കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് ഇരട്ട വോട്ട് തടയാന്‍ നടപടി, വോട്ടര്‍മാരുടെ കൈയ്യൊപ്പിനൊപ്പം വിരലടയാളവും രേഖപ്പെടുത്തും

Google Oneindia Malayalam News

കോഴിക്കോട്: ഇരട്ടവോട്ട് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം വോട്ടര്‍മാരുടെ പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ലഭ്യമാക്കും. ഇവര്‍ വോട്ടുചെയ്യാനെത്തുമ്പോള്‍ കയ്യൊപ്പിനൊപ്പം വിരലടയാളവും രേഖപ്പെടുത്തും. ഇവരില്‍നിന്നും സത്യവാങ്മൂലം എഴുതിവാങ്ങുന്നതിനൊപ്പം പ്രിസൈഡിങ് ഓഫീസര്‍മാര്‍ ഫോട്ടോ മൊബൈലില്‍ പകര്‍ത്തും. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളില്‍നിന്ന് ഇതുവരെ 171433 പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്തു.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

1

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം,മദ്യം, പാരിതോഷികം തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിനായി ചുമതലപ്പെട്ട സ്റ്റാറ്റിക്, ഫ്ളൈയിങ് സ്‌ക്വാഡുകള്‍ 1,00,72,180 രൂപ പിടിച്ചെടുത്തു. സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി 7234 സംസ്ഥാന, കേന്ദ്ര, സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. റൂറല്‍ പോലീസ് പരിധിയിലെ 2435 ബൂത്തുകളില്‍ 29 ക്രിട്ടിക്കല്‍ ബൂത്തുകളും 401 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ട്. 852 കേന്ദ്രസേന ഉദ്യോഗസ്ഥരെയും 1562 സ്പെഷ്യല്‍ പോലീസുകാരെയുമാണ് ഇവിടെ വിന്യസിക്കുക.

24 വീതം സ്റ്റാറ്റിക് സര്‍വയലന്‍സ്, ആന്റി ഡിഫെസ്മെന്റ്, എക്സ്പെന്‍ഡിച്ചര്‍ ഫ്ളൈയിങ് സ്‌ക്വാഡുകള്‍ റൂറല്‍ പരിധിയില്‍ നിരീക്ഷണത്തിനുണ്ടാവും. സിറ്റി പോലീസ് പരിധിയില്‍ ആകെയുളള 1355 പോളിങ് ബൂത്തുകളില്‍ 14 എണ്ണം ക്രിട്ടിക്കല്‍ ബൂത്തുകളും 98 എണ്ണം സെന്‍സിറ്റീവ് ബൂത്തുകളുമാണ്. 232 കേന്ദ്രസേന ഉദ്യോഗസ്ഥരും 886 സ്പെഷ്യല്‍ പോലീസുകാരും 15 വീതം നിരീക്ഷണ സ്‌ക്വാഡുകളും ഡ്യൂട്ടിക്കുണ്ട്. ക്രിട്ടിക്കല്‍,സെന്‍സിറ്റീവ് ബൂത്തുകളിലെ വോട്ടിങ് നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.

തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലന ക്ലാസുകള്‍ പൂര്‍ത്തിയായി. പോളിങ് സാമഗ്രികള്‍ അഞ്ചിന് 13 മണ്ഡലങ്ങളിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ വാക്സിനേഷന്‍ നടപടികള്‍ ജില്ലയില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ സൗകര്യമൊരുക്കിയതിനു പുറമേ മെഗാക്യാമ്പുകളും മൊബെല്‍ യൂണിറ്റുകളും വഴി പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

ആളുകള്‍ കൂടാനിടയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഏപ്രില്‍ നാലിന് ഏഴു മുതല്‍ ഏപ്രില്‍ ആറിന് ഏഴുവരെ ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Kozhikode
English summary
election commission will surveil dual vote and take strict action in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X