കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേടുന്നത് സിപിഎമ്മിന്റെ വോട്ട്: മുന്നറിയിപ്പുമായി വിഎസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ വേളയില്‍ ശക്തമായ വിമര്‍ശനങ്ങളുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. കേരളത്തില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെടുന്ന വോട്ടുകള്‍ ബിജെപിക്കാണ് ലഭിക്കുന്നതെന്ന് വിഎസ് മുന്നറിയിപ്പ് നല്‍കി. സോഷ്യലിസ്റ്റ് ജനതയേയും ആര്‍എസ്പിയേയും പാര്‍ട്ടി പുറത്താക്കുകയായിരുന്നു എന്ന രീതിയിലും വിസ് വിമര്‍ശനം ഉന്നയിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധം രണ്ട് മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമായി. പിണറായി വിജയന്റെ പരനാറി പ്രയോഗം മൂന്ന് മണ്ഡലങ്ങളില്‍ പ്രതികൂലമായി ബാധിച്ചു എന്നും വിഎസ് ആരോപിക്കുന്നു. കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ കത്തിലാണ് വിഎസ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. വിഎസിന്റെ കത്ത് സിപിഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.

വോട്ട് ബിജെപിക്ക്

വോട്ട് ബിജെപിക്ക്

കേരളത്തില്‍ സിപിഎമ്മിന്റെ വോട്ടുകള്‍ ചോരുന്നത് ബിജെപിയിലേക്കാണെന്നാണ് വിഎസ് ഉന്നയിക്കുന്ന പ്രധാന ആരോപണം.

 ആര്‍എസ്പി

ആര്‍എസ്പി

ആര്‍എസ്പി എല്‍ഡിഫ് വിട്ട് പുറത്ത് പോയത് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായി. ആര്‍എസ്പിയെ തിരിച്ച് കൊണ്ടുവരാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

എസ്‌ജെഡി

എസ്‌ജെഡി

വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ എസില്‍ നിന്ന് ഒരു വിഭാഗം പിരിഞ്ഞുപോയി എസ്‌ജെഡി രൂപീകരിച്ചതും പാര്‍ട്ടിയുടെ പരാജയമാണ്. അവരെ കൂടെ നിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.

പരനാറി

പരനാറി

കൊല്ലത്തെ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍കെ പ്രേമചന്ദ്രനെ പാര്‍ട്ടി സെക്രട്ടറി പരനാറി എന്ന് വിശേഷിപ്പിച്ചത് വലിയ തിരിച്ചടിയായി. കൊല്ലത്ത് മാത്രമല്ല, അടുത്തുള്ള രണ്ട് മണ്ഡലങ്ങളിലും അതിന്റെ പ്രതിഫലനം ഉണ്ടായി.

 ടിപി വധം

ടിപി വധം

ടിപി ചന്ദ്രശേഖരന്‍ വധം വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമായി. കോടതി ശിക്ഷിച്ച രണ്ട് പേരെക്കൂടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം.

ഇടതുപക്ഷം വിപുലമാക്കണം

ഇടതുപക്ഷം വിപുലമാക്കണം

കേരളത്തിലെ ഇടതുപക്ഷം കൂടുതല്‍ വിപുലമാക്കണം. വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി ഉണ്ടായില്ല.

നമോ വിചാര്‍ മഞ്ച്

നമോ വിചാര്‍ മഞ്ച്

ബിജെപി വിട്ട് വന്നവ നമോ വിചാര്‍ മഞ്ചിെേന കൂടെ കൂട്ടിയത് ഇടതുപക്ഷത്തിന് ഗുണമായില്ല. ആര്‍എസ്പിയും എസ്‌ജെഡിയും വിട്ടുപോയപ്പോള്‍ കൂടെ കൂട്ടിയത് മനോ വിചാര്‍ മഞ്ചിനെയാണ്.

അന്ന് പിഡിപി ഇപ്പോള്‍ നമോ വിചാര്‍

അന്ന് പിഡിപി ഇപ്പോള്‍ നമോ വിചാര്‍

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ പിഡിപിയെ കൂടെ കൂട്ടുന്നതിനെ താന്‍ വിമര്‍ശിച്ചിരുന്നു. നമോ വിചാര്‍ മഞ്ചിന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചു.

വിഎസിന്റെ തിരിച്ചുവരവ്?

വിഎസിന്റെ തിരിച്ചുവരവ്?

കുറച്ച് നാളുകളായി പാര്‍ട്ടി തീരുമാനങ്ങള്‍ക്കനുസരിച്ചായിരുന്നു വിഎസിന്റെ പ്രവര്‍ത്തനങ്ങള്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വിഎസ് ഇപ്പോള്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

ലക്ഷ്യം പാര്‍ട്ടി സമ്മേളനം

ലക്ഷ്യം പാര്‍ട്ടി സമ്മേളനം

പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ തന്റെ നിലപാടുകള്‍ക്ക് പരക്കെ അംഗീകാരം ലഭിക്കാന്‍ വേണ്ടിയാണ് വിഎസിന്റെ ശ്രമം എന്ന് വിലയിരുത്തപ്പെടുന്നു.

English summary
VS Achuthanandan again against Party Leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X