്റ ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് ദിലീപിന് അനുകൂല പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുന്നത്.അതിനിടെയാണ് നെയ്മറുടെ പേരിലെ പോസ്റ്റ്.

ഗ്രേറ്റ് ഫാദര്‍ ആസ്വദിച്ച് തടവുപുള്ളികള്‍...ദിലീപ് വന്നില്ല!! കാരണം, ജയിലില്‍ നടന്നത്...

കേസില്‍ നിര്‍ണായക വഴിത്തിരിവ്...മെമ്മറി കാര്‍ഡ് ലഭിച്ചു!! കിട്ടിയത് അയാളുടെ പക്കല്‍ നിന്ന്!!

നെയ്മര്‍ ഡാ സില്‍വയെന്ന പേരില്‍

നെയ്മര്‍ ഡാ സില്‍വയെന്ന പേരില്‍

നെയ്മര്‍ ഡാ സില്‍വയെന്ന നെയ്മറുടെ തന്നെ യഥാര്‍ഥ പേരിലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് വന്നിരിക്കുന്നത് എന്നതാണ് രസകരം. ട്രോളുകളുടെ ഗ്രൂപ്പായ ട്രോള്‍ റിപബ്ലിക്കിലെ പോസ്റ്റാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റിലെ വിനുവിനെ തെറിവിളിച്ച് മാസ്സ് കാണിക്കുന്ന നടി അനിതാ നായര്‍...ഒറ്റവാക്കില്‍ പറഞ്ഞാല്‍ പൊളിച്ചുവെന്നായിരുന്നു പോസ്റ്റിലുള്ളത്.

ഇങ്ങനെയും പ്രചാരണമോ ?

ഇങ്ങനെയും പ്രചാരണമോ ?

നെയ്മറുടെ പേരില്‍ പ്രചരിക്കുന്ന ഈ വ്യാജ പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ ഇതിനകം തരംഗമായിട്ടുണ്ട്. വ്യാജ പേരുണ്ടാക്കി അതേ പേരില്‍ ഏതോ വിരുതനാണ് പോസ്റ്റ് ഇട്ടതെന്ന് എല്ലാവര്‍ക്കും മനസ്സിലായെങ്കിലും അതും ആഘോഷിക്കുകയാണ് ദിലീപിനെ പിന്തുണയ്ക്കുന്ന വിഭാഗം.

 ദിലീപ് അനുകൂല മുദ്രാവാക്യം

ദിലീപ് അനുകൂല മുദ്രാവാക്യം

സോഷ്യല്‍ മീഡിയകള്‍ വഴി മാത്രമല്ല പരസ്യമായിട്ടും ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ വ്യാപകമായി ശ്രമം നടക്കുന്നതായി പോലീസിനു മനസ്സിലായിട്ടുണ്ട്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു.

 താരങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം

താരങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം

ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിക്കാന്‍ താരങ്ങള്‍ക്കു മേലും സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം. മുന്‍നിര താരങ്ങളോടാണേ്രത ഇങ്ങനെ ആവശ്യപ്പെട്ടിരിക്കുന്നത്.

സിനിമാമേഖലയില്‍ നിന്നുതന്നെ

സിനിമാമേഖലയില്‍ നിന്നുതന്നെ

സിനിമാമേഖലയില്‍ നിന്നു തന്നെയുള്ളവരാണ് ഇത്തരത്തില്‍ ദിലീപിന് അനുകൂലമായി പ്രചാരണം നടത്തുന്നതിന് പിന്നിലെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല.

അനുകൂല മുദ്രാവാക്യം വിളി

അനുകൂല മുദ്രാവാക്യം വിളി

ശനിയാഴ്ച ആലുവ സബ് ജയിലില്‍ ദിലീപിനെ കൊണ്ടുവന്നപ്പോള്‍ ചിലര്‍ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു.ഒരു ജ്വല്ലറി ഉടമയും പെരുമ്പാവൂരില്‍ നിന്നുള്ള ഒരു യുവ നിര്‍മാതാവും ഇവര്‍ക്കു പിന്നിലുള്ളതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അറസ്റ്റ് സംശയത്തിന്റെ പേരിലാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനഹിതമാണെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

English summary
Fake post in the name of neymar supporting dileep in facebook.
Please Wait while comments are loading...