നാണം കെടുത്തി, നാണംകെട്ട് ഒടുവില്‍ ചാണ്ടി പെട്ടു; പിടിച്ചുനില്‍ക്കാനാകാതെ രാജി... അടുത്തത് പിണറായി?

Subscribe to Oneindia Malayalam
cmsvideo
  തോമസ് ചാണ്ടി പുറത്തേക്ക്, രാജി ഗത്യന്തരമില്ലാതെ | Oneindia Malayalam

  തിരുവനന്തപുരം: ഏറെ നാളായി ഗുരുതര ആരോപണങ്ങള്‍ നേരിട്ട് വരികയായിരുന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി ഒടുവില്‍ രാജിവച്ചു. കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം വന്നതോടെയാണ് മന്ത്രിയുടെ രാജി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജിവച്ച് ഒഴിയേണ്ടി വന്ന രണ്ടാമത്തെ എന്‍സിപി മന്ത്രിയാണ് തോമസ് ചാണ്ടി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും രാജിവക്കണം എന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നുന്നത്.

  എൻസിപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയതിന് ശേഷം പാർട്ടി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ ആണ് സെക്രട്ടേറിയറ്റിൽ എത്തി രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.

  തോമസ് ചാണ്ടിയുടെ ഉടമസ്ഥതയില്‍ ഉള്ള കുട്ടനാട്ടിലെ വാട്ടര്‍ വേള്‍ഡ് റിസോര്‍ട്ട് ഭൂമി നികുത്തിയതില്‍ ക്രമക്കേടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടി കോടതിയില്‍ വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അവസരം നല്‍കിയിട്ടും തോമസ് ചാണ്ടി അത് ഉപയോഗിച്ചില്ല.

  ഹര്‍ജി പരിഗണിക്കാന്‍ തുടങ്ങവേ തന്നെ രൂക്ഷമായ വിമര്‍ശനം ആയിരുന്നു തോമസ് ചാണ്ടിക്കെതിരെ കോടതി ഉന്നയിച്ചത്. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാകും എന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു ഹര്‍ജി പിന്‍വലിക്കാന്‍ അവസരം നല്‍കിയത്.

  കഴിഞ്ഞ ദിവസം  കോടതി പരാമര്‍ശം വന്നിട്ടും തോമസ് ചാണ്ടി ഉടൻ രാജിവയ്ക്കാൻ തയ്യാറായില്ല. സിപിഐ മന്ത്രിമാരുടെ കടുത്ത പ്രതിഷേധത്തിനിടയിലും മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാത്രമായിരുന്നു രാജി. 

  ആവശ്യം ഇങ്ങനെ

  ആവശ്യം ഇങ്ങനെ

  കായല്‍ കൈയ്യേറ്റം സംബന്ധിച്ച ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ തന്നെ ആയിരുന്നു ചാണ്ടിക്കെതിരെ ഹൈക്കോടതി ഉന്നയിച്ചത്. മന്ത്രി തന്നെ എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കും എന്ന ഭരണഘടനാ പ്രശ്നവും കോടതി ഉന്നയിച്ചു.

  ഹര്‍ജി തള്ളി

  ഹര്‍ജി തള്ളി

  തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. രാജി വയ്ക്കുന്നതാവും ഉചിതം എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. അല്ലാത്ത പക്ഷം തോമസ് ചാണ്ടി ഉദ്ദേശിക്കുന്ന രീതിയില്‍ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. റിപ്പോര്‍ട്ട് തിരുത്തുന്നത് സംബന്ധിച്ച് തോമസ് ചാണ്ടിക്ക് വേണമെങ്കില്‍ ജില്ലാ കളക്ടറെ സമീപിക്കാം എന്നും കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്.

  എല്‍ഡിഎഫില്‍ പ്രശ്നം

  എല്‍ഡിഎഫില്‍ പ്രശ്നം

  കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗം തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കോടതി ഹര്‍ജി പരിഗണിച്ചതിന് ശേഷം ഇക്കാര്യം പരിഗണിക്കാം എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ഇടത് മുന്നണി സര്‍ക്കാരിന് ഏറ്റവും ചീത്തപ്പേരുണ്ടാക്കിയ സംഭവം തന്നെ ആയിരുന്നു തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റം. സിപിഐ അതി ശക്തമായി തന്നെ ഇക്കാര്യത്തില്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

  പിണറായിയും കൈവിട്ടോ?

  പിണറായിയും കൈവിട്ടോ?

  തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകും എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്‍സിപി യോഗ തീരുമാനവും ഹൈക്കോടതി വിധിയും പരിശോധിച്ചതിന് ശേഷം തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം സംരക്ഷിച്ച മുഖ്യമന്ത്രിയും ചാണ്ടിയെ കൈവിടുന്നു എന്ന സൂചന തന്നെ ആയിരുന്നു ഇതിലൂടെ നല്‍കപ്പെട്ടത്.

  എന്‍സിപി യോഗം

  എന്‍സിപി യോഗം

  എന്‍സിപി യോഗത്തില്‍ ചാണ്ടിയുടെ രാജിക്ക് വേണ്ടി സമ്മര്‍ദ്ദം ഉയര്‍ന്നിരിന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്ടിങ് പ്രസിഡന്‍റ് പീതാംബരന്‍ മാസ്റ്റര്‍ ചാണ്ടിക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. തീരുമാനം പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എടുക്കും എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തു അദ്ദേഹം.

  ഹണിട്രാപ്പിന് ശേഷം

  ഹണിട്രാപ്പിന് ശേഷം

  മംഗളം ഹണി ട്രാപ്പ് വിവാദത്തില്‍ ആയിരുന്നു എകെ ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. എന്നാല്‍ അന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുന്നതിന് മുന്പ് തന്നെ ശശീന്ദ്രന്‍ രാജിക്കത്ത് നല്‍കുകയായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ എന്‍സിപി മന്ത്രിയാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് രാജിവച്ചിരിക്കുന്നത്.

  കോടതി വിധി കിട്ടിയതിന് ശേഷം

  കോടതി വിധി കിട്ടിയതിന് ശേഷം

  നവംബര്‍ 15 ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു തോമസ് ചാണ്ടി. എന്നാല്‍ ക്ലിഫ് ഹൗസില്‍ നിന്ന് പുറത്ത് വന്നപ്പോഴും രാജി പ്രഖ്യാപനം നടത്തിയില്ല. കോടതി ഉത്തരവ് പരിശോധിച്ചതിന് ശേഷം മുഖ്യമന്ത്രി തീരുമാനിക്കും എന്നായിരുന്നു ചാണ്ടിയുടെ വിശദീകരണം. മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കുമെന്ന വെല്ലുവിളിയും ചാണ്ടി നടത്തി.

  സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നു

  സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നു

  എന്നാല്‍ മന്ത്രിസഭ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നായിരുന്നു പ്രതിഷേധിച്ചത്. സര്‍ക്കാരിനെതിരെ മന്ത്രി തന്നെ ഹര്‍ജി നല്‍കിയത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കഴിഞ്ഞ ദിവസം കോടതി വിലയിരുത്തിയിരുന്നു. സിപിഐ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ആയിരുന്നു തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഉയര്‍ത്തിയിരുന്നത്.

  ആരോപണങ്ങള്‍ മുന്പും

  ആരോപണങ്ങള്‍ മുന്പും

  മുന്പും ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ആളാണ് തോമസ് ചാണ്ടി. എംഎല്‍എ എന്ന നിലയ്ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കോടികള്‍ ചികിത്സാ ചെലവായി എഴുതി എടുത്ത സംഭവം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. കോടീശ്വരനായ തോമസ് ചാണ്ടി എന്തിനാണ് സര്‍ക്കാര്‍ പണം ഇതിനായി കൈപ്പറ്റിയത് എന്നായിരുന്നു അന്ന് ഉയര്‍ന്ന ചോദ്യം.

  രാഷ്ട്രീയ പ്രവേശനം

  രാഷ്ട്രീയ പ്രവേശനം

  തോമസ് ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം തന്നെ ഏറെ വിവാദത്തിന് വഴിവച്ചതായിരുന്നു. കെ മുരളീധരന്‍ ഡിഐസി രൂപീകരിച്ച കാലത്ത് ആയിരുന്നു തോമസ് ചാണ്ടിക്ക് ആദ്യമായി നിയമസഭ സീറ്റ് അനുവദിക്കപ്പെട്ടത്. അന്ന് അത് പേയ്മെന്‍റ് സീറ്റ് ആണ് എന്ന രീതിയില്‍ വലിയ പ്രചാരണത്തിന് വഴിവച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് തോമസ് ചാണ്ടി അന്ന് ഞെട്ടിക്കുകയും ചെ

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Finally Thomas Chandy resigns from Transport Minister post after continuous allegations

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്