ടി പത്മാനാഭൻ ഇടക്കാലത്ത് എഴുത്ത് നിർത്താൻ കാരണം? എഴുത്തുകാർക്കെല്ലാം ആർത്തി! എംടി നായർ ജാതിവാദിയല്ല!

  • By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ ഒരു നായര്‍ ജാതിവാദിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദഹത്തെ ജാതിവാദിയായും മുസ്ലീം വിരുദ്ധനായി ആരും അവതരിപ്പിക്കേണ്ടെന്നും പ്രമുഖ എഴുത്തുകാരന്‍ ടി പത്മനാഭന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി താഹ മാടായി നടത്തിയ അഭിമുഖത്തിലായിരുന്നു ടി. പത്മനാഭന്‍ എംടിയെ കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം താൻ ഇടക്കാലത്ത് എഴുത്ത് നിർത്താൻ കാരണം ചുറ്റുമുള്ള എഴുത്തുകാരുടെ ആര്‍ത്തി കണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എംടി വാസുദേവന്‍ നായര്‍ ജാതി വാദിയോ മുസ്ലിം വിരുദ്ധനോ അല്ല. എംടി വാസുദേവന്‍ നായരുമായി ഒട്ടേറെ കാര്യങ്ങളില്‍ ഭിന്നാഭിപ്രായമുള്ള ആളാണ് ഞാന്‍. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തനുമായിരുന്നില്ല. എന്നാല്‍ സത്യസന്ധമായിട്ടു പറയാം, എംടി ഒരു നായര്‍ ജാതി വാദിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരങ്ങള്‍ക്കുവേണ്ടി വൃത്തികെട്ട കളികള്‍ മുമ്പുമുണ്ടായിരുന്നു. പല കുറുക്കുവഴികളിലൂടെയും പോയിട്ടാണ് എഴുത്തുകാരില്‍ പലരും ഇന്ന് അവാര്‍ഡ് നേടിയെടുക്കുന്നത്. ഈ അടുത്തകാലത്ത് പുരസ്‌കാരങ്ങളുടെ രാഷ്ട്രീയം കൂടി ചര്‍ച്ചയാവുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അക്ഷേപിക്കുക എന്നത് തുടർ പ്രക്രിയ

അക്ഷേപിക്കുക എന്നത് തുടർ പ്രക്രിയ

വ്യക്തിയേയും എഴുത്തുകാരേയും ജാതീയമായി ആക്ഷേപിക്കുക എന്നത് തുടര്‍ പ്രക്രീയ ആണെന്ന് പത്മനാഭന്‍ പറയുന്നു. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. ഇപ്പോള്‍ കാണുന്ന ഒരു പ്രവണത എന്താണെന്ന് വെച്ചാല്‍ ഒരു കാര്യം എഴുതുമ്പോള്‍ അല്ലെങ്കില്‍ പറയുമ്പോള്‍ അതില്‍ ദളിത് വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ മുസ്ലീം വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ ഹിന്ദുവിരുദ്ധമായി എന്തെങ്കിലും കിട്ടുമോ സ്ത്രീ വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ എന്നിങ്ങനെ ചികഞ്ഞുനോക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ദളിത് വിരുദ്ധൻ

ദളിത് വിരുദ്ധൻ

അദ്ദേഹം ദളിത് വിരുദ്ധനാണ് എന്ന് പറഞ്ഞ് കുറേ കൊല്ലങ്ങള്‍ക്ക് മുന്‍പ്, അദ്ദേഹം സാഹിത്യ അക്കാദമിയുടെ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ അക്കാദമിയുടെ കവാടത്തിന് മുന്‍പില്‍ ദളിത് ബന്ധുക്കള്‍ എന്നവകാശപ്പെടുന്ന കുറേപ്പേര്‍ സത്യാഗ്രഹമിരുന്ന സംഭവമുണ്ട്. ഇതില്‍ പ്രതിഷേധിച്ചും ഖേദം പ്രകടിപ്പിച്ചുകൊണ്ട് സാറാ ജോസഫ് അന്ന് പ്രസ്താവന ഇറക്കിയിരുന്നുവെന്നും ടി പത്മനാഭൻ കൂട്ടിച്ചേർത്തു.

പുതിയ കഥകൾ മനസിലാകുന്നില്ല

പുതിയ കഥകൾ മനസിലാകുന്നില്ല

പുതിയ എഴുത്തുകാരില്‍ പലരുടെയും കഥകള്‍ വായിച്ചാല്‍ എനിക്ക് മനസ്സിലാവില്ല. ആരുടെയും പേര് പറയുന്നില്ല. ഇനി അവരും ആരാധകരും വന്ന് എന്റെ തനന്തയ്ക്ക് പറയേണ്ടയെന്നും അദ്ദേഹം പരിഹസിച്ചു.

ചില കഥകൾ ഇരുമ്പു കൂടമെടുത്ത് മൂർധാവിൽ അടിക്കുന്നതുപോലെ

ചില കഥകൾ ഇരുമ്പു കൂടമെടുത്ത് മൂർധാവിൽ അടിക്കുന്നതുപോലെ


ഒരു ഇരുമ്പുകൂടമെടുത്ത് മൂര്‍ധാവില്‍ അടിക്കുന്നതുപോലെയാണ് പല പുതിയ എഴുത്തുകാരുടെയും കഥകള്‍.. എന്നാല്‍ എല്ലാവരുടേതും അങ്ങനെയല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. സംഘപരിവാറിനെതിരെ എഴുത്തുകാര്‍ ശക്തമായി പ്രതിരോധം തീര്‍ക്കേണ്ട കാലമാണ്. കേരളത്തിലെ എഴുത്തുകാര്‍ക്ക് എത്രമാത്രം സംഘവിരുദ്ധബോധമുണ്ട്? എന്നും അദ്ദേഹം ചോദിച്ചു.

English summary
T Padmanabhan about MT Vasudevan Nair

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്