ബന്ധു ചതിച്ചു, 16കാരിക്ക് നേരിടേണ്ടി വന്നത് ദുരിത ദിനങ്ങള്‍

 • Written By: Vaisakhan
Subscribe to Oneindia Malayalam
cmsvideo
  ആലപ്പുഴയിൽ ബന്ധുവായ സ്ത്രീ 16 കാരിയെ കാഴ്ചവെച്ചത് ഉന്നതർക്ക്

  ആലപ്പുഴ: മാതാപിതാക്കള്‍ രോഗികളായ സാഹചര്യം മുതലെടുത്ത് ബന്ധുവായ സ്ത്രീ ചതിച്ചപ്പോള്‍ 16കാരിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം. കഴിഞ്ഞ ദിവസം മാത്രമാണ് പെണ്‍കുട്ടിയുടെ ദുരിത കഥ പുറം ലോകമറിഞ്ഞത്.

  ആലപ്പുഴയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് വികലാംഗനാണ്. അമ്മ രോഗിയും. ഇവര്‍ക്ക് കാര്യമായ വരുമാനമില്ലാത്തതിനാല്‍ സഹായിക്കാമെന്നേറ്റ ബന്ധു യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്നും അതിന് വഴങ്ങാത്തതിനാല്‍ പലര്‍ക്കും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നുമാണ് സൂചന. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഈ സ്ത്രീയെ പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

  ചതിച്ചത് ബന്ധു

  ചതിച്ചത് ബന്ധു

  അകന്ന ബന്ധു ആദ്യം ജോലി തരാമെന്ന് പറഞ്ഞാണ് ഈ പെണ്‍കുട്ടിയെ ഒപ്പം കൂട്ടിയത്. എന്നാല്‍ ഇവര്‍ പെണ്‍കുട്ടിയെ തന്ത്രപരമായി ഉപയോഗിക്കുകയും പലര്‍ക്കും കാഴ്ച്ചവെക്കുകയും ചെയ്തു. സമ്പന്നരുമായിട്ടായിരുന്നു ഇവരുടെ ഇടപെടലുകളില്‍ അധികവും. സംഭവത്തില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

  നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

  നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

  നിത്യേന ബന്ധു വന്ന് പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് കണ്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. ഇവര്‍ ബന്ധുവായി പുന്നപ്ര സ്വദേശി ആതിരയെ തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ അവര്‍ സത്യം പറയുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ആതിരയെ പൊലിസില്‍ ഏല്‍പ്പിച്ചതും. പെണ്‍കുട്ടിയുടെ അനുവാദമില്ലാതെയാണ് കൊണ്ടുപോകുന്നത് എന്നും മനസിലായിട്ടുണ്ട്.

  സൂര്യനെല്ലി കേസിന് സമാനം

  സൂര്യനെല്ലി കേസിന് സമാനം

  പെണ്‍കുട്ടിക്കുണ്ടായ അനുഭവം സൂര്യനെല്ലി കേസ് പോലെയാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധു ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇവര്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ചവച്ചിരുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. വന്‍കിടകാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

  പോലീസിനും പങ്ക്

  പോലീസിനും പങ്ക്

  തന്നെ പീഡിപ്പിച്ചവരില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്ലിലെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്റെ പേരും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. ഇയാളെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മാരാരിക്കുളത്തെ റിസോര്‍ട്ടില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് വനിത എസ് ഐക്ക് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്.

  പോക്‌സോ ചുമത്തി, പ്രതികള്‍ കുടുങ്ങും

  പോക്‌സോ ചുമത്തി, പ്രതികള്‍ കുടുങ്ങും

  പെണ്‍കുട്ടിയുടെ മൊഴി ഗൗരവത്തോടെയാണ് പോലീസ് ഏറ്റെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ചോദ്യം ചെയ്ത ശേഷം പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പെണ്‍കുട്ടിയുടെ ബന്ധുവിനെ പോലീസില്‍ ഏല്‍പ്പിച്ച നഗരസഭാ കൗണ്‍സിലറെയും നാട്ടുകാരുടെയും മൊഴികളും നിര്‍ണായകമാവും. പ്രതികള്‍ക്കെല്ലാം കടുത്ത ശിക്ഷ ലഭിക്കുമെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  teenager molested by several persons

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്