കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലായിടത്തും ആളുണ്ട്, ശബരിമല സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും: ബിജെപി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും | Oneindia Malayalam

കോഴിക്കോട്: ശബരിമലയുമായി ബന്ധപ്പെട്ട സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള. ശബരിമലയെ അരാജകാവസ്ഥയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലെ വിഷയമാണെങ്കിലും മറ്റു സംസ്ഥാനത്തെ ജനങ്ങള്‍കൂടി ദര്‍ശനത്തിനെത്തുന്ന അമ്പലമെന്ന നിലയ്ക്ക് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് സംഘർഷത്തിന് നേതൃത്വം നൽകിയത് യുവമോർച്ചാ നേതാവ് ആർ രാജേഷ്?

 ശശികലയെയും സുധീറിനെയും തടഞ്ഞതെന്തിന്

ശശികലയെയും സുധീറിനെയും തടഞ്ഞതെന്തിന്

ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെയും പട്ടികജാതി മോര്‍ച്ച നേതാവ് പി.സുധീറിനെയും എന്തിന് തടഞ്ഞുവെച്ചു? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മറ്റൊരു സമുദായത്തിന്റെ ആരാധനാലയവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി വിധി വര്‍ഷങ്ങളായിട്ടും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിക്കരുതൊവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. അതേസമയം ശബരിമലക്കാര്യത്തില്‍ സാവകാശ ഹര്‍ജി നല്‍കില്ലെന്ന് ഇതുവരെ സര്‍ക്കാര്‍ വാശിപിടിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഈ വിവേചനം?

 സര്‍ക്കാര്‍ ശബരിമലയിലെ സമ്പ്രദായങ്ങള്‍ മാറ്റുന്നു!

സര്‍ക്കാര്‍ ശബരിമലയിലെ സമ്പ്രദായങ്ങള്‍ മാറ്റുന്നു!


ശബരിമലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സമ്പ്രദായങ്ങള്‍ മാറ്റുകയാണ് സര്‍ക്കാര്‍. ഇവിടെ ജോലി ചെയ്യുന്ന പോലീസുകാരും അയ്യപ്പന്മാരാണ്. അവര്‍ ബെല്‍ട്ടിന് പകരം തോര്‍ത്ത് കെട്ടുകയും ഷൂവും തൊപ്പിയും ധരിക്കാതിരിക്കുകയും ചെയ്യുന്ന രീതിയാണ്. ഇത് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ശബരിമലയെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഞങ്ങളുടെ വാദം സമ്മതിക്കുകയാണ് ഇതുവഴി. ദേവസ്വം ബോര്‍ഡിന് പോലും സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാവുന്നില്ല.

 വിശ്വാസികളുടെ സമരത്തിന് പിന്തുണ

വിശ്വാസികളുടെ സമരത്തിന് പിന്തുണ


വിശ്വാസികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് ബി.ജെ.പി പിന്തുണ നല്‍കും. സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അവിടങ്ങളിലെ ബി.ജെ.പി നേതാക്കളുമായി സംസാരിച്ചുവരുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തത്തില്‍ നില്‍ക്കുമ്പോള്‍ ഭക്തര്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടിവരുകയാണ്. ഒരു സൗകര്യവും മണ്ഡലക്കാലത്തേക്ക് വേണ്ടി ഒരുക്കിയിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Kozhikode
English summary
Bjp's comment on sabarimala protest against woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X