കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജിക്ക് കുരുക്ക്, വിജിലന്‍സ് ചോദ്യം ചെയ്യും, പിടിച്ചെടുത്ത 50 ലക്ഷത്തിന്റെ കണക്ക് കാണിക്കണം

Google Oneindia Malayalam News

കോഴിക്കോട്: കെഎം ഷാജിക്കെതിരെ കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്. അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് വിജിലന്‍സ് ഷാജിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം അടക്കം ഷാജിക്ക് കാണിക്കേണ്ടി വരും. കണ്ണൂര്‍ ചാലാടിലെയും കോഴിക്കോട് മാലൂര്‍ കുന്നിലെയും വീടുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. എന്നാല്‍ ഇതിനൊക്കെ കണക്കുണ്ടെന്നാണ് ഷാജി പറയുന്നത്. വിദേശ കറന്‍സി കുട്ടികളുടെ ശേഖരത്തിലുള്ളതാണെന്നും ഷാജി പറഞ്ഞിരുന്നു.

1

ഏപ്രില്‍ 12നായിരുന്നു വിജിലന്‍സ് റെയ്ഡ് നടന്നത്. കണക്കില്‍പ്പെടാത്ത അരക്കോടി രൂപയാണ് പിടിച്ചെടുത്തതെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഷാജി അന്വേഷണം നേരിടുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കോഴിക്കോട് മൂലര്‍ കുന്നിലെ വീട്ടിലും വിജിലന്‍സ് എത്തിയിരുന്നു. വീടിന്റെ പുറത്തായിരുന്നു ഒന്നരമണിക്കൂറോളം പരിശോധന. പിന്നീട് ഇവര്‍ ഉള്ളില്‍ പരിശോധന നടത്തുകയായിരുന്നു.

ഷാജിക്ക് മുസ്ലീം ലീഗിന്റെ കടുത്ത പിന്തുണയുണ്ട്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന് ഷാജി പറഞ്ഞു. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് പറയുന്നു. എന്നാല്‍ പിടിച്ചെടുത്ത പണം വിജിലന്‍സിന് തിരിച്ച് തരേണ്ടി വരുമെന്ന് ഷാജി പറയുന്നു. 50 ലക്ഷം രൂപയ്ക്ക് രേഖയുണ്ടെന്നും, തന്റെ ബന്ധു സ്ഥലക്കച്ചവടത്തിനായി വീട്ടില്‍ കൊണ്ടുവെച്ച പണമാണെന്നും, രേഖ ഹാജരാക്കാന്‍ രണ്ട് ദിവസത്തെ സമയം നല്‍കണമെന്നും ഷാജി വിജിലന്‍സിനോട് പറഞ്ഞിരുന്നു. 2012നും 2021നും ഇടയിലുള്ള ഒമ്പത് വര്‍ഷം കൊണ്ട് 166 ശതമാനം വര്‍ധനവാണ് ഷാജിയുടെ സ്വത്തിലുണ്ടായിരിക്കുന്നതെന്ന് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

Recommended Video

cmsvideo
ജലീലിൻ്റെ രാജിയിൽ ആഞ്ഞടിച്ച് മുല്ലപ്പള്ളി

കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷവും, മാലൂര്‍ കുന്നിലെ വീട്ടില്‍ നിന്ന് 39000 രൂപയുടെ വിദേശ കറന്‍സികളും 400 ഗ്രാം സ്വര്‍ണവും, വിദേശ യാത്രകളുമായി ബന്ധപ്പെട്ട രേഖകള്‍, 72 മറ്റ് രേഖകള്‍ എന്നിവയും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പരിശോധന റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിദേശ കറന്‍സി തിരികെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ ആവശ്യം വന്നാല്‍ ഹാജരാകേണ്ടി വരും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലവും പിടിച്ചെടുത്ത സ്വര്‍ണവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതെല്ലാം ഷാജിക്ക് വലിയ കുരുക്കാണ് ഒരുക്കുന്നത്. 160 ഗ്രാമാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍ പിടിച്ചെടുത്തത് 400 ഗ്രാം സ്വര്‍ണമാണ്.

English summary
vigilance will question km shaji on disproportionate case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X