പശുക്കടവ് ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടം: ലൈബ്രററി പുസ്തകങ്ങൾ കത്തിച്ചു

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: പശുക്കടവ് ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂൾ ലൈബ്രററി റൂം തകർത്ത് അകന്ന് കടന്ന സമൂഹ വിരുദ്ധർ മുറിക്കുള്ളിലെ ലൈബ്രററി പുസ്തകങ്ങൾ പിച്ചി ചീന്തുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.

സുരേഷ് ഗോപിയെ പൂട്ടാന്‍ ക്രൈംബ്രാഞ്ച്; എഫ്‌ഐആര്‍ സമര്‍പ്പിച്ചു, കേരളത്തില്‍ ഇങ്ങനെ ഒന്ന് ആദ്യം!!

ലൈബ്രററി ഹാളിന്റെ ജനാലകൾ തകർത്താണ് അക്രമികൾ അകത്ത് കയറി മുപ്പതിനായിരത്തിലധികം വില വരുന്ന പുസ്തകങ്ങൾ അഗ്നിക്കിരയാക്കിയത്. നബിദിനത്തിന്റെ അവധിക്ക് ശേഷം ഇന്നലെ സ്കൂൾ തുറന്നപ്പോഴാണ് പുസ്തകങ്ങൾ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തത് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.പിഞ്ചു കുട്ടികളുടെ അക്ഷര വെളിച്ചമായ പുസ്തകങ്ങൾ തീവെച്ച് നശിപ്പിച്ച വാർത്ത മലയോര ഗ്രാമം ഞ്ഞെട്ടലോടെയാണ് ശ്രവിച്ചത്.

school

അടിയന്തിരമായി വിളിച്ചു ചേർത്ത പിടിഎ യോഗം സംഭവത്തെ അപലപിക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.പ്രതികളെ ഉടൻ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ സ്കൂൾ മാനേജർ ഫാ.തോമസ് മല പ്രവനാൽ അദ്ധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജെ.സെബാസ്റ്റ്യൻ കുന്നിപറമ്പിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബീന ആലക്കൽ, ബിബി പാറയ്ക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.സംഭവ സ്ഥലം തൊട്ടിൽപ്പാലം എസ്.ഐ.സജു എബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സന്ദർശിച്ചു.സംഭവത്തിൽ കേസ് എടുത്തതായും സ്കൂൾ ലൈബ്രററി തകർത്ത് പുസ്തകങ്ങൾ തീവെച്ച് നശിപ്പിച്ച വരെ ഉടൻ അറസ്റ്റു ചെയ്യുമെന്നും എസ്.ഐ. പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Violence in little flower u p school

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്