'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക്
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ ചോദ്യം ചെയ്ത് മുൻ ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. വർഷത്തിൽ രണ്ട് എൽപിജി സിലിണ്ടറുകൾ നൽകുമെന്നുളള വാഗ്ദാനം വോട്ട് ചുളുവിൽ തട്ടിയെടുക്കാമെന്നുളള കുബുദ്ധിയാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.
എല്ലാ മലയാളികൾക്കും ആയുഷ്മാൻ ഭാരത്, 3000 രൂപ ക്ഷേമ പെൻഷൻ പോലുളള പ്രഖ്യാപനങ്ങളേയും തോമസ് ഐസക് ചോദ്യം ചെയ്യുന്നു. മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞത് പോലെയാണ് ബിജെപിയുടെ വാഗ്ദാനങ്ങളെന്നും തോമസ് ഐസക് പരിഹസിച്ചു.
തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം: '' മോദിയുടെ പിടിപ്പുകേട് പാചകവാതകത്തെ ഇന്ത്യാ രാജ്യത്ത് അപൂർവ്വ വസ്തുവാക്കി മാറ്റിയിട്ടുണ്ട്. ഇതൊരു അവസരമാക്കാനാണ് കേരളത്തിലെ ബിജെപിക്കാരുടെ ശ്രമം. അതുകൊണ്ട് അവരുടെ മുഖ്യ ഗ്യാരണ്ടി "പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് എൽപിജി സിലിണ്ടറുകൾ നൽകും" എന്നതാണ്. പാചകവാതകം കിട്ടാതെ പൊറുതിമുട്ടിയിരിക്കുന്നവരുടെ വോട്ട് ഇത്തരത്തിൽ ചുളുവിൽ തട്ടിയെടുക്കാമെന്നാണ് ബിജെപിയുടെ കുബുദ്ധി കേന്ദ്രങ്ങൾ അവസാനം എത്തിച്ചേർന്നിരിക്കുന്നത്. വികസിത കേരളത്തിലേക്കുള്ള പാത ഗംഭീരം തന്നെ!

ആരോഗ്യം സംബന്ധിച്ച ഏറ്റവും വലിയ വാഗ്ദാനം "ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മലയാളികൾക്കും ലഭ്യമാക്കും" എന്നതാണ്. അത് എങ്ങനെയാണ്? ഈ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ബിപിഎൽ കുടുംബങ്ങൾക്കേ കേന്ദ്ര സഹായമുള്ളൂ. കേരളത്തിൽ 12 ലക്ഷം കുടുംബങ്ങൾക്ക്. ആയുഷ്മാൻ ഭാരത് പദ്ധതിയിലുള്ളത്. കേരളം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെന്ന പേരിൽ മറ്റൊരു 30 ലക്ഷം കുടുംബങ്ങൾക്കുകൂടി ആരോഗ്യ പരിരക്ഷ നൽകുകയാണ് ചെയ്യുന്നത്. അപ്പോഴാണ് ആയുഷ്മാൻ ഭാരത് എല്ലാവർക്കും കൊടുക്കാൻ കേരളത്തിലെ ബിജെപിക്കാർ ഇറങ്ങുന്നത്. മിനിമം പദ്ധതി എന്താണ് എന്നെങ്കിലും പഠിക്കണ്ടേ?
- 1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ
- കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം
- 'ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നത്, പിതാക്കൻമാർ ഊളത്തരം പറയുന്നു';പിസി ജോർജ്
- 'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ
- വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം!
ക്ഷേമ പെൻഷൻ സംബന്ധിച്ചുള്ള വാഗ്ദാനമാണ് മറ്റൊരു തമാശ: "പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകൾക്കും, വിധവകൾക്കും, 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷൻ വഴി നൽകും." കേരളത്തിൽ ഇന്ന് നിലവിലുള്ള ക്ഷേമ പെൻഷൻ 60 വയസ് കഴിഞ്ഞ പുരുഷന്മാർക്കും സ്ത്രീകൾക്കും ഉണ്ട്. അത് "ഗൃഹനാഥകൾക്കും, വിധവകൾക്കും, 70 വയസ്സിന് മുകളിലുള്ള" മുതിർന്ന പുരുഷന്മാർക്കും ആയി ചുരുക്കാനാണ് ബിജെപിയുടെ പരിപാടി. ഇപ്പോൾ എല്ലാവർക്കും ലഭിക്കുന്ന 2000 രൂപ പെൻഷൻ 3000 രൂപയ്ക്ക് മുകളിലേക്ക് ഉയർത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. അപ്പോഴാണ് 70 വയസ് കഴിഞ്ഞവർക്ക് മാത്രമുള്ള 3000 രൂപയുമായി ബിജെപി വന്നിരിക്കുന്നത്.
അടുത്തത്, "സർക്കാർ വിദ്യാലയങ്ങളിൽ ഐച്ഛികമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കും" എന്നതാണ്. കേരളത്തിൽ ഇപ്പോൾ തന്നെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചാൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും ആരംഭിക്കാം. നല്ലൊരു പങ്ക് സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം നിലവിലുണ്ട്. പിന്നെ എന്താണാവോ ബിജെപി പുതിയതായി വാഗ്ദാനം ചെയ്യുന്നത്? കേരളത്തിലെ അതിവേഗ റെയിൽപ്പാത പദ്ധതിയായ കെ-റെയിലിനെതിരെ സമരം ചെയ്ത് കേന്ദ്രത്തെക്കൊണ്ട് പദ്ധതിയെ തുരങ്കം വയ്പ്പിച്ച ബിജെപിയാണ് "തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കും" എന്ന് വാഗ്ദാനം ചെയ്യുന്നത്. എന്തുകൊണ്ടാണ് കാസർഗോഡിനെ വിട്ടുകളഞ്ഞത്?
കൃഷിക്ക് ആകെ കൊടുക്കുന്ന വാഗ്ദാനം "പിന്തുണ ആവശ്യമുള്ള എല്ലാ വിളകൾക്കും താങ്ങുവില (MSP) ഉറപ്പാക്കും" എന്നതാണ്. കേരളത്തിൽ ഇപ്പോൾ റബറിനും നാളികേരളത്തിനും നെല്ലിനും പച്ചക്കറികൾക്കും താങ്ങുവിലകളുണ്ട്. അത് വർദ്ധിപ്പിക്കുമെന്ന് പറയാൻപോലും ബിജെപി തയ്യാറല്ല. ഇങ്ങനെയുള്ള 16 വാഗ്ദാനങ്ങളാണ് വികസിത കേരളത്തിനു വേണ്ടി ബിജെപി നൽകുന്നത്. മല എലിയെ പ്രസവിച്ചു എന്ന് കേട്ടിട്ടുണ്ട്. വികസിത കേരളത്തെക്കുറിച്ച് എന്തൊക്കെ ഗീർവാണങ്ങളാണ് തട്ടിവിട്ടത്. എന്നിട്ട് ഇപ്പോൾ രാജ്യം ഭരിക്കുന്ന പാർടിക്ക് വികസിത കേരളത്തിനുള്ള പ്രകടനപത്രിക എന്ന പേരിൽ ഇറക്കാൻ കഴിഞ്ഞിട്ടുള്ള വാറോല നാണക്കേടാണ്''.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ആസിയാൻ സ്വതന്ത്രവ്യാപാര കരാർ വഴി റബർ കർഷകർക്കുണ്ടായ നഷ്ടം ഒന്നേകാൽ ലക്ഷം കോടിയാണ്';തോമസ് ഐസക് -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
35 സീറ്റ് കിട്ടിയാല് കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ












Click it and Unblock the Notifications