ഗെയില്‍ സമരം; കോണ്‍ഗ്രസില്‍ തമ്മിലടി; സുധീരന്‍ ഒറ്റപ്പെടുന്നു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയില്‍ സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി നടക്കുന്നതായി റിപ്പോര്‍ട്ട്. സമരം ഏറ്റെടുത്തുകൊണ്ട് പ്രഖ്യാപനം നടത്തിയ സുധീരനെ കോണ്‍ഗ്രസ് എ, ഐ വിഭാഗങ്ങള്‍ ഒറ്റപ്പെടുത്തുകയാണ്. സമരം യുഡിഎഫ് ഏറ്റെടുത്തതായാണ് സുധീരന്‍ സമരസ്ഥലം സന്ദര്‍ശിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. എന്നാല്‍, യുഡിഎഫ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

രാജകുടുംബത്തിനിടയിലെ സമവായ ഭരണത്തിന് വിട; സൗദി ഏകാധിപത്യ ഭരണത്തിലേക്ക്‌?

ഇതോടെ, സമരം സംബന്ധിച്ച് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസവും പരസ്യമായി. ചെന്നത്തലയുടെ പരാമര്‍ശത്തിനെതിരെ സുധീരന്‍ പ്രതികരിക്കുകയും ചെയ്തു. പ്രബുദ്ധതയുള്ള ആര്‍ക്കും സമരത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്നാണ് സുധീരന്റെ പ്രതികരണം. ചെന്നിത്തലയുടെ നേതൃത്വത്തില്‍ ജാഥ നടക്കുന്ന സമയമായതിനാല്‍ നേതാക്കള്‍ പരസ്യ പ്രതികരണം വേണ്ടെന്ന് നിര്‍ദ്ദേശം കെപിസിസി നല്‍കിയിട്ടുണ്ട്.

gail

കോഴിക്കോട് മുക്കത്ത് നടക്കുന്ന ഗെയില്‍ സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം. ഇത് യുഡിഎഫിന്റെ നിലപാട് ആണെന്നും അദ്ദേഹം പറയുന്നു. പദ്ധതി ഒരു കാരണവശാലും മുടങ്ങരുതെന്നും എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ജനങ്ങള്‍ക്കൊപ്പം സമരത്തില്‍ അണിചേര്‍ന്ന് സര്‍ക്കാരില്‍ സമ്മര്‍ദ്ദമുണ്ടാക്കണമെന്നാണ് സുധീരന്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, ഇത് നേതാക്കള്‍ തള്ളിക്കളഞ്ഞതോടെ സുധീരന്‍ വിഷയത്തില്‍ ഒറ്റപ്പെടുകയാണ്. അടുത്തിടെ മൂന്നാറില്‍ നടന്ന സമരത്തിനും യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശന വേളയിലാണ് സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. എന്നാല്‍, മറ്റ് യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് പിന്തുണ നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രഖ്യാപനം പാഴ് വാക്കായി.

English summary
udf will not support gail protest says ramesh chennithala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്