കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജസ്നയുടെ തിരോധാന കേസ് സിബിഐക്ക് വിടണം; പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് കെഎസ് യു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പത്തനംതിട്ട സ്വദേശി ജെസ്‌നയുടെ തിരോധാനം സി ബി ഐക്കു വിടണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. ജെസ്‌നയെ കാണാതായി 93 ദിവസം കഴിഞ്ഞിട്ടും ശരിയായ അന്വേഷണം നടത്താതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. മേലുദ്യോഗസ്ഥരുടെ വീടുപണിക്കു കാണിക്കുന്ന ശുഷ്‌കാന്തി പോലും ജെസ്‌നയുടെ കേസന്വേഷണത്തില്‍ പോലീസിനില്ല.

അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ ജെസ്‌നയെ കണ്ടെത്തും വരെ സമരനിയമപോരാട്ടവുമായി കെ എസ് യു മുന്നോട്ടു പോകുമെന്നും അഭിജിത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം അഭിജിത്ത്.കേസുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ സഹോദരനെ കക്ഷി ചേര്‍ത്ത് കെ എസ് യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി സര്‍ക്കാറിനോടും സി ബി ഐയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Abhijith

ജൂലായ് നാലിന് അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി ബി ഐയോടും സര്‍ക്കാരിനോടും നിര്‍ദേശിച്ചിട്ടുണ്ട്. ഈയവസരത്തില്‍ സി ബി ഐ അന്വേഷണത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. നീറ്റ് പ്രവേശനത്തില്‍ കഴിഞ്ഞ വര്‍ഷം സ്വീകരിച്ച സര്‍ക്കാര്‍ നടപടി ആവര്‍ത്തിക്കാന്‍ ഇത്തവണ കെ എസ് യു അനുവദിക്കില്ല.

കഴിഞ്ഞ വര്‍ഷം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപനം പോലെ എത്ര വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കെ എസ് യു നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ വാദങ്ങള്‍ പൊള്ളയാണെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ഇതിനെതിരെ കെ എസ് യു സമരത്തിനിറങ്ങും.

മലബാറിലെ പൊതു വിദ്യാലയങ്ങളില്‍ ആവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണം. ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി ഇടപെടണമൊവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കെ എസ് യു പരാതി നല്‍കും. വിദ്യഭ്യാസ വായ്പ്പയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ തുടരുന്ന നിഷേധാത്മക നിലപാടുകള്‍ തിരുത്തണമെും വിദ്യാഭ്യാസ ലോണുകള്‍ അനുവദിക്കാത്ത ബാങ്കുകള്‍ക്കെതിരെ കെ എസ് യു സമരരംഗത്ത് കടക്കുമെും അഭിജിത്ത് പറഞ്ഞു. ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ്പ കുടിശ്ശിക തീര്‍ക്കാന്‍ 2017-18 ബഡ്ജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ച 974 കോടി രൂപയില്‍ 6.94 കോടി രൂപ മാത്രമെ ചെലവഴിച്ചുള്ളൂ.

60000 ത്തിലേറെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ബാങ്കുകളെ നിലക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ക്യാമ്പസുകളിലെ സംഘടാനാപ്രവര്‍ത്തനം നിയമനിര്‍മ്മാണത്തിലൂടെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സംഘടനാ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള ശ്രമത്തിനെതിരെ സംഘടനാ പ്രവര്‍ത്തനം ഔദാര്യമല്ല അവകാശമാണ മുദ്രാവാക്യമുയര്‍ത്തി ക്യാമ്പസുകളില്‍ കെ എസ് യുവിന്റെ നേതൃത്വത്തില്‍ ക്യാമ്പയിനുകള്‍ക്ക് തുടക്കം കുറിയ്ക്കുമെന്നും അഭിജിത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാലും പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about KSU state president Abhijith's comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X