ക്ഷേത്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ നിലനിർത്തിയേക്കും; ബോർഡിലെ അനാവശ്യ തസ്തികകൾ വെട്ടിച്ചുരുക്കും
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ സ്ട്രോങ്ങ് റൂമുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ബോർഡ് തീരുമാനമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസു. കരുതൽ ശേഖരത്തിലുള്ള സ്വർണ്ണം റിസർവ് ബാങ്കിലേക്ക് മാറ്റിയാലും ചില ക്ഷേത്രങ്ങളിൽ നിത്യേന ഉപയോഗിക്കുന്ന സ്വർണാഭരണങ്ങളും മറ്റ് അനുബന്ധ വസ്തുക്കളും സൂക്ഷിക്കേണ്ടതായി വരും.
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

അതേ സമയം, സ്ട്രോങ്ങ് റൂമുകൾ പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്നും ബോർഡ്തലത്തിൽ ചർച്ച ചെയ്ത ശേഷം ഇതിനെക്കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അനാവശ്യ തസ്തികകൾ കുറയ്ക്കുന്നത് സംബന്ധിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണവും, തിരുവാഭരണവും അടക്കമുള്ള ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം സൂക്ഷിക്കുന്ന മുറിയാണ് സ്ട്രോങ്ങ് റൂം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ അഞ്ഞൂറ് കിലോ സ്വർണ്ണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണയം വയ്ക്കാൻ റിസർവ് ബാങ്കിലേക്ക് മാറ്റുന്നത് ബോർഡ് ആലോചിക്കുന്നുണ്ട്. അങ്ങനെ വിലപ്പിടിപ്പുള്ള വസ്തുക്കൾ മാറ്റുന്ന സ്ഥിതിയുണ്ടായാൽ സ്ട്രോങ്ങ് റൂമുകൾ പൂട്ടുമോയെന്നതാണ് പ്രധാനം.
വിശേഷദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ ചാർത്തുന്ന സ്വർണാഭരണങ്ങൾ ദീർഘദൂര സ്ഥലത്തേക്ക് മാറ്റുന്നതിന് തടസ്സമുണ്ട്. ഇങ്ങനെ മാറ്റിയാൽ ഇത് ക്ഷേത്രത്തിലേക്ക് ഉപയോഗിക്കാനായി കൊണ്ടുവരുന്നതിന് പൊലീസിൻ്റെയും ദേവസ്വം ബോർഡിൻ്റെയും അടക്കമുള്ള സർക്കാർ വിഭാഗങ്ങളുടെ അകമ്പടി വേണ്ടിവരും.

വിശേഷാൽപൂജകൾ നടത്തുന്നതിന് പോലും ഇത്തരം ക്രമീകരണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. ഈ സാഹചര്യത്തിൽ ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ബോർഡ് തലത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രസിഡൻ്റ് എൻ വാസു വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ബോർഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും നിത്യവും സ്വർണാഭരണങ്ങൾ ചാർത്തി പൂജ നടത്തേണ്ടതായി വരാറുണ്ട്. പല ഗ്രൂപ്പുകളിലും നിലവിൽ ഓരോ സ്ട്രോങ്ങ് റൂം വീതമാണുള്ളത്. എന്നാൽ മേജർ ക്ഷേത്രങ്ങൾ ഉള്ളിടത്ത് ചിലയിടങ്ങളിൽ ഒന്നിലധികവും ഉണ്ട്.

ചില ക്ഷേത്രങ്ങളിൽ ഡ്യൂട്ടിക്കായി സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ ദേവസ്വം ജില്ലയ്ക്കും ഒന്നോ രണ്ടോ സ്ട്രോങ്ങ് റൂമുകൾ മാത്രമേ വേണ്ടി വരികയുള്ളൂ. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബോർഡ് യോഗം കൂടി തീരുമാനമെടുത്ത ശേഷമായിരിക്കും പുറപ്പെടുവിക്കുക.
അതേ സമയം, സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ദേവസ്വംബോർഡിൽ അനാവശ്യ തസ്തികകളുണ്ടോ എന്നുള്ള കാര്യം പഠനം നടത്തി പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് വ്യക്തമാക്കി. ദേവസ്വം ബോർഡിൻറെ കീഴിൽ ശബരിമലയിൽ നിന്നുള്ള വരുമാനമാണ് ബോർഡിന് ഏക ആശ്രയം.

സാമ്പത്തിക പ്രതിസന്ധി ബോർഡിനെ അലട്ടുന്നുണ്ട്. ആവശ്യമില്ലാത്ത തസ്തികകൾ കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായും എൻ വാസു വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. സുരക്ഷാ മേഖലയിലുൾപ്പെട്ട സ്ഥലമായതിനാൽ ദേവസ്വത്തിലെ ഉന്നതഉദ്യോഗസ്ഥർക്കും വിജിലൻസ് വിഭാഗത്തിനും പ്രത്യേകം ജീവനക്കാർക്കും മാത്രമാണ് തിരുവാഭരണം അടക്കമുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിലേക്ക് പ്രവേശനമുള്ളത്.
അച്ഛനൊപ്പം നിറഞ്ഞ് ചിരിച്ച് മീനാക്ഷി, ഒപ്പം അനിയത്തിയും കാവ്യയും, ദിലീപിന്റെ കുടുംബചിത്രം വൈറൽ
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications