സാക്ഷിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ല; ദിലീപിനെ പൂട്ടാന്‍ പോലീസ് തന്ത്രം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ മുഖ്യപ്രതി ദിലീപിന് അനുകൂലമായി സാക്ഷി മൊഴിമാറ്റിയത് കഴിഞ്ഞദിവസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ സാക്ഷി നല്‍കിയ രഹസ്യമൊഴി ലഭിച്ചപ്പോഴാണ് മൊഴിമാറ്റിയതായി അന്വേഷണ സംഘത്തിന് വ്യക്തമാകുന്നത്. ഇത് കേസില്‍ തിരിച്ചടിയാകുമെന്നും വാദമുയര്‍ന്നു.

അടിച്ചുതകര്‍ത്തു, എറിഞ്ഞൊതുക്കി.. ഇന്ത്യ ന്യൂസിലന്‍ഡിനെ 53 റണ്‍സിന് തോല്‍പ്പിച്ചു!!

എന്നാല്‍, കാവ്യാ മാധവന്റെ ലക്ഷ്യയിലെ ജീവനക്കാരന്‍ ദുര്‍ബല സാക്ഷിയായാണെന്ന് നേരത്തെ തന്നെ അന്വേഷണസംഘം വിലയിരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാക്ഷി മൊഴിമാറ്റുമെന്നും ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ മൊഴിമാറ്റം യാതൊരു തരത്തിലും കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

dileep

പ്രമാദമായ ഒരു കേസില്‍ സാക്ഷിമൊഴി ആധാരമാക്കി മാത്രം കേസിന്റെ മുന്നോട്ടുള്ള പോക്ക് ദുഷ്‌കരമായിരിക്കും. ആയതിനാല്‍ ദിലീപിനെതിരെ ശക്തമായ സാഹചര്യത്തെളിവുകളാണ് കുറ്റപത്രത്തിലുണ്ടാവുക. ഇത്തരം തെളിവുകള്‍ നേരത്തെ തന്നെ ഹൈക്കോടതിക്ക് ബോധ്യമായതാണ്. ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടത് ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു.

സുരേഷ് ഗോപിക്കിട്ട് 'നൈസായിട്ട്' ഒരു പണി കൊടുത്ത് കെ സുരേന്ദ്രന്‍... അതിനും കുറ്റം കോടിയേരിക്ക്!!!
കേസിലെ ഏതു സാക്ഷി വിചാരണ വേളയില്‍ മൊഴിമാറ്റിയാലും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതു നല്‍കരുതെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രതി പ്രബലനായ വ്യക്തിയാകയാല്‍ സാക്ഷികളെ പണവും മറ്റും നല്‍കി സ്വാധീനിക്കാനുള്ള സാധ്യതയേറെയാണ്. നിലവിലെ സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് തടസമൊന്നുമില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിനെ ഒന്നാംപ്രതിയാക്കി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Witness hostile is not affects in Malayalam actress attack case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്